Image

പൊലീസ്‌ അഴിമതിക്കേസ്‌: ഗാലക്‌സിയോണ്‍ സര്‍ക്കാറിലെ ഉന്നതരുടെ ബിനാമി കമ്‌ബനിയെന്ന്‌ ചെന്നിത്തല

Published on 17 February, 2020
പൊലീസ്‌ അഴിമതിക്കേസ്‌: ഗാലക്‌സിയോണ്‍ സര്‍ക്കാറിലെ ഉന്നതരുടെ ബിനാമി കമ്‌ബനിയെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം: പൊലീസ്‌ അഴിമതിക്കേസില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷത്തിന്റെ പുതിയ ആരോപണം. 

സിംസ്‌ പദ്ധതിയുടെ നടത്തിപ്പുകാരായ ഗാലക്‌സിയോണ്‍ സര്‍ക്കാറിലെ ഉന്നതരുടെ ബിനാമി കമ്‌ബനിയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. ഈ കമ്‌ബനിക്ക്‌ കരാര്‍ നല്‍കിയത്‌ പൊലീസ്‌ സേനയെ സ്വകാര്യ വത്‌കരിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കോട്ടയത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ചെന്നിത്തല ഗാലക്‌സിയോണ്‍ കമ്‌ബനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്‌.

 യാതൊരു യോഗ്യതയും ഇല്ലാത്ത കമ്‌ബനിക്ക്‌ സിംസ്‌ പദ്ധതിയുടെ കരാര്‍ നല്‍കിയതിന്‌ പിന്നില്‍ ഭരണ പക്ഷത്തെ ചിലരുടെ കൈകള്‍ ഉണ്ടെന്നാണ്‌ ആരോപണം. 

ഗാലക്‌സിയോണ്‍ ബിനാമി കമ്‌ബനിയാണ്‌.
ഗാലക്‌സിയോണിന്‌ പൊലീസ്‌ ആസ്ഥാനത്ത്‌ തന്നെ ഓഫീസിന്‌ സൗകര്യം ഒരുക്കിയതും വലിയ സുരക്ഷ വീഴ്‌ചയായിട്ട്‌ തന്നെയാണ്‌ പ്രതിപക്ഷം കാണുന്നത്‌.

 ഗാലക്‌സിയോണിന്റെ ഉടമകള്‍ കരിമ്‌ബട്ടികയില്‍ പെട്ടവരാണെന്നും ചെന്നിത്തല ആരോപിച്ചു.

 പൊലീസ്‌ സേനയിലേക്ക്‌ 200 വാഹനങ്ങള്‍ വാങ്ങിച്ചതിലും ഗുരുതര ക്രമക്കേടുകള്‍ ഉണ്ടെന്ന്‌ തന്നെയാണ്‌ ചെന്നിത്തല പറയുന്നത്‌. അതുകൊണ്ട്‌ തന്നെ സിഎജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ്‌ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക