image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പ്രണയദിനത്തില്‍ ...... (മീനു എലിസബത്ത്)

SAHITHYAM 14-Feb-2020
SAHITHYAM 14-Feb-2020
Share
image
കവിത ഒന്ന് 

കുപ്പായങ്ങള്‍
....................
പ്രണയം വിവാഹത്തില്‍ അവസാനിച്ച ദിവസം
അവന്‍ കാമുകന്റെ കുപ്പായം
വലിച്ചെറിഞ്ഞു
ഭര്‍ത്താവിന്റെ കുപ്പായം എടുത്തണിഞ്ഞു,
അവള്‍ ഒരിക്കലും കാമുകിയുടെ കുപ്പായം ഊരിയതേയില്ല

പക്ഷേ, അവളുടെ നിറമുള്ള കാമുകിക്കുപ്പായത്തിന്റെ
മുകളിലായി
പാചകക്കാരിയുടെയും,
അലക്കുകാരിയുടെയും
ജോലിക്കാരിയുടെയും
അടിച്ചു തളിക്കാരിയുടെയും
കൂടെക്കിടപ്പുകാരിയുടെയും
കാര്യസ്ഥയുടെയും
പൂന്തോട്ടക്കാരിയുടെയും
വാഹനം ഓടിക്കുന്നയാളുടെയും
ഭാര്യയുടെയും
അമ്മയുടെയും കുപ്പായങ്ങള്‍ അവളെങ്ങിനെയൊക്കെയോ വലിച്ചു കയറ്റി !
അതിനാല്‍ കാമുകിക്കുപ്പായം അവള്‍ പോലും
കാണാതെ മറഞ്ഞു കിടന്നു.
..........
അയാള്‍ വരുന്നിടം വരെ !
..........................................
കവിത 2
ഒരൊറ്റ ചിന്ത മാത്രം -
മീനു എലിസബത്ത്..
.........................
ആദ്യ കാഴ്ചയിലെ ആകര്‍ഷണം
ആദ്യാനുരാഗം - പ്രണയം
ആദ്യസ്പര്‍ശം ....
ആദ്യ ചുംബനം ...
ആദ്യ രതി ...
ആദ്യ വിരഹം...
ആദ്യത്തെ പിണക്കം .. കുറുമ്പ് ... വീണ്ടും ഒന്നാകല്‍...
എല്ല്‌ലാം ...എല്ലാം
അവള്‍ മറന്നു !
അവന്റെ കൈപ്പത്തി ആദ്യമായ് കരണത്ത് വീണപ്പോള്‍
നിനക്ക് നാല് തല്ലിന്റെ കുറവാണെന്നവന്‍ പ്രസ്താവിച്ചപ്പോള്‍!
വയറ്റത്ത് തൊഴി കിട്ടിയപ്പോള്‍!
കൊരവള്ളിക്കു പിടിച്ചു ശ്വാസം നിലക്കാറായപ്പോള്‍!
അവള്‍ എല്ലാം മറന്നു....
ഇപ്പോള്‍ ഒരൊറ്റ ചിന്തയെ അവള്‍ക്കുള്ളു
എപ്പോളാവും അടുത്ത അടി വരുന്നതെന്ന്
ആ ഒരൊറ്റ ചിന്ത.
..........................
കവിത 3
ആര്‍ക്കു വേണം ?
...::................:......
മീനു എലിസബത്ത്
.........................:::
നിന്നോടെനിക്ക് പ്രണയം ഉണ്ടെന്നു പറഞ്ഞ ദിവസം നമ്മള്‍ സുഹൃത്തുക്കള്‍ അല്ലതെയായി!
നീ എന്നില്‍ നിന്നും അകന്നു.
വ്യത്യസ്തനായിരുന്നു പിന്നീടുള്ള നമ്മള്‍ !
എന്റെ ഫോണ്‍ കോളുകള്‍ നീ ഗൗനിക്കാതെയായി!
മെസ്സേജുകള്‍ക്കു മറുപടികള്‍ അയക്കാതെയായി ..
എന്നെ നീ വെറുക്കാന്‍ തുടങ്ങിയിരുന്നോ എന്ന് പോലും സംശയം തോന്നിത്തുടങ്ങി..
പറയരുതായിരുന്നു !
ഒരിക്കലും പറയരുതായിരുന്നു !
ഒരു ശപ്ത മുഹൂര്‍ത്തത്തില്‍ അതെന്നില്‍ നിന്നും നീ
നിര്‍ബന്ധിച്ചു പറയിക്കുകയായിരുന്നു..
അന്ന് മുതല്‍ ഒരു നല്ല സുഹൃത്തിനെ എനിക്ക് നഷ്ടപ്പെട്ടോ?

നിനക്കെന്നോട് പ്രണയം ഉണ്ടെന്നോ ഇല്ലെന്നോ ഞാന്‍ ചിന്തിച്ചിരുന്നില്ല
നീ എന്നെങ്കിലും എന്നെ പ്രണയിക്കുമെന്നോ നമ്മള്‍ ഒരുമിക്കുമെന്നോ ഒന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല
സ്വപ്നം പോലും കണ്ടിരുന്നില്ല !
കാരണം
എന്റെ പ്രണയം ....
അത്
നിന്റെ ശബ്ദത്തോടായിരുന്നു
പാട്ടിനോടായിരുന്നു
കവിതയോടായിരുന്നു
അത് ചൊല്ലുന്ന ഈണങ്ങളോടായിരുന്നു ...
പക്ഷെ .. പ്രണയം എന്ന് കേട്ടപ്പോളെ നീ ഓടി മറഞ്ഞു കഴിഞ്ഞു ..
ആര്‍ക്കു വേണം അല്ലങ്കിലും നിന്നെ ?
..........................

കവിത 4

പ്രണയവും പ്രളയവും - മീനു എലിസബത്ത്
------------------
വാക്കുകളുടെ പ്രാസഭംഗിയല്ലാതെ പ്രണയത്തിനും പ്രളയത്തിനും തമ്മിലെന്ത്?
പ്രണയവും പ്രളയവും എപ്പോള്‍ എങ്ങിനെ സംഭവിക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല..
തീര്‍ത്തും അപ്പ്രതീക്ഷിതമായാവും രണ്ടും വരിക!
രണ്ടിലും കാറ്റും പേമാരിയുമുണ്ട്
തീവ്രതയും കണ്ണുനീരും കടപുഴുക്കലും താണ്ഡവനൃത്തവുമുണ്ടാകും ..
എടുത്തു ചാട്ടവും ഇളക്കവും അത്ഭുതവുണ്ടാകും
വകതിരിവില്ലായ്മയും പ്രാന്തും ഉണ്ടാകും
രണ്ടും ജീവിതഗന്ധിയും ഒപ്പം നശീകരണ പ്രവണതയുമുള്ളതുമാണ്..

പ്രണയത്തിനും പ്രളയത്തിനും ചില
ഒരുമകളൊക്കെയുണ്ടെങ്കിലും
ചില വിരുദ്ധതകളുമുണ്ട് ..
പ്രണയത്തില്‍ വിരഹവും കാത്തിരിപ്പും അലിവും
സ്‌നിഗ്ധതയുണ്ട്
ശാന്തതയും സമാധാനവുമുണ്ട്
കാണാതിരിക്കുമ്പോള്‍ കത്തുന്ന നോവുണ്ട്
കാണുമ്പോള്‍ നറുനിലാവ് പൊഴിക്കുന്ന പുഞ്ചിരികളും ആരും കാണാത്ത കണ്ണേറുകളും
പറയാതെ കേള്‍ക്കുന്ന ഉത്തരങ്ങളും
വരികള്‍ക്കിടയിലെ വായനയും
താനെ കവിത മൂളുന്ന ചുണ്ടുകളുമുണ്ട്
ഒന്നാവാനുള്ള ആഗ്രഹവും
ഹൃദയങ്ങള്‍ ഒരുമിക്കുമ്പോള്‍ സമാധാനവും
പിരിയുമ്പോള്‍ ആത്മാവിന്റെ അടങ്ങാത്ത നോവും പിടച്ചിലും തകരുന്ന നെഞ്ചകങ്ങളുമുണ്ടാകും

ഒരേ തൂക്കത്തില്‍ തുലാസിലാടുന്ന നിസ്വാര്‍ത്ഥ പ്രണയത്തില്‍
ചതിയൊ വഞ്ചനയോ അധമവികാരങ്ങളൊയില്ല
മറിച് സുതാര്യതയും നിര്മലതയും
നിസ്വാസര്‍ത്ഥതയും മാത്രം

ഇടക്കെവിടെയോ പ്രണയമാപിനി തകിടം മറിയുമ്പോള്‍ തുലാസിന്റെ കട്ടിയൊന്നുയിര്‍ന്നു
താഴുമ്പോള്‍
ചിലര്‍ക്കെങ്കിലും, ചിലപ്പോഴെങ്കിലും
പ്രണയം- പ്രളയം പോലെ ഭീകരമാകാറുണ്ട്!
ആകാശം മുട്ടെ വളര്‍ന്ന ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും ചതിയുടെയും വഞ്ചനയുടെയും
മഹാവൃക്ഷങ്ങളെ കടപുഴുക്കിഎറിഞ്ഞു
കരയും കാടും മേടും കവിഞ്ഞു പ്രണയം
വഴി മാറിയൊഴുകുമ്പോള്‍
അട്ടഹാസവും ഭീഷണി സ്വരങ്ങളും അസ്വാരസ്യങ്ങളും
കൊലക്കയറുകളും, രാകി മൂര്‍ച്ച കൂട്ടിയ കൊലക്കത്തികളും, വാടകക്കൊലയാളികളും
നിറ തോക്കുകളും ആസിഡാഭിഷേകവും
അകമ്പടി പോകാറുണ്ട്

പെരുംപെയ്ത്തൊഴിഞ്ഞു , കൊടുംകാറ്റകന്നു
നാടും കാടും കരയും മേടും കവിഞ്ഞൊഴുകി
പ്രളയം ശാന്തമാകുമ്പോള്‍
മണല്‍തിട്ടയിലടിയുന്ന ശവങ്ങളിലൊന്ന്
തീര്‍ച്ചയായും പ്രണയത്തിന്റേതായിരിക്കും
...............................
മീനു എലിസബത്ത്




Facebook Comments
Share
Comments.
image
മൊല്ലാക്കാന്റെ ബീബിമാര്
2020-02-21 23:48:49
ഞങ്ങടെ മൊല്ലാക്കക്ക് ഇങ്ങള് ആ കടുക്കാ ബെള്ളം കൊടുക്കുവാ . രാത്രിയായാൽ ഞങ്ങൾ കിടത്തിപൊറുപ്പിക്കില്ല . മൊഞ്ചുള്ള പെണ്ണുങ്ങളുടെ പടം നോക്കി അതും ഇതും കുറിക്കും എന്നിട്ട് ഞങ്ങടെ പുറത്തൂന്നു മാറില്ല . ഇങ്ങടെ അഡ്ഡ്രസ്സ്‌ തന്നാൽ ഞങ്ങള് ബന്നു ബാങ്ങിഓൻ അറിയാതെ കൊടുത്തോളം . ഇങ്ങളെ പടച്ചോൻ കാക്കും
image
കടുക്കാപറമ്പിൽ മൂസ്
2020-02-21 23:12:00
ഒരു പെണ്ണിന്റ കോലം കണ്ടാൽ മതി പിന്നെ ഓരോ അവന്മാർക്ക് ഉഗ്രൻ, ഗുഡ് വൺ എന്നൊക്കെ പുലമ്പാൻ തുടങ്ങും. രാത്രിയിലാണ് ഇത് കൂടുതൽ . എട്ട് കടുക്കാപൊട്ടിച്ച് ഇരുനാഴിവെള്ളത്തിൽ വറ്റിച്ച് ദിവസവും ഒരു ടീ സ്പൂൺ വച്ച് കഴിക്കുക രാത്രി സുഖമായി ഉറങ്ങും പിന്നെ മേലാൽ പ്രതികരണ കോളത്തിൽ വരണം എന്ന് തോന്നില്ല . പണ്ട് ന്യു ജേഴ്സിക്കാരൻ ഒരുത്തൻ ഉണ്ടായിരുന്നു ഇപ്പോൾ കാണാൻ ഇല്ല , കടുക്കാ കഷായം ഞാൻ കുറിച്ച് കൊടുത്തിരുന്നു
image
Good one
2020-02-21 19:17:15
പ്രിയ മീനു, ഇത് ഉഗ്രം. അടുത്ത കാലത് വായിച്ചതിൽ തികച്ചും ഒറിജിനൽ.
image
Francis Thadathil
2020-02-18 00:25:15
Very good treat for Valentine’s Day. Pranayavum pralayavum othiri ishttayi. Waiting to see more good ones.
image
amerikkan mollakka
2020-02-15 18:31:47
അസ്സലാമു അലൈക്കും ഇങ്ങടെ വാലന്റയിൻ കബിതകൾ ബായിച്ചു .താഴെ കാണുന്ന ബരികളിൽ ഇങ്ങള് ഉശിരു കാണിച്ചു . ഇങ്ങളെപോലെ മൊഞ്ചുള്ളവർക്ക് നല്ല ഹിമ്മത്തും ഉണ്ടാകണം. "പക്ഷെ .. പ്രണയം എന്ന് കേട്ടപ്പോളെ നീ ഓടി മറഞ്ഞു കഴിഞ്ഞു .. ആര്‍ക്കു വേണം അല്ലങ്കിലും നിന്നെ ?" ഇത് കലക്കി മീനു സാഹിബ .. പടച്ചോൻ കാക്കട്ടെ.
image
Vayanakkaran
2020-02-14 20:59:06
നല്ല റീഡബിലിറ്റി ഉണ്ട്। നല്ല ഭാവന। ചിന്തിക്കാൻ ഏറെ ഉള്ളതുകൊണ്ട് വീണ്ടും വായിക്കും।
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut