Image

ഖത്തര്‍ കൊടിയത്തൂര്‍ സര്‍വീസ് ഫോറം വിനോദ യാത്ര സംഘടിപ്പിച്ചു

Published on 15 February, 2020
ഖത്തര്‍ കൊടിയത്തൂര്‍ സര്‍വീസ് ഫോറം വിനോദ യാത്ര സംഘടിപ്പിച്ചു

ദോഹ: കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം ഉംസലാല്‍ അല്‍ സുലൈത്തീന്‍ ഫാമിലേക്ക് 'നാട്ടൊരുമ 2020' എന്ന പേരില്‍ വിനോദ യാത്ര സംഘടിപ്പിച്ചു. കൊടിയത്തൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം രൂപീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുകയും തുടര്‍ന്നു അതില്‍ അംഗവുമായിരുന്ന ഇ.കെ.മായിന്‍ മാസ്റ്റര്‍ക്കു ചടങ്ങില്‍ യാത്രയയപ്പു നല്‍കി. സര്‍വീസ് ഫോറം പ്രസിഡന്റ് എം. ഇമ്പിച്ചാലി, മായിന്‍ മാസ്റ്റര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു.

കാവില്‍ അബ്ദുറഹ്മാന്‍, അബ്ദുല്‍ അസീസ് പുതിയൊട്ടില്‍, ടി.ടി.അബ്ദുള്ള, സി.കെ.റഫീഖ്, യാസീന്‍ അബ്ദുള്ള കണ്ണാട്ടില്‍, പി.പി. ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി.പി.ഇല്ല്യാസ് സ്വാഗതം പറഞ്ഞു. തുടര്‍ന്നു പിആര്‍ ചെയര്‍മാന്‍ ഇ.എ. നാസര്‍ , ചീഫ് കോഓര്‍ഡിനേറ്റര്‍ അമീന്‍ കൊടിയത്തൂര്‍, അനീസ് കലങ്ങോട്ട്, അഡ്വ. സജിമോന്‍ കാരക്കുറ്റി, പി.പി.മുജീബ്, എം.കെ. അബ്ദുല്‍ മനാഫ് , ടി.എന്‍. മുജീബ് , എം.കെ. ഹാഷിം എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിവിധ മത്സരങ്ങളും നടത്തി.

എം.എ. അമീന്‍ കൊടിയത്തൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക