Image

ഡല്‍ഹി ഫലം: സമ്പദ് വ്യവസ്ഥ കീഴ്‌പോട്ടാണെങ്കില്‍ ഒരു നാടകവും ഓടില്ല (വെള്ളാശേരി ജോസഫ്)

Published on 14 February, 2020
ഡല്‍ഹി ഫലം: സമ്പദ് വ്യവസ്ഥ കീഴ്‌പോട്ടാണെങ്കില്‍ ഒരു നാടകവും ഓടില്ല (വെള്ളാശേരി ജോസഫ്)
ഇന്ത്യയിലെ ദാരിദ്ര്യം മാറ്റുന്നതിനെ കുറിച്ച് പല മൂഢ സങ്കല്‍പ്പങ്ങളും ആണ് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഉള്ളത്. ഇന്ത്യയെ ചൈനയോ ദക്ഷിണ കൊറിയയോ ആക്കാന്‍ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ സമ്മതിക്കില്ല. ഒരു സാധാരണ പൗരന്റ്റെ പെര്‍ ക്യാപ്പിറ്റാ ഇന്‍കം' അതല്ലെങ്കില്‍ ആളോഹരി വരുമാനം 10 - 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നാലും അഞ്ചും ഇരട്ടിയായി വര്‍ധിക്കുമ്പോള്‍ മാത്രമേ ദാരിദ്ര്യം മാറുകയുള്ളൂ. ദക്ഷിണ കൊറിയയില്‍ സംഭവിച്ചതും അതാണ്. പൊതുസമൂഹത്തില്‍ ഉണ്ടാകേണ്ട ആ 'വെല്‍ത് ക്രിയേഷന്' ഇന്ത്യയിലെ ഈ രണ്ടു കൂട്ടരും എന്നും എതിരായിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ ഇടതുപക്ഷം മൂഢമായ വിപ്ലവ സങ്കല്‍പ്പങ്ങള്‍ പറഞ്ഞു എതിര്‍ത്തു; വലതുപക്ഷത്തിനാകട്ടെ 'സ്വദേശി' സങ്കല്‍പ്പങ്ങളായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജെര്‍മനിയും, ജപ്പാനും രാഷ്ട്ര പുനഃനിര്‍മാണ പ്രക്രിയ നടത്തിയാണ് പിന്നീട് ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായി മാറിയത്. ഇന്ത്യയില്‍ അങ്ങനെയുള്ള ഒരു രാഷ്ട്ര പുനഃനിര്‍മാണ പ്രക്രിയ കാണാനുണ്ടോ? വളരെ ചെറിയ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാന്‍ - ഇവരൊക്കെ അന്തര്‍ ദേശീയ നിലവാരത്തിലുള്ള ബ്രാന്‍ഡുകള്‍ സൃഷ്ടിച്ചാണ് പൊതുസമൂഹത്തില്‍ ഉണ്ടാകേണ്ട 'വെല്‍ത് ക്രിയേഷന്‍' സംജാതമാക്കിയത്. L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി - അങ്ങനെ പല അന്തര്‍ ദേശീയ നിലവാരത്തിലുള്ള ബ്രാന്‍ഡുകള്‍ ഈ രണ്ടു രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയില്‍ അങ്ങനെയുള്ള ഏതെങ്കിലും അന്തര്‍ ദേശീയ നിലവാരത്തിലുള്ള ബ്രാന്‍ഡുകള്‍ ഉണ്ടോ? നരേന്ദ്ര മോഡി സര്‍ക്കാര്‍ പണ്ട് 'മെയ്ക്ക് ഇന്‍ ഇന്‍ഡ്യാ' പ്രഖ്യാപനം നടത്തിയിരുന്നു. 'മെയ്ക്ക് ഇന്‍ ഇന്‍ഡ്യാ' പദ്ധതി ഓടത്തില്ലാ എന്ന് പൂര്‍ണ ബോധ്യമായപ്പോള്‍ ഇപ്പോള്‍ 'അസ്സെംബ്‌ളിങ് ഇന്‍ ഇന്‍ഡ്യാ' പദ്ധതിയായി 'മെയ്ക്ക് ഇന്‍ ഇന്‍ഡ്യാ' മാറുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍!

'ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്റ്' അതല്ലെങ്കില്‍ മൂലധന നിക്ഷേപത്തിലൂടെ ഇന്ത്യയില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ലാ. ഇന്ത്യയില്‍ 90 ശതമാനത്തിലേറെ തൊഴില്‍ സൃഷ്ടിച്ചിരുന്ന അസംഘടിത മേഖല നോട്ട് നിരോധനം, ജി.എസ്.ടി. - തുടങ്ങിയ നടപടികളിലൂടെ പ്രതിസന്ധിയിലുമായി. ഇന്നിപ്പോള്‍ ഒരു നൂറ് പോസ്റ്റിന് അപേക്ഷ ക്ഷണിച്ചാല്‍ ലക്ഷങ്ങള്‍ അപേക്ഷിക്കുന്ന സാഹചര്യം ആണ് ഈ രാജ്യത്തുള്ളത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ജാനുവരിയില്‍ 12 ലക്ഷം പേരാണ് 8000 പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ജോലിക്ക് അപേക്ഷിച്ചത്. അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും ഉത്തര്‍ പ്രദേശ് പൊലീസിലെ 'മെസേഞ്ചര്‍' പോസ്റ്റിന് അപേക്ഷിച്ച വാര്‍ത്തയാണ് കുറച്ചു നാള്‍ മുമ്പ് പുറത്തു വന്നത്. 2018 മാര്‍ച്ച് 30 - ലെ 'ഇന്ത്യ ടി. വി.' റിപ്പോര്‍ട്ട് പ്രകാരം റെയില്‍വേയിലെ ഏതാണ്ട് ഒരു ലക്ഷം ജോലിക്ക് അപേക്ഷിച്ചത് 2 . 12 കോടി ആള്‍ക്കാരാണ്. 2 കോടി 12 ലക്ഷം ജനം ജോലിക്ക് അപേക്ഷിക്കണം എന്നുവെച്ചാല്‍ അത്രയധികം തൊഴിലില്ലായ്മ ഇന്ത്യയില്‍ ഉണ്ടെന്നു സാരം. 2 കോടി 12 ലക്ഷം യുവാക്കക്കള്‍ ജോലിക്ക് എന്തിന് അപേക്ഷിക്കണം, കേവലം 62 പ്യൂണ്‍ പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും എന്തിന് അപേക്ഷിക്കണം - എന്നൊക്കെ ചോദിക്കുമ്പോഴാണ് നമ്മുടെ സമ്പത് വ്യവസ്ഥയിലെ ചില ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കേണ്ടത്.

ഒരു വര്‍ഷം ഒരു കോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് 2014 - ല്‍ മോദി വാഗ്ദാനം ചെയ്തത്. 135 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനസംഖ്യയിലെ മൂന്നില്‍ രണ്ട് വരുന്ന യുവാക്കളെ അന്ന് ആ വികസന വാഗ്ദാനം കാര്യമായി ആകര്‍ഷിച്ചു. മറ്റെന്തിനാക്കാളും ഉപരി ആ വികസന വാഗ്ദാനമാണ് ഇന്ത്യന്‍ ജനതയെ ആകര്‍ഷിച്ചതും, മോഡിയെ അധികാരത്തില്‍ എത്തിച്ചതും. പക്ഷെ ഇപ്പോള്‍ കേള്‍ക്കുന്നതെന്താണ്? 2017 -18 കാലഘട്ടത്തില്‍ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവെച്ച നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ആറിലൊന്ന് ഗ്രാമീണ യുവാക്കളും തൊഴില്‍ രഹിതരാണ് എന്നും ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തേ സെന്റ്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതില്‍ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 - ല്‍ ഏതാണ്ട് 11 മില്യണ്‍ അതല്ലെങ്കില്‍ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും എന്ന് പ്രവചിച്ചിരുന്നു. അത് വളരെ കൂടുതലാണെന്നു വിമര്‍ശിച്ചിരുന്നവര്‍ക്ക് നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ലേബര്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതോടെ ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയായി.

അനേകം പേര്‍ക്ക് ജോലി പോകുന്ന വാര്‍ത്തകള്‍ പതിയെ പതിയെ ഇന്ത്യയിലെ പൊതുസമൂഹം തിരിച്ചറിയുകയാണ്. മതവും രാജ്യസ്‌നേഹവും ഒക്കെ അടുപ്പത്ത് കഞ്ഞിക്കലത്തില്‍ അരിയില്ലെങ്കില്‍ ഓടത്തില്ലാ. മതവും രാജ്യസ്‌നേഹവും ഒന്നും ആര്‍ക്കും കഞ്ഞി വിളമ്പി തരത്തില്ലല്ലോ. അതുകൊണ്ട് 'മോഡി പ്രഭാവം' പതുക്കെ പതുക്കെ ഈ രാജ്യത്ത് മങ്ങുകയാണ്. അതാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. ഡല്‍ഹിയില്‍ വിജയം ലക്ഷ്യമിട്ട് ബി.ജെ.പി. 5329 പൊതുയോഗങ്ങളും റോഡ് ഷോകളും ആണ് നടത്തിയത്. ബി.ജെ.പി. - യുടെ പ്രമുഖരെല്ലാം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തു. പല വീടുകളിലും സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ നേരിട്ട് ചെന്നു. വാതില്‍ തുറക്കുമ്പോള്‍ വീട്ടമ്മമാരുടേയും ഗൃഹനാഥരുടേയും കാല്‍ തൊട്ടു തൊഴുതു; പലരുടേയും കാലില്‍ വീണ് സാഷ്ടാംഗപ്രമാണം നടത്തിയാണ് ബി.ജെ.പി. ഡല്‍ഹിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്. പക്ഷെ ഈ നാടകങ്ങളൊന്നും സമ്പദ് വ്യവസ്ഥ കീഴ്‌പോട്ടാണെങ്കില്‍ ഓടത്തില്ലാ എന്നു തന്നെയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം കാണിക്കുന്നത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
VJ Kumr 2020-02-14 14:19:48
Look at the below News about India's development: ഇന്ത്യയുടെ വാതക കുതിപ്പ് ഗ്രാ​മ​ങ്ങ​ളി​ൽ​ ​പാ​ച​ക​ ​വാ​ത​ക​ല​ഭ്യ​ത​.​ ​ക​ച്ച് ​മു​ത​ൽ​ ​കൊ​ഹി​മ​ ​വ​രെ​യും​ ​ കാ​ശ്മീ​ർ​ ​മു​ത​ൽ​ ​ക​ന്യാ​കു​മാ​രി വ​രെ​യും​ ​വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ​ 27,000​ ​ കി​ലോ​മീ​റ്റ​റോ​ളം​ ​ദേ​ശീ​യ​ ​ഗ്യാ​സ് ​ഗ്രി​ഡ് ​പൈ​പ്പ് ​ലൈ​ൻ​ ​ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് 2020​ലെ​ ​ബ​ജ​റ്റ് ​പ്ര​സം​ഗ​ത്തി​ൽ​ ​പ്രാ​മു​ഖ്യം​ ​ ന​ൽ​കി.​ 400​ ​ജി​ല്ല​ക​ളി​ലാ​യി​ ​ജ​ന​സം​ഖ്യ​യു​ടെ​ 70​ ​ശ​ത​മാ​ന​ത്തോ​ളം​ ​ആ​ളു​ക​ളി​ൽ​ ​എ​ത്തു​ന്ന​ ​വി​ധം​ ​ന​ഗ​ര​ ​പാ​ച​ക​ ​വാ​ത​ക​ ​വി​ത​ര​ണ​ ​(​സി​ജി​ഡി​)​ ​ശൃം​ഖ​ല​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ​ഇ​പ്പോ​ൾ​ ​ശ്ര​​​ദ്ധ​​​യ​ർ​​​പ്പി​ക്കു​​​ന്നു. Read more: https://keralakaumudi.com/news/news. php?id=243324&u=gas-grid
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക