Image

ശബരിമല തീര്‍ഥാടകര്‍ കയറിയ ബസിന് തീപിടിച്ചു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Published on 14 February, 2020
ശബരിമല തീര്‍ഥാടകര്‍ കയറിയ ബസിന് തീപിടിച്ചു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സീതത്തോട്: നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് നിറയെ തീര്‍ഥാടകരുമായി പോയ കെ.എസ്.ആര്‍.ടി.സി. ബസ് വനത്തിനുള്ളില്‍വെച്ച് കത്തിനശിച്ചു. ബസില്‍നിന്നിറങ്ങി രക്ഷപ്പെടുന്നതിനിടയില്‍ കര്‍ണാടക സ്വദേശികളായ മൂന്ന് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. എഴുപതോളം യാത്രക്കാരെ ഇതുവഴി വന്ന പോലീസുകാര്‍ ഇടപെട്ട് വേഗത്തില്‍ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് പൂര്‍ണമായി കത്തിയമര്‍ന്നു.

പരിക്കേറ്റ കീര്‍ത്തന്‍, ചേരന്‍ എന്നിവരെ പമ്പ ഗവ. ആശുപത്രിയിലും പ്രമോദ് എന്നയാളെ പത്തനംതിട്ട ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.50ഓടെ ചാലക്കയത്തിന് സമീപം ഒറ്റക്കല്ല് ഭാഗത്താണ് ലോഫ്‌ളോര്‍ ബസ് കത്തിയത്. ബസിന്റെ ടയര്‍ കത്തിയതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പമ്പ പോലീസ് പറഞ്ഞു. പുക കണ്ടപ്പോള്‍ ബസ് നിര്‍ത്തി െ്രെഡവറും കണ്ടക്ടറും പരിശോധിക്കുമ്പോഴേക്കും ടയറില്‍നിന്ന് ഡീസല്‍ടാങ്കിലേക്ക് തീപടര്‍ന്നു. ഈ സമയം പത്തനംതിട്ടയില്‍നിന്ന് പമ്പയിലേക്ക് പോയ പോലീസ് ജീപ്പ് നിര്‍ത്തി വേഗം പുറത്തിറങ്ങാന്‍ തീര്‍ഥാടകരോട് നിര്‍ദേശിച്ചു. രണ്ടുവാതിലുകളിലൂടെയും വശങ്ങളിലൂടെയും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പലരുടെയും ഇരുമുടിക്കെട്ടും തോള്‍സഞ്ചികളും നഷ്ടപ്പെട്ടു.

മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്ത സ്ഥലമായതിനാല്‍ അപകടവിവരം പുറത്ത് അറിയിക്കാന്‍ കഴിഞ്ഞില്ല. വയര്‍ലെസ് സന്ദേശവും നല്‍കാന്‍ കഴിയാതെവന്നതോടെ പോലീസ് ജീപ്പ് പമ്പയിലേക്ക് പോയി അഗ്‌നിരക്ഷാസേനയെ സംഭവസ്ഥലത്ത് എത്തിച്ചു. തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സേനയുടെ വാഹനത്തിലെ വെള്ളം തീര്‍ന്നു. ഇതിനിടെ പോലീസ് അറിയിച്ചതനുസരിച്ച് നിലയ്ക്കലില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയെങ്കിലും അതിനുമുമ്പ് ബസ് പൂര്‍ണമായും കത്തിയമര്‍ന്നു.

ഏറെ പഴക്കമുള്ള ബസ് തകരാറിലിരുന്നതാണെന്ന് പറയുന്നു. 65 തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക