Image

സിപിഎം പിണറായിയുടെ ക്വട്ടേഷന്‍ സംഘമായി: പി.സി. ജോര്‍ജ്‌

Published on 18 May, 2012
സിപിഎം പിണറായിയുടെ ക്വട്ടേഷന്‍ സംഘമായി: പി.സി. ജോര്‍ജ്‌
അബൂദാബി: സിപിഎം ഇപ്പോള്‍ സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന ക്വട്ടേഷന്‍ സംഘമായി മാറിയെന്ന്‌ ഗവണ്‍മെന്‍ര്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞു. പുറത്തുള്ള ചിലര്‍ക്ക്‌ പുറമെ പി. ജയരാജന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലുള്ള പലരും ഈ ക്രിമിനല്‍ സംഘത്തിലുണ്ട്‌. ഇവരാണ്‌ പല കൊലപാതകങ്ങളും ഉന്നത തലത്തില്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നതെന്നും കോഴിക്കോട്‌ ജില്ലാ കെ.എം.സി.സി പ്രവര്‍ത്തനോദ്‌ഘാടന ചടങ്ങിന്‌ ഗള്‍ഫില്‍ എത്തിയ അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്‌. ഇവിടെ മത്സരിക്കാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയില്‍ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം തീവ്രവാദികളാണ്‌ ടി.പിയെ കൊന്നതെന്നാണ്‌ സംഭവം നടന്ന്‌ ഏതാനും മണിക്കൂറിനകം പിണറായി പറഞ്ഞത്‌. എന്നാല്‍, ആരാണ്‌ കൊന്നതെന്ന്‌ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പല സി.പി.എമ്മുകാരും അറസ്റ്റിലായപ്പോള്‍ ജനങ്ങള്‍ക്ക്‌ മനസ്സിലായി. തലശ്ശേരിയിലെ ഫസല്‍ വധത്തിന്‌ പിന്നില്‍ ആര്‍.എസ്‌.എസാണെന്നാണ്‌ നേരത്തെ ആരോപിച്ചത്‌. ഇതിന്‍െറ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കാനും ശ്രമമുണ്ടായതായും പി.സി. ജോര്‍ജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക