Image

ഫോമാ ഇലക്ഷന്‍: തണുത്തുറഞ്ഞ പ്രചാരണ രംഗം

Published on 16 February, 2020
ഫോമാ ഇലക്ഷന്‍: തണുത്തുറഞ്ഞ പ്രചാരണ രംഗം
ഇലക്ഷനു നാലു മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ഫോമായില്‍ പ്രചാരണവും മല്‍സരവും ഇപ്പോഴും തണുത്തുറഞ്ഞു നില്‍ക്കുന്നു. ഒട്ടേറെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവസാന നിമിഷം ആരൊക്കെ പിന്മാറുമെന്നു ഇനിയും വ്യക്തമല്ല.

പ്രസിഡന്റ് സ്ഥാനത്തേക്കു സ്ഥപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജും (ന്യു ജെഴ്‌സി) ഫ്‌ലോറിഡയില്‍ നിന്നു സണ്ണി കൈതമറ്റവുമാണു രംഗത്തുള്ളത്

കലാസാംസ്‌ക്കാരിക സാമൂഹ്യ രംഗങ്ങളില്‍വ്യക്തിമുദ്ര പതിപ്പിച്ച് ജനസമ്മതി നേടിയ അനിയന്‍ ജോര്‍ജിനു വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയ, ഡെലവേര്‍ മലയാളി അസ്സോസിയേഷന്‍, സൗത്ത് ജെഴ്സി മലയാളി അസ്സോസിയേഷന്‍, കല ഫിലഡല്‍ഫിയ, കേരള സമാജം ഓഫ് ന്യൂജെഴ്സി എന്നിവ അവയില്‍ ചിലതു മാത്രം
https://www.emalayalee.com/varthaFull.php?newsId=197211
പൊതുപ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം ഒര്‍ലാന്റോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ സജീവ പിന്തുണയോടുകൂടിയാണ് രംഗത്തു വന്നത്. നിലവില്‍ ഫോമ സണ്‍ഷൈന്‍ റീജിയന്‍ രാഷ്ട്രീയകാര്യ സമിതിയുടെ സബ് കോര്‍ഡിനേറ്ററും ഒരുമയുടെ ഉപദേശക സമിതി ചെയര്‍മാനുമാണ്. 
https://www.emalayalee.com/varthaFull.php?newsId=198674
ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കളത്തില്‍ സ്റ്റാന്‍ലിയെ, ഫോമാ മെട്രോ റീജിയന്‍ ഒറ്റകെട്ടായി നാമനിര്‍ദ്ദേശം ചെയ്തു. ഫോമായുടെ ജോയിന്റ് സെക്രെട്ടറിയായും, മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റായും വ്യക്തിമുദ്ര പതിപ്പിച്ച സ്റ്റാന്‍ലി പ്രവര്‍ത്തന പരിചയവും, പ്രായത്തിന്റെ പക്വതയും, യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയും ഉള്ള വ്യക്തി എന്നു മെട്രോ റീജിയന്‍ വിശേഷിപ്പിച്ചു
https://www.emalayalee.com/varthaFull.php?newsId=197370
ഫോമയുടെ രൂപീകരണ കാലഘട്ടം മുതല്‍ ഫോമയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫ്ളോറിഡയില്‍ നിന്നുള്ള ടി. ഉണ്ണികൃഷ്ണനെ മാതൃസംഘടനയായ എം.എ.സി.എഫ്. ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. മലയാളി അസ്സോസ്സിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ പ്രസിഡന്റ്, ഫോമയുടെ രൂപീകരണ കമ്മറ്റിയില്‍ 2006-2008 കാലഘട്ടത്തില്‍ യൂത്ത് കമ്മറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2007-ല്‍ ചിക്കാഗോയില്‍ നടന്ന ഫോമാ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍, 2008 ഫെബ്രുവരിയില്‍ കേരളത്തില്‍ 4 ദിവസങ്ങളിലായി നടത്തിയ കേരളാ കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍, 2008-2009 കാലഘട്ടത്തില്‍ നടത്തിയ ഫോമാ യൂത്ത് ഫെസ്റ്റിവല്‍ നാഷണല്‍ കോ-ചെയര്‍.
https://www.emalayalee.com/varthaFull.php?newsId=166038
എമ്പയര്‍ റീജിയന്‍ ന്യൂയോര്‍ക്കിന്റെ പൊതുയോഗം മുന്‍ ആര്‍.വി.പി പ്രദീപ് നായരെവൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഐക്യകണ്ഠ്യേന എന്‍ഡോഴ്സ് ചെയ്തു. ഫോമയുടെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനായ പ്രദീപ് നായര്‍ 2008 - 2010-ല്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററായി മികച്ച പ്രകടനം കാഴ്ചവെച്ചു . ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വന്‍ഷന്‍ ചെയര്‍, ട്രഷറര്‍, സെക്രട്ടറി, നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഫ്ളോറിഡ നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍, ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ ആര്‍വിപി എന്നീ നിലകളില്‍ നിസ്തുല സേവനം കാഴ്ചവെച്ചു. 
https://www.emalayalee.com/varthaFull.php?newsId=196591
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മികവ് തെളിയിച്ച നേതൃത്വപാടവുമായാണു സിജില്‍ പാലക്കലോടി എത്തുന്നത്. സിജിലിനെ സര്‍ഗ്ഗം മലയാളി അസോസിയേഷനാണ് ഏകകണ്ഠമായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്
https://www.emalayalee.com/varthaFull.php?newsId=199212
മികച്ച സംഘാടക എന്ന ഖ്യാതി നേടിയ രേഖ ഫിലിപ്പ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ആദ്യകാല അസ്സോസിയേഷനുകളില്‍ ഒന്നായ ഫിലാഡല്‍ഫിയയിലെ കല ജനറല്‍ സെക്രെട്ടറി ആയിരുന്നു. ഫോമാ വനിതാ പ്രതിനിധി എന്ന നിലയിലും അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി എന്ന നിലയിലും മികവു കാട്ടി
https://www.emalayalee.com/varthaFull.php?newsId=198183
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ജോമോന്‍ കുളപ്പുരക്കല്‍ മത്സരിക്കുന്നു. ഫോമയുടെ പിറവി മുതല്‍ ഫോമയെന്ന സംഘടനയോടൊപ്പം മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമാണ് ജോമോന്‍.
ജോമോന് ഫോമയുടെ എല്ലാ റീജിയനുകളിലും വിപുലമായ ഒരു സൗഹൃദവലയമുണ്ട്.
https://www.emalayalee.com/varthaFull.php?newsId=197799
ഫോമാ വൈസ് പ്രസിഡന്റായി മല്‍സരിക്കുമെന്ന് റോക്ക്ലാന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്‍. പാനലില്‍ ചേരില്ല. ഉണ്ട്, ഇനിയൊരു അങ്കത്തിനു ബാല്യമുണ്ട്.. ഫിലിപ്പ് ചെറിയാന്‍ പറയുന്നു.
https://www.emalayalee.com/varthaFull.php?newsId=197687
വൈസ് പ്രസിഡന്റായി മല്‍സരിക്കുമെന്നു ആദ്യമെ പ്രഖ്യാപിച്ച അറ്റ്‌ലാന്റയില്‍ നിന്നുള്ള റെജി ചെറിയാന്റെ ആകസ്മിക നിര്യാണം സംഘടനയെ പിടിച്ചുലച്ചിരുന്നു.

ട്രഷറര്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാവും കറയറ്റ സംഘാടകനുമായ തോമസ് ടി ഉമ്മന്‍ മല്‍സരിക്കുന്നു. ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, നാഷണല്‍ കമ്മറ്റിയംഗം, ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍, ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനായ ഇദ്ദേഹം ഇപ്പോള്‍ ഫോമായുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ്.  ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ ഒറ്റകെട്ടായി തോമസ് റ്റി ഉമ്മനെ  ട്രഷറര്‍ സ്ഥാനത്തേക്ക് നാമനിദ്ദേശം ചെയ്തിട്ടുണ്ട്. 
https://www.emalayalee.com/varthaFull.php?newsId=193627
ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി വെസ്റ്റേണ്‍ റീജനിലെ പതിനൊന്ന് സംഘടനകളുടെ പിന്തുണയോടെ പോള്‍ ജോണ്‍ (റോഷന്‍) മത്സരിക്കുന്നു. ലാസ് വേഗസില്‍ നടത്തിയ ആദ്യ ഫോമാ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായിരുന്നു. ഫോമയുടെ കേരള ഭവന പദ്ധതി, അമേരിക്കന്‍ യൂത്ത് ഫെസ്റ്റിവല്‍ എന്നിവയുടെ ചരിത്ര വിജയത്തിന്റെ അമരക്കാരന്‍ പോള്‍ ജോണ്‍ ആയിരുന്നു.
https://www.emalayalee.com/varthaFull.php?newsId=172046
ജോ. സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ചിക്കാഗോയില്‍ നിന്നും ജോസ് മണക്കാട്ട് മത്സരിക്കുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടു കൂടിയാണ്ഈ യുവ സാരഥി ഫോമയുടെ അമരത്തേക്ക് കടന്നു വരുന്നത്. റീജിയണല്‍ തലത്തിലും, നാഷണല്‍ തലത്തിലും ഫോമയ്ക്ക് ഒരു വാഗ്ദാനമാണ് ജോസ് മണക്കാട്ട്. 
https://www.emalayalee.com/varthaFull.php?newsId=198367
ജോ. ട്രഷറര്‍ സ്ഥാനത്തേക്ക് സൗത്ത് ഫ്ളോറിഡയില്‍ നിന്നും ജോസ് സെബാസ്റ്റ്യന്‍ വീണ്ടും മത്സരിക്കുന്നു. കഴിഞ്ഞ തവണ ഇതേ സ്ഥാനത്തേക്ക് മത്സരിച്ച ജോസ് നിസാര വോട്ടുകള്‍ക്കാണ് പരാജപെട്ടത്. പരാജയപ്പെട്ടെങ്കിലും ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
https://www.emalayalee.com/varthaFull.php?newsId=197241 മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടിയെ ജോയിന്റ് ട്രഷററായി മത്സരിപ്പിക്കുവാന്‍ മാപ്പ് പ്രസിഡന്റ് അനു സ്‌കറിയായുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു . കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയത ഇദ്ദേഹം അക്കാലയളവില്‍ കോളേജ് രാഷ്ട്രീയത്തിലൂടെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചു 
https://www.emalayalee.com/varthaFull.php?newsId=175988
ഫോമാ വില്ലേജ് പ്രോജക്ട് കോ -ഓര്‍ഡിനേറ്ററും, സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റുമായ ബിജു തോണിക്കടവിലിനെ ജോയിന്റ്ട്രഷറര്‍ സ്ഥാനത്തേക്ക് കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ച് നാമനിര്‍ദേശം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ജഗതി നായര്‍ അറിയിച്ചു .
https://www.emalayalee.com/varthaFull.php?newsId=196319
ഷിക്കാഗോയിലെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജൂബി വള്ളിക്കളം വനിതാ പ്രതിനിധി ആയി മല്‍സരിക്കുന്നു. ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച കാലഘട്ടത്തിലും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡംഗം, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചും തന്റെ നേതൃത്വപാടവം തെളിയിച്ച വ്യക്തിയാണ്. ഷിക്കാഗോയില്‍ നടന്ന ഫോമ കണ്‍വെന്‍ഷനില്‍ വെല്‍ക്കം പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്ത് സംഘാടകരുടെ പ്രശംസ നേടിയിരുന്നു.
https://www.emalayalee.com/varthaFull.php?newsId=188523
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈജു വര്‍ഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയഅസ്സോസിയേഷനുകളിലൊന്നായ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയെ പ്രതിനിധീകരിച്ചാണ് ബൈജു വര്‍ഗീസ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. 
https://www.emalayalee.com/varthaFull.php?newsId=186841
കഴിഞ്ഞ 23 വര്‍ഷമായി ഷിക്കാഗോയിലെ എല്ലാ മലയാളി സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായ ജോണ്‍ പാട്ടപ്പതി ഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പിയായി മത്സരിക്കുന്നു. നിലവില്‍ ഫോമാ നാഷണല്‍ കൗണ്‍സില്‍ (2018 2020) അംഗമാണ്. ഷിക്കാഗോയില്‍ 2018-ല്‍ നടന്ന ഫോമ കണ്‍വന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു. 
https://www.emalayalee.com/varthaFull.php?newsId=204591
ഫോമയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും, മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജോണ്‍ സി. വര്‍ഗീസിനെ (സലീം) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ നാമനിര്‍ദേശം ചെയ്തു. 
https://www.emalayalee.com/varthaFull.php?newsId=202225
ഫോമയുടെ സീനിയര്‍ നേതാവായ പോള്‍ സി. മത്തായി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍ ആയി മല്‍സരിക്കുന്നു. ഫോമാ ജൂഡിഷ്യല്‍ കൗണ്‍സില്‍ അംഗമായി നാലു വര്‍ഷവും ചെയര്‍ ആയി നാലു വര്‍ഷവും പ്രവര്‍ത്തിച്ചു. നാഷനല്‍ കമ്മിറ്റി അംഗവുമായിരുന്നു.https://www.emalayalee.com/varthaFull.php?newsId=202206
ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന പ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി ഏബ്രഹാമിനെ കല നോമിനേറ്റ് ചെയ്തു.
https://www.emalayalee.com/varthaFull.php?newsId=200010
ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കാല്‍വിന്‍ കവലയ്ക്കല്‍ യൂത്ത് റപ്രസെന്റേറ്റീവായി ജനവിധി തേടുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ബാനറിലാണ് കാല്‍വില്‍ ഗോദയിലിറങ്ങിയിട്ടുള്ളത്.
https://www.emalayalee.com/varthaFull.php?newsId=201313
നാഷണല്‍ കമ്മിറ്റിയിലേക്ക് ജോമോന്‍ ആന്റണി സണ്‍ഷൈന്‍ റീജിയണില്‍ നിന്നും മത്സരിക്കുന്നു. തന്റെ മാതൃസംഘടനയായ റ്റാമ്പാമലയാളി അസോസിയേഷന്‍ ആണ് ജോമോന്‍ ആന്റണിയെ ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തത്.
https://www.emalayalee.com/varthaFull.php?newsId=200537
സണ്‍ഷൈന്‍ റീജിയനില്‍ നിന്നും നാഷണല്‍ കമ്മിറ്റിയിലേക്ക് മയാമി മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ഔസേഫ് വര്‍ക്കി (വക്കച്ചന്‍ ) മത്സരിക്കുന്നു.
https://www.emalayalee.com/varthaFull.php?newsId=200145
അക്കാദമിക്ക്, സംഘടനാ രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ബിജു ആന്റണി നാഷണല്‍ കമ്മിറ്റി അംഗമായി ഫ്ലോറിഡ സണ്‍ ഷൈന്‍ റീജിയണില്‍ നിന്നും മത്സരിക്കുന്നു.
https://www.emalayalee.com/varthaFull.php?newsId=197573
സണ്‍ ഷൈന്‍ റീജിയണ്‍ന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോണി കണ്ണോട്ടുതറ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഒര്‍ലാണ്ടോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചാണ്ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്
https://www.emalayalee.com/varthaFull.php?newsId=196237
ഫോമയില്‍ മാറ്റത്തിന്റെയും സൗഹ്രുദത്തിന്റെയും പുതിയ പാത തുറന്നു കൊണ്ട് വിനോദ് കൊണ്ടൂര്‍ ഡേവിഡ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ നിന്നു പിന്മാറി.

ഒരു വോട്ടിനു പരാജയപ്പെട്ട റെജി ചെറിയാന്റെ അകാല മരണം ഈ തീരുമാനത്തിനു പ്രധാന കാരണമായതായി വിനോദ് പറഞ്ഞു. ഇലക്ഷന്‍ പരാജയവും സൗഹ്രുദങ്ങളിലെ വിള്ളലും കടുത്ത മല്‍സരവുമൊക്കെ റെജി ചെറിയാനെ ദുഖിപ്പിച്ചിരുന്നു. ഇത്തരം അവസ്ഥ ആവര്‍ത്തിക്കരുതെന്നാണു താന്‍ ആഗ്രഹിഹിക്കുന്നത്.
Join WhatsApp News
Foman 2020-02-17 05:30:40
YMA is not the only one association in Empire Region. Empire region never endorsed unianimously YMA candidate. News published with out the permission of of other individual Associations. Please check with associations.
fomettan 2020-02-17 11:04:32
ഫോമാ കൺ വൻഷനെ കൊറോണ വൈറസ് എങ്ങനെ ബാധിക്കും? അത് പോലെ മുഖ്യാതിഥി വല്ലവരും വരുമോ? ഇത് പോലെ ഒരു ഒണക്ക കൺവൻഷൻ മുൻപ് ഉണ്ടായിട്ടില്ല.
കൊറോണ ഓടും മീശ കണ്ടാല്‍ 2020-02-17 11:24:57
കൊറോണ ഒന്നും അല്ല മാഷേ! കൊറോണ 12 പാക്ക് അടിക്കുന്നവർക്കു എന്തോന്ന് വയർലെസ്‌ , കൂടാതെ ക്രിസ്റ്റിയൻ ബ്രോതേർസ്, ജാക്കോബ്യിറ്റ്, അണലി അന്തോണി, മൂർഖൻ മാതു, ചങ്ക് വരയൻ ചാക്കോ ഒക്കെ ഉള്ളപ്പോൾ കൊറോണ ഓടും.
thomachen 2020-02-17 13:20:45
അർഹത ഇല്ലാത്തവർ സ്ഥാനങ്ങൾ വഹിച്ചാൽ ഇതിനപ്പുറവും വരും. വൈസ് പ്രേസിടെന്റും ചില റീജിയണൽ വൈസ് പ്രസിഡന്റ്മാരും നാട്ടിൽ തന്നെ ബിസിനസ് നോക്കി. കഷ്ടം. ജയിച്ചവർക്ക് ആകട്ടെ കുരങ്ങിന്റ കൈയിൽ പൂമാല കിട്ടിയപോലെ. നാറ്റിച്ചു എന്ന് പറഞ്ഞാൽ മതി.
The Truthman 2020-02-17 12:03:14
നേതൃരംഗത് പ്രവർത്തിച്ച പരിചയം ഉള്ളവരെ മാത്രമേ പ്രസിഡന്റും സെക്രട്ടറിയും ആക്കാവു. അല്ലെങ്കിൽ ഇപ്പോഴത്തെ പോലെ ഫോമാ നിർജീവമായി പോകും
Newyork Pappan 2020-02-18 00:27:59
ജോയ് കോരുത് Agreed .Good fathers are Fomma main problem .
Thampi 2020-02-18 02:56:41
Grand caniyon always four times mentions in speech. He needs study class for experience to deal with problems in Fomaa. An utter failure. Resignation is better.
ജോയ് കോരുത് 2020-02-17 21:44:17
തലത്തോട്ടപ്പൻ അടുത്ത സ്ഥാനാർഥിയെ അവരോഹിക്കും. ഫോമായിൽ പാദസേവേകർ ജയിക്കും, ജയിച്ചിട്ടവർ ഇരുട്ടിൽ തപ്പും, അപ്പോൾ തല തൊട്ടപ്പന്മാർ മുങ്ങും... അതോടെ പൊട്ടന്മാർ ഞെട്ടും...
Foman 2020-02-18 08:15:39
ആർക്കാണ് ഇതിനൊക്കെ താല്പര്യം! കുറച്ചു പേർ ആളുകളിക്കാൻ പള്ളിയിലും, ഫോമയിലും,ഫൊക്കാനയിലും ഒക്കെ കാണും. ഈ പഴകിയ മുഖങ്ങൾ എവിടെ ചെന്നാലും കാണാം!!!
Prof. ESL 2020-02-18 07:18:12
ജോയ് കോരുത് Agreed .Good fathers are Fomma main problem Correction- Agreed = agreed . Good fathers = god fathers corrected by Prof. Jose ESL
New York Pappan 2020-02-18 11:47:35
The Main Pappan (Good father) almost over .Only couple of total waste guys now with this Good father .We all saw it in Dallas.Come on my dear friend relax , lot of new generation is coming.Accept them .
ജോയ് കോരുത് 2020-02-18 12:05:15
Agreed with New York Pappan .All fomaa basic problem is starting from Metro .Who is God father .If he himself decided to change or quit 90% of issues will over .Any way it’s good fomaa people started identifying this guy and avoid him .So not much time you ca control. Jai Fomaa
തുരുമ്പു ജന്മങ്ങൾ. 2020-02-18 13:29:53
എൻറെ ന്യൂയോർക് പാപ്പാനെ ഈ തുരുമ്പു ജന്മങ്ങൾ ഇതൊക്കെ അംഗീകരിക്കുമോ?
Jai Koruth 2020-02-18 15:28:04
ജയ് കോരുത് ജയ് നി പാപ്പാൻ!
നാരദൻ 2020-02-19 08:26:35
ഈ തണുത്തുറഞ്ഞ പ്രതികരണത്തിന്റെ കാരണം തേടി നാരദൻ ഒന്നു പോയി. പ്രെസിഡന്റിനോടും സെക്രെട്ടറിയോടും വേഷം മാറിചെന്ന് ചോദിച്ചു. അവർക്ക് ഇലക്ഷനിൽ താൽപ്പര്യം ഇല്ല എന്നുള്ള മറുപടിയാണ് കിട്ടിയത്. സാധാരണ ഇങ്ങനെയുള്ള അവസരങ്ങളിൽ ഒരു ഇലക്ഷൻ ഉണ്ടാക്കി കണ്വെൻഷൻ വിജയിപ്പിക്കാൻ ആണ് എല്ലാ കാലത്തെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും നോക്കിയിട്ടുള്ളതു. എന്തൊക്കെ പറഞ്ഞുനോക്കിയിട്ടും അവർക്ക് അനക്കമില്ല. എന്നാൽ പിന്നെ പുറകിൽ നിന്നു കളിക്കുന്ന ചിലരെ കണ്ടുനോക്കി. അവർക്ക് താൽപ്പര്യം ഉണ്ട്. ഫോമാ ഒഴിവാക്കിയാലും പിടിച്ചുനിൽക്കാൻ ഇതൊക്കെയെ വഴിയുള്ളൂ എന്നു ഇവർക്കറിയില്ലേ...ഒളിഞ്ഞും പതുങ്ങിയും ഒക്കെ മാത്രമേ ഏവരും ശ്രമിക്കുന്നുള്ളൂ. പഴയപോലെ ആൾക്കാരെ ചാടിക്കാൻ എളുപ്പമല്ല എന്നാണ് വിവരം കിട്ടിയതു. പിന്നെ ഈ കളിക്കാരുടെ സ്ഥിതിയും അത്ര കേമമല്ലാ. അതു കുറച്ചു മാസങ്ങൾക്കു മുൻപ് കണ്ടതും ആണല്ലോ..ഇതൊക്കെ യാണു കാരണങ്ങൾ ഈ നാരദന്റെ ഒരു യാത്രയിൽ കിട്ടിയത്.
Who is this Mannequin? 2020-02-19 08:40:45
ഈ മാനിക്കൻ ഏതാ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക