Image

ജനനി മാസികക്ക് ദേശീയ പുരസ്‌കാരം; അലോയ്‌സ് ഗ്രാഫിക്‌സിനു അച്ചടി മികവിനുള്ള അവാര്‍ഡ്

Published on 15 February, 2020
ജനനി മാസികക്ക് ദേശീയ പുരസ്‌കാരം; അലോയ്‌സ് ഗ്രാഫിക്‌സിനു അച്ചടി മികവിനുള്ള അവാര്‍ഡ്
2019 ലെ നാഷണണ്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്ഇന്‍ പ്രിന്റിംഗിന് (എന്‍.എ.ഇ.പി) കോട്ടയം അലോയ്‌സ് ഗ്രാഫിക്‌സ് തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ തലത്തിലുള്ള ഈ അംഗീകാരം തുടര്‍ച്ചയായി രണ്ടാം തവണയാണ് അലോയ്‌സ് ഗ്രാഫിക്‌സിനെ തേടിയെത്തുന്നത്.

മാസികകളുടെ വിഭാഗത്തില്‍ ആണ് ഇക്കുറി അവാര്‍ഡ്. ജനനി മാസികയുടെ അച്ചടി മികവിനാണ് ഈ അംഗീകാരം.

മുംബൈ വെസ്റ്റിന്‍ ഗാര്‍ഡന്‍ ഹോട്ടലില്‍നടന്ന ചടങ്ങില്‍അലോയിസ് ഗ്രാഫിക്‌സ് സാരഥി അനിയന്‍ കെ. മോസസ് അവാര്‍ഡ് ഏറ്റു വാങ്ങി.

ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് നാഷണല്‍ പ്രിന്റേഴ്‌സ് എല്ലാ വര്‍ഷവും നടത്തുന്ന മല്‍സരത്തില്‍ ഇന്ത്യയൊട്ടാകെയുള്ള ചെറുതും വലുതുമായ അച്ചടി സ്ഥപനങ്ങള്‍ പങ്കെടുക്കുന്നു. വിവിധ കാറ്റഗറികളിലായാണ് മല്‍സരം.

പുസ്തക വിഭാഗത്തിലാണു കഴിഞ്ഞ വര്‍ഷം അലോയിസ് ഒന്നാം സ്ഥാനത്തെത്തിയത്. 1995 മുതല്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന അലോയിസ് ഗ്രാഫിക്‌സ്, രജത ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം തന്നെ വീണ്ടും ദേശീയ പുരസ്‌കാരം നേടിയതില്‍ അതീവ സന്തോഷം ഉണ്ടെന്ന് അനിയന്‍ കെ. മോസസ് പറഞ്ഞു.

ജനനിക്കു ലഭിച്ച ഈ അംഗീകാരത്തില്‍ അഭിമാനിക്കുന്നതിനൊപ്പം അലോയിസ് ഗ്രാഫിക്‌സിനു എല്ലാ ഭാവുകങ്ങളും ജനനി പ്രവര്‍ത്തകര്‍ ആശംസിച്ചു.

top photo
മുംബയില്‍ നടന്ന ചടങ്ങില്‍ അനിയന്‍ കെ. മോസസ്, ഓപ്പറേഷന്‍സ് മാനേജര്‍ മോസസ് കെ. അനിയനൊപ്പം ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് നാഷനല്‍ പ്രിന്റേഴ്‌സ് ഭാരവാഹികളില്‍ നിന്ന്അവാര്‍ഡ് ഏറ്റു വാങ്ങുന്നു.

ജനനി മാസികക്ക് ദേശീയ പുരസ്‌കാരം; അലോയ്‌സ് ഗ്രാഫിക്‌സിനു അച്ചടി മികവിനുള്ള അവാര്‍ഡ്
ജനനി മാസികക്ക് ദേശീയ പുരസ്‌കാരം; അലോയ്‌സ് ഗ്രാഫിക്‌സിനു അച്ചടി മികവിനുള്ള അവാര്‍ഡ്
Join WhatsApp News
അഭിനന്ദനം ജനനി/ അലോയിസ് 2020-02-15 09:31:23
'019 ലെ നാഷണണ്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്ഇന്‍ പ്രിന്റിംഗിന് (എന്‍.എ.ഇ.പി) കോട്ടയം അലോയ്‌സ് ഗ്രാഫിക്‌സ് തെരഞ്ഞെടുക്കപ്പെട്ടു. മാസികകളുടെ വിഭാഗത്തില്‍ ആണ് ഇക്കുറി അവാര്‍ഡ്. ജനനി മാസികയുടെ അച്ചടി മികവിനാണ് ഈ അംഗീകാരം.' ജനനിയും അലോയിസ് ഗ്രാഫിക്‌സും അഭിനന്ദനങ്ങളും അവാർഡും അർഹിക്കുന്നു. എൻ്റെ പുസ്തകങ്ങൾ അച്ചടിച്ചത് അലോയിസ് ഗ്രാഫിക്സിൽ ആണ്. നല്ല ഇടപെടൽ, ന്യായമായ അച്ചടി കൂലി, സത്യ സന്ധത എന്നിവയിൽ അവർ മികച്ചു നിൽക്കുന്നു. നിങ്ങളുടെ പുസ്തകങ്ങൾ അവിടെ അടിച്ചാൽ നന്നായിരിക്കും.-- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക