Image

കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് ചിത്രത്തിന് പേരായി

Published on 16 February, 2020
കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് ചിത്രത്തിന് പേരായി
കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ചിത്രത്തിന് പേരിട്ടതാണ് പുതിയ വാര്‍ത്ത. 'മോഹന്‍കുമാര്‍ ഫാന്‍സ്' എന്നാണ് ചിത്രത്തിന്റെ പേര്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.ബോബി-സഞ്ജയ്യുടേതാണ് കഥ. ജിസ് ജോയ് തിരക്കഥ രചിച്ചിരിക്കുന്നു. 

സിനിമാതാരമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചനകള്‍. ബാഹുല്‍ രമേഷ് ആണ് ഛായാഗ്രഹകന്‍. ജിസ് ജോയ്യുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ ഈണം നല്‍കും. ഏപ്രിലില്‍ ആണ് റിലീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക