Image

"ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ" ഉയരത്തില്‍ നില്‍ക്കേണ്ടത് അവരല്ലേയെന്ന് ഹരീഷ് കണാരന്‍

Published on 15 February, 2020
"ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ" ഉയരത്തില്‍ നില്‍ക്കേണ്ടത് അവരല്ലേയെന്ന് ഹരീഷ് കണാരന്‍

വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ കുടുംബചിത്രവുമായി നടന്‍ ഹരീഷ് കണാരന്‍. ഭാര്യ സന്ധ്യയും രണ്ട് മക്കളുമാണ് ചിത്രത്തിലുള്ളത്. "കൂടുമ്ബോള്‍ ഇമ്ബം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം" എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. "ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ" എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റിന് ഹരീഷ് കണാരന്‍ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. "എന്നും ഉയരത്തില്‍ നില്‍ക്കേണ്ടത് അവര്‍ തന്നെ അല്ലെ" എന്നായിരുന്നു ഹരീഷിന്റെ മറുപടി.

 

ഹരീഷ് ഒരു മാതൃകയാണെന്നും വിവാഹജീവിതത്തിലെ മഹത്തായ കാര്യമാണ് ഈ വാക്കുകളിലൂടെ വ്യക്തമാക്കിയതെന്നും അഭിപ്രായപ്പെട്ട ആരാധകര്‍ ചിത്രവും പോസ്റ്റും ഏറ്റെടുത്തുക്കഴിഞ്ഞു.മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു നടനാണ് ഇപ്പോൾ ഹരീഷ് കണാരൻ . മിക്ക സിനിമകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. ബിഗ് ബ്രദറാണ് അദ്ദേത്തിന്റെതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമ. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക