Image

ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകും

Published on 15 February, 2020
ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകും

സംസ്ഥാനത്ത്‌ ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന്‌ വിദഗ്‌ദ്ധരുടെ മുന്നറിയിപ്പ്‌. വേനല്‍ മഴ കുറഞ്ഞതും പ്രളയത്തില്‍ മേല്‍മണ്ണ്‌ ഒലിച്ചുപോയതുമാണ്‌ വരള്‍ച്ചയുടെ പ്രധാന കാരണമായി വിദഗ്‌ദ്ധര്‍ ചൂണ്ടി കാട്ടുന്നത്‌. 

കൂടാതെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ സംസ്ഥാനത്ത്‌ കുടിവെള്ളക്ഷാമവും രൂക്ഷമായേക്കുമെന്ന്‌ സിഡബ്ല്യുആര്‍ഡിഎം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌) മുന്നറിയിപ്പ്‌ നല്‍കുന്നു.

സംസ്ഥാനത്ത്‌ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ജനുവരിയിലും ഫെബ്രുവരി മഴയുടെ അളവില്‍ വലിയ കുറവാണ്‌ വന്നിട്ടുള്ളത്‌. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മാര്‍ച്ച്‌ മാസമാകുമ്‌ബോഴേയ്‌ക്കും സംസ്ഥാനം കൊടും വരള്‍ച്ച നേരിടേണ്ടിവരും. 

സാധാരണ മാര്‍ച്ച്‌ മാസത്തില്‍ ഉണ്ടാകേണ്ട ജലവിതാനത്തിലെ കുറവ്‌ ഇത്തവണ ഫെബ്രുവരിയില്‍ തന്നെ പ്രകടമായിട്ടുണ്ട്‌. 

കിണറുകളിലെയും പുഴകളിലെയും ജലനിരപ്പ്‌ കുത്തനെ കുറഞ്ഞു തുടങ്ങിയതായി കോഴിക്കോട്‌ സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. എ ബി അനിത പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക