Image

മാഞ്ചസ്റ്റില്‍ സമീക്ഷ STEPS 2020 ഉദ്ഘാടനം ഫെബ്രുവരി 16 ന്

Published on 15 February, 2020
മാഞ്ചസ്റ്റില്‍ സമീക്ഷ STEPS 2020 ഉദ്ഘാടനം ഫെബ്രുവരി 16 ന്
മാഞ്ചസ്റ്റര്‍: സമീക്ഷ STEPS 2020ന് ഫെബ്രുവരി 16 നു (ഞായര്‍) ഉച്ചയ്ക്ക് 1 മുതല്‍ 6 വരെ മാഞ്ചസ്റ്ററില്‍ തിരശീല ഉയരും.

8 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ്, കമ്യൂണിക്കേഷന്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ സമീക്ഷ UK ആവിഷ്‌കരിച്ച പരിപാടി ആണ് STEPS 2020.

കുട്ടികളുടെ മനഃശാസ്ത്ര മേഖലയില്‍ വിദഗ്ധയും എഴുത്തുകാരിയും ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സീന പ്രവീണ്‍ ( Pediatric psychatrist), കോച്ചിംഗ് മേഖലയില്‍ പ്രഗത്ഭനായ Paul Connolli ( former psychologist, England hockey team) എന്നിവര്‍ ക്ലാസെടുത്ത്, കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

കോച്ചിംഗ് മേഖലയില്‍ പ്രശസ്തരായ മലയാളി ദമ്പതികളായ ജിജു സൈമണ്‍, സീമ സൈമണ്‍, ലോക കേരളസഭാംഗവും വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചു മികവ് തെളിയിച്ച ആഷിക് മുഹമ്മദ് നാസര്‍ എന്നിവരുടെ നേത്രത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ടീം ബില്‍ഡിംഗ് ഗെയിംസ് , മൈന്‍ഡ് ഗെയിംസ്, വിവിധ മേഖലകളില്‍ മികവു തെളിയിച്ച കുട്ടികളെ ആദരിക്കാനും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവരുമായി ആശയവിനിമയം നടത്താനും ഉതകുന്ന *Meet the Stars* പരിപാടിയും പരിപാടിയുടെ ഭാഗമാണ്.

പരിപാടിക്ക് മികച്ച പ്രതികരണം ആണ് മാഞ്ചെസ്റ്റിറിലും സമീപപ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് സ്വപ്ന പ്രവീണും മറ്റു ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: ബിജു ഗോപിനാഥ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക