നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ 22-ന് വിസ്തരിക്കും
Published on 14 February, 2020
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങള്‍ പകര്‍ത്തിയ കേസില്‍ നടി മഞ്ജു വാര്യരെ പ്രത്യേക കോടതി വിസ്തരിക്കും. ഈ മാസം 22 നായിരിക്കും മഞ്ജു വാര്യരുടെ വിസ്താരം നടക്കുക. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി കേസില്‍ ഏറ നിര്‍ണായകമാണ്.
കേസില്‍ ഇന്ന് മൂ്വ് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞ അമ്പലപ്പുഴയിലെ വീട്ടിലെ ഗൃഹനാഥന്റെ വിസ്താരമാണ് ഇന്ന് പ്രധാനമായും നടന്നത്. സുഹൃത്തായ ഗൃഹനാഥനെ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. കാണിച്ചിരുന്നു. ഒളിവിലായിരുന്ന സമയത്ത് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ െ്രെഡവറെയും മറ്റൊരു അപ്രധാന സാക്ഷിയെയും കോടതി വിസ്തരിച്ചു. അടുത്ത വിസ്താരം 19 ന് നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല