Image

കുവൈത്തില്‍ മോട്ടിവേഷന്‍ ക്ലാസ് 'The Other Side - മറുവശം' 20, 21 തീയതികളില്‍

Published on 15 February, 2020
കുവൈത്തില്‍ മോട്ടിവേഷന്‍ ക്ലാസ് 'The Other Side - മറുവശം' 20, 21 തീയതികളില്‍

കുവൈത്ത്: സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ 'The Other Side - മറുവശം' എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 20, 21 (വ്യാഴം, വെള്ളി) തീയതികളില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തുന്നു. റേഡിയോ ജോക്കി, സിനിമ അഭിനേതാവ്, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ജോസഫ് അന്നംകുട്ടി ജോസ് ആണ് ക്ലാസ് നയിക്കുന്നത്.

20 നു വൈകുന്നേരം 6 മുതല്‍ 11 വയസു മുതല്‍ 18 വയസു വരെ ഉള്ള കുട്ടികള്‍ക്കും 21നു രാവിലെ 9.30 മുതല്‍ മുതിര്‍ന്നവര്‍ക്കുമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആറാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് 'പഠനവും വ്യക്തിത്വ വികാസവും' എന്നീ വിഷയങ്ങളിലും മുതിര്‍ന്നവര്‍ക്ക് 'കുടുംബ ബന്ധങ്ങള്‍' എന്നിവ അടിസ്ഥാനമാക്കിയുമാണ് ക്ലാസുകള്‍. റജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 16 ആണ്.

സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടത്തുന്ന കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍: കുട്ടികള്‍ക്ക് https://forms.gle/bBm6QYpSEgxLpLYB6
മുതിര്‍ന്നവര്‍ക്ക് https://forms.gle/i3HoFk7VKUPLc41u8

വിവരങ്ങള്‍ക്ക് : 97218267, 60323834.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക