Image

മുംബൈ ജി.എസ്.ടി ഭവനില്‍ വന്‍ തീപിടുത്തം: അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത് ആയിരത്തിലധികം ജീവനക്കാര്‍

Published on 17 February, 2020
മുംബൈ ജി.എസ്.ടി ഭവനില്‍ വന്‍ തീപിടുത്തം: അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത് ആയിരത്തിലധികം ജീവനക്കാര്‍

മുംബൈ: ജി.എസ്.ടി ഭവനില്‍ തീപിടുത്തം. ബൈക്കുളയിലെ മസ്ഗാവ് ജി.എസ്.ടി ഭവനിലാണ് തീപിടുത്തമുണ്ടായത്. എട്ട് ഫയര്‍ എഞ്ചിനുകളും വാട്ടര്‍ ടാങ്കറുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.


മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തമുണ്ടായ സമയത്ത് ആയിരത്തിലധികം ആളുകള്‍ ജി.എസ്.ടി ഭവന് ഉള്ളിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസും അ​ഗ്നിശമനസേനയും പറഞ്ഞു. തീപിടുത്തത്തിന് കാരണം ഇതുവരെ ലഭ്യമായിട്ടില്ല .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക