Image

സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്: ജോർജ് കൊളച്ചേരിൽ പ്രസിഡന്റ്, ഫിലിപ് കൊച്ചുമ്മൻ ഡയറക്ടർ

Published on 17 February, 2020
സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്: ജോർജ് കൊളച്ചേരിൽ  പ്രസിഡന്റ്, ഫിലിപ് കൊച്ചുമ്മൻ ഡയറക്ടർ
ഹ്യൂസ്റ്റണ്‍: സൗത്ത് ടെക്‌സസ് കേന്ദ്രമാക്കി ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഒരു പറ്റം സംരംഭകരുടെ വിജയ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍
യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ സാരഥികള്‍ അധികാരത്തില്‍.
ഹ്യൂസ്റ്റണ്‍ മലയാളികളുടെ സാമൂഹികസാംസ്‌കാരിക വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന  ജോര്‍ജ് കൊളച്ചേരില്‍ ആണ്  പ്രസിഡന്റ്. അദ്ദേഹത്തെ
ഐകകണ്‌ഠ്യേനയാണ് തിരഞ്ഞെടുത്തത്.

മാധ്യമ പ്രവര്‍ത്തകനും സംഘാടകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  പ്രസിഡന്റുമായ ഡോ. ജോര്‍ജ് കാക്കനാട്ട് ആണ് ജനറല്‍ സെക്രട്ടറി.
പ്രമുഖ ബിസിനസ് സംരംഭകന്‍ ഫിലിപ്പ് കൊച്ചുമ്മന്‍ ഡയറക്ടര്‍ ഓഫ് ഫൈനാന്‍സും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  ചുമതല  സണ്ണി കാരിക്കലും നിര്‍വഹിക്കും. പ്രമുഖ
സംരംഭകനായ ജിജു കുളങ്ങരയാണ് വൈസ് പ്രസിഡന്റ്. പ്രിജിത്കുമാര്‍ ശശിധരന്‍ ജോയിന്റ് സെക്രട്ടറി, സജു കുര്യാക്കോസ് ജോയിന്റ് ട്രെഷറര്‍ ആയി
പ്രവര്‍ത്തിക്കും.

മറ്റ് ഭാരവാഹികളുടെ പേര് വിവരങ്ങള്‍ ഇപ്രകാരം. അപൂര്‍വമായി മലയാളികള്‍ എത്തുന്ന പെട്രോളിയം ഹോള്‍ സെയില്‍ രംഗത്ത് കഴിവ് പ്രകടിപ്പിച്ച ജിജി
ഓലിക്കലാണ്  ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ്.  മലയാളീ അസോസിയേഷന്റെ സെക്രട്ടറിയും ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന മാത്യൂസ്
മുണ്ടക്കാന്‍ പി ര്‍ ഓ, സാം സുരേന്ദ്രന്‍  ഇവന്റ് ഡയറക്ടര്‍, ബേബി മണക്കുന്നേല്‍ ഡയറക്ടര്‍ ഓഫ് ചാരിറ്റി, രമേശ് അത്തിയോടി ഡയറക്ടര്‍ ഓഫ്  മെമ്പര്‍ഷിപ്, സോജന്‍ ജോര്‍ജ് ഡയറക്ടര്‍ ഓഫ് ബിസിനസ് ടെവേലോപ്‌മെന്റ്‌റ്, ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെജി മാത്യു, ജോസ് വെട്ടിക്കനാല്‍ ഡയറക്ടര്‍ ഓഫ് ഹോസ്പിറ്റാലിറ്റി, ഡയറക്ടര്‍ ഓഫ് നെറ്റ്‌വര്‍ക്കിങ്   ജോസ് പുന്നൂസ്, ഡയറക്ടര്‍ ഓഫ് കമ്മ്യൂണിറ്റി അഫയേഴ്‌സ് ഫിലിപ്പ് സെബാസ്റ്റ്യന്‍, ഡയറക്ടര്‍ ഓഫ് കമ്മ്യൂണിറ്റി ലിയസോണ്‍ സക്കറിയ കോശി, ഓഫീസ് കസ്‌റ്റോഡിയന്‍ സോമന്‍ നായര്‍, ഡയറക്ടര്‍ ഓഫ് കമ്മ്യൂണിറ്റി ഇവെന്റ്‌സ് ജോസ് ചെത്താലില്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിനസ് രംഗത്തും സാമൂഹികസാംസ്‌കാരിക മേഖലയിലും സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാതൃകാപരമായ
പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. അത്തരം മുന്നേറ്റങ്ങളില്‍ മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിക്കുന്നുണ്ട്. ജനപങ്കാളിത്തത്തോടെ
അമേരിക്കന്‍ മലായാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിനും പ്രത്യേകിച്ച് ബിസിനസ് സമൂഹത്തിന്റെ സര്‍വതോന്മുഖമായ വികസനം
ലക്ഷ്യം വച്ച് അവരെ എല്ലാം കരുത്തരാക്കുന്നതിന് വേണ്ടി നിലകൊളിളുകയും ചെയ്ത പ്രസ്ഥാനമാണിത്. പുതു നേതൃത്വം പ്രസ്തുത പരിപാടികള്‍ മാറ്റമില്ലാതെ
തുടരുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ സാന്നിദ്ധ്യം സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് കാഴ്ചവയ്ക്കുന്നു. ഇന്ത്യന്‍
ബിസിനസ് സമൂഹത്തിന്റെ ചടുലമായ വളര്‍ച്ചയ്ക്ക് ആത്മവിശ്വാസം പകരുക എന്ന ബോധത്തോടെ രൂപീകരിക്കപ്പെട്ട ചേംബര്‍ വിവിധ മേഖലകളില്‍ അതിന്റെ സേവനം
വ്യാപിപ്പിച്ചും യുവ സംരംഭകര്‍ക്കും വനിതാ സംരംഭകര്‍ക്കും ഒപ്പം സാമ്പത്തികമായ മാന്ദ്യം അനുഭവിക്കുന്ന ബിസിനസുകാര്‍ക്കും ആശ്വാസ ഹസ്തവുമായും ജൈത്രയാത്ര തുടരുകയാണ്.

സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്: ജോർജ് കൊളച്ചേരിൽ  പ്രസിഡന്റ്, ഫിലിപ് കൊച്ചുമ്മൻ ഡയറക്ടർ
സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്: ജോർജ് കൊളച്ചേരിൽ  പ്രസിഡന്റ്, ഫിലിപ് കൊച്ചുമ്മൻ ഡയറക്ടർ
George Kolacheril
സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്: ജോർജ് കൊളച്ചേരിൽ  പ്രസിഡന്റ്, ഫിലിപ് കൊച്ചുമ്മൻ ഡയറക്ടർ
Philip Kochummen
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക