Image

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2020-ലെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

ബെഞ്ചമിന്‍ തോമസ് Published on 15 February, 2020
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2020-ലെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2020-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 11-നു വൈകിട്ട് 7 മണിക്ക് സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍ വച്ചു കൗണ്‍സില്‍ രക്ഷാധികാരി അഭിവന്ദ്യ ജോയ് ആലപ്പാട്ട് പിതാവ് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. പ്രാര്‍ത്ഥനാഗാനം, വേദപുസ്തകവായന, പ്രാരംഭ പ്രാര്‍ത്ഥന എന്നിവയെ തുടര്‍ന്നു കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ.ഡോ. ബാനു സാമുവേല്‍ ഏവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു.

അധ്യക്ഷ പ്രസംഗത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ. ഹാം ജോസഫ് ഈവര്‍ഷത്തെ ചിന്താവിഷയമായ "We are follow Workers in Christ Jesus' എന്നതിനെ അധികരിച്ച് സംസാരിച്ചു. സ്‌നേഹമുള്ളിടത്ത് സഹനമുണ്ട്, ശുശ്രൂഷയുമുണ്ട്- ഏവരുടേയും ഹൃദയപൂര്‍വമായ പ്രവര്‍ത്തനവും സഹകരണവും ബഹു. ഹാം അച്ചന്‍ അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്നു അഭി. മാര്‍ ജോയി ആലപ്പാട്ട് പിതാവ് ഭദ്രദീപം തെളിയിച്ച് 2020-ലെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പിതാവ് കൗണ്‍സിലിന്റെ പ്രവര്‍ത്തകരെ അനുമോദിക്കുകയും, ക്രിസ്തു സഭയെ പടുത്തുയര്‍ത്തുന്ന പ്രക്രിയയില്‍ ക്രിസ്തുവിനോടൊപ്പം കൂട്ടാളികളായി പ്രവര്‍ത്തിക്കേണ്ടവരാണ് നാം ഓരോരുത്തരുമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. റവ.ഫാ. രാജു ദാനിയേല്‍ അഭി. ജോയി ആലപ്പാട്ട് പിതാവിനു നന്ദി അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന ബിസിനസ് മീറ്റിംഗില്‍ കൗണ്‍സില്‍ സെക്രട്ടറി ആന്റോ കവലയ്ക്കലും, ജോയിന്റ് സെക്രട്ടറി ഏലിയാമ്മ പുന്നൂസും, കഴിഞ്ഞ മീറ്റിംഗിന്റെ മിനിസ്റ്റ് ഏബ്രഹാം വര്‍ഗീസ് 2020-ലെ ബജറ്റും അവതരിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭയിലെ റവ.ഫാ. ദാനിയേല്‍ ജോര്‍ജ്, റവ.ഫാ. രാജു ദാനിയേല്‍ എന്നിവരുടെ കോര്‍പ്പിസ്‌കോപ്പ സ്ഥാനലബ്ദിയില്‍ പ്രസിഡന്റ് റവ.ഫാ. ഹാം ജോസഫ് ഇരുവരേയും അനുമോദിച്ച് സംസാരിച്ചു.

ലോക പ്രാര്‍ത്ഥനാദിനാചരണം, കുടുംബസംഗമം, ഭവന നിര്‍മ്മാണ പദ്ധതി, വോളിബോള്‍ ടൂര്‍ണമെന്റ്, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, സണ്‍ഡേ സ്കൂള്‍ കലാമേള, എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍, ഭവനരഹിതര്‍ക്കുള്ള ഭക്ഷണ വിതരണം, ക്രിസ്തുമസ് ആഘോഷം എന്നിവയാണ് ഈവര്‍ഷത്തെ പ്രവര്‍ത്തനപദ്ധതികള്‍.

 ജോയിന്റ് സെക്രട്ടറി ഏലിയാമ്മ പുന്നൂസ് സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സമാപന പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദ പ്രാര്‍ത്ഥനയ്ക്കുംശേഷം സി.എസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഒരുക്കിയ വിരുന്നോടെ സമ്മേളനം സമാപിച്ചു.

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2020-ലെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2020-ലെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2020-ലെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2020-ലെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
Join WhatsApp News
M. A. ജോർജ്ജ് 2020-02-16 00:23:05
എല്ലാ വിഭാഗം ക്രിസ്ത്യാനികളും ഒരുമിച്ചു കൂടി ഒരു ബലിയർപ്പണം സാധ്യമാകുമോ? വെളക്കു കത്തിച്ചും പതാക ഉയർത്തിയും ഒന്നോ രണ്ടോ തവണ പന്തിഭോജനം നടത്തിയും മാത്രം എക്യൂമിനിസം നടപ്പിൽ വരുത്തിയാൽ മതിയോ? ക്രിസ്തുവിനെ മാത്രം സഭാ പിതാവായി കണ്ട് എല്ലാ പുരോഹിതന്മാരും ഒരുമിച്ചു കൂടിയുള്ള ഒരു പ്രാർത്ഥനാ ക്രമം. ഒരു സഭയും ഒരു തലവനും. കാത്തിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക