Image

"അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി, ആരോടും നന്ദി പറയുന്നില്ലാ.... നന്ദിയോടെ ജീവിക്കാം" മണികണ്ഠൻ ആചാരി

Published on 15 February, 2020
"അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി, ആരോടും നന്ദി പറയുന്നില്ലാ.... നന്ദിയോടെ ജീവിക്കാം" മണികണ്ഠൻ ആചാരി

ആദ്യ ചിത്രത്തില്‍ത്തന്നെ കാണികളെ കൊണ്ട് മുഴുവൻ കയ്യടിപ്പിച്ച് സ്റ്റേറ്റ് അവാർഡും സ്വന്തമാക്കിയ നടനാണ് മണികണ്ഠൻ ആചാരി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ടത് നടനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ ബാലനായി പ്രേക്ഷകരുടെ ഹൃദയത്തിലൊരിടം നേടിയ മണികണ്ഠൻ വലിയൊരു സന്തോഷത്തിലാണ് ഇപ്പോൾ.

 

സ്വന്തമായ ഒരു വീടെന്ന സ്വപ്നത്തിൽ എത്തിയതിന്റെ. ഫേസ്ബുക്കിലൂടെ തന്റെ പ്രേക്ഷകരെയും നടൻ അറിയിച്ചിരിക്കുകയാണ്. തെരുവ് നാടക വേദികളില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയാളാണ് മണികണ്ഠന്‍ ആചാരി. ചമ്പക്കര മാര്‍ക്കറ്റിലെ മീന്‍വെട്ടുകാരാനായും, സ്വര്‍ണ്ണപണിക്കാരനായുമെല്ലാം മണികണ്ന്‍ ജോലിനോക്കിയിട്ടുണ്ട്.

 

 

"ഇന്നലെ വീടിന്റെ പാലുകാച്ചി, പുതിയ വീട്ടിൽ കയറി. ജീവിതത്തിൽ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തം വീടെന്നത്. ഇപ്പോഴും മുഴുവനായി സ്വന്തമായിട്ടില്ല, ഒരുപാട് പേരുടെ സഹായം കൊണ്ടും കുറച്ചു ലോൺ എടുത്തുമൊക്കെയാണ് കയറിക്കൂടിയത്. ഒരുപാട് സന്തോഷത്തോടെ പറയേണ്ട കാര്യമായിരുന്നു, പക്ഷേ എനിക്കതിന് സാധിച്ചില്ല. ഇങ്ങനെയായിരുന്നില്ല വീടുകൂടൽ ഒക്കെ പ്ലാൻ ചെയ്തിരുന്നത്. എന്നെ പോലെ തന്നെ എനിക്കൊരു വീടുണ്ടാകാൻ ആഗ്രഹിച്ച ഒരുപാട് പേരുണ്ട്, സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ. അവരോടൊന്നും പറയാനോ വിളിക്കാനോ പറ്റിയില്ല. സാഹചര്യം അങ്ങനെയായി പോയി,” മണികണ്ഠൻ പറയുന്നു. സന്തോഷത്തിനിടയിലും പ്രിയപ്പെട്ടവരെ വിളിക്കാൻ കഴിയാതെ പോയതിലുള്ള സങ്കടവും മണികണ്ഠൻ പങ്കിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക