Image

എന്തിന് മുസ്ലീങ്ങളെ മാറ്റി നിര്‍ത്തുന്നു. തങ്ങളുടെ മണ്ണ് നഷ്ടപ്പെടാന്‍ ആരാണ് ഇഷ്ടപ്പെടുക ? പനച്ചൂരാന്‍

Published on 16 February, 2020
എന്തിന് മുസ്ലീങ്ങളെ മാറ്റി നിര്‍ത്തുന്നു. തങ്ങളുടെ മണ്ണ് നഷ്ടപ്പെടാന്‍ ആരാണ് ഇഷ്ടപ്പെടുക ? പനച്ചൂരാന്‍

റിയാദ്: സിനിമാ മേഖലയിലെ ഭൂരിഭാഗം പേരും പൗരത്വ നിയമത്തിന് എതിര് എന്തിന് മുസ്ലീങ്ങളെ മാറ്റി നിര്‍ത്തുന്നു… ചോദ്യം ഉന്നയിച്ച്‌ കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍.
മുസ്‌ലിങ്ങളെ മാറ്റിനിര്‍ത്തുന്ന പൗരത്വ നിയമം മനുഷ്യത്വ വിരുദ്ധമാണെന്ന് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ പറയുന്നു.. കുടിയിറക്കലുകളെല്ലാം പ്രശ്‌നമാണ്. നമ്മള്‍ നില്‍ക്കുന്ന മണ്ണ് നഷ്ടപ്പെടാന്‍ ആരാണിഷ്ടപ്പെടുക. മുസ്‌ലിംകള്‍ക്ക് ഒന്നും വരില്ല, ഒരു പ്രശ്‌നവുമുണ്ടാവില്ല എന്നാണ് ബി.ജെ.പിക്കാരും സര്‍ക്കാരും പറയുന്നത്. എന്നാല്‍ തങ്ങള്‍ നില്‍ക്കുന്ന മണ്ണ് നഷ്ടപ്പെടാന്‍ പോവുകയാണ് എന്ന് ഒരു കൂട്ടര്‍ക്ക് തോന്നലുണ്ടാവുകയാണെങ്കില്‍ അത് പ്രശ്‌നം തന്നെയാണ്.

മണ്ണ് നഷ്ടപ്പെടില്ലായിരിക്കാം. എന്നാല്‍ അങ്ങനെയൊരു തോന്നലില്‍ ഒരു സമൂഹം വേദനിച്ച്‌ കഴിയേണ്ടിവരുന്ന സാഹചര്യം ഒട്ടും ഭൂഷണമല്ല. ആ ഭയമാണ് ആദ്യം ഇല്ലാതാക്കേണ്ടത്. മതപരമായ വേര്‍തിരിവ് ഒട്ടും ശരിയല്ല. മതം മാത്രമല്ല, രാഷ്ട്രീയവും പ്രാദേശികവുമായ വേര്‍തിരിവുകളെല്ലാം മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നവോദയ സാംസ്‌കാരിക വേദിയുടെ 'ദശോത്സവം സീസണ്‍ രണ്ടി'ല്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പ്രതിപക്ഷത്തെ കേള്‍ക്കുന്ന ഒരു ഭരണപക്ഷമുണ്ടെങ്കിലേ ജനാധിപത്യം ശരിയായ ദിശയില്‍ പോകൂ. അതുകൊണ്ടാണ് നെഹ്‌റു എ.കെ.ജിയെ ബഹുമാനിച്ചത്. എന്നാല്‍ ഇന്ന് പ്രതിപക്ഷത്തെ അവഗണിക്കുന്ന ഭരണപക്ഷമാണുള്ളത്. സ്വേഛാധിപത്യത്തിലേക്കുള്ള ലക്ഷണമാണത്- അദ്ദേഹം പറഞ്ഞു.

Join WhatsApp News
vayanakaaran 2020-02-16 14:34:17
പനച്ചൂരാൻ - താങ്കളുടെ ഹൃദയവിശാലതയെ അഭിനന്ദിക്കൊന്നുമില്ല. അതൊക്കെ ... വായനക്കാർ തീരുമാനിച്ചുകൊള്ളു. താങ്കൾ പറഞ്ഞ താഴെ പറയുന്ന വാക്കുകൾ എന്തുകൊണ്ട് മുസ്ലീമിനോട് പറയാൻ ധൈര്യമില്ല.ഹിന്ദുക്കളുടെ മേൽ കുതിര കയറാൻ എന്തെളുപ്പം. "മതം മാത്രമല്ല, രാഷ്ട്രീയവും പ്രാദേശികവുമായ വേര്‍തിരിവുകളെല്ലാം മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. " അമ്പതിൽ കൂടുതൽ ശതമാനം മുസ്‌ലിം ജനസംഖ്യ വരുമ്പോൾ അവർ ശരിയത്ത് നിയമം കൊണ്ടുവരും. ഇതൊക്കെ ചരിത്രം പറയുന്നതാണ് സാർ,കണ്ണടച്ച് ഇരുട്ടാക്കല്ലേ. ഹിന്ദുസ്ഥാൻ ഇപ്പോൾ ഉള്ള പോലെ തന്നെ എല്ലാ മതസ്ഥരുമായി കഴിയട്ടെ. നമുക്ക് ഭീഷണിയാകുന്ന ഒരു മതം എന്തിനു കൊണ്ടുവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക