Image

വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു

Published on 14 February, 2020
വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ്‌ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്‌ വാവയെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

കൊല്ലം പത്തനാപുരത്തെ ഒരു വീട്ടില്‍ കയറിയ പാമ്‌ബിനെ പിടിച്ചുകൊണ്ടു പോകുന്നതിനിടെയാണ്‌ സുരേഷിന്‌ കടിയേറ്റത്‌. ആവശ്യമായ ചികിത്സകള്‍ നല്‍കുന്നുണ്ടന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. എം.എസ്‌ ഷര്‍മദ്‌ വ്യക്തമാക്കി. നിലവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്‌ സുരേഷ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക