Image

നിര്‍ഭയ കേസ്‌ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ്‌ ഭാനുമതി കുഴഞ്ഞ്‌ വീണു

Published on 14 February, 2020
നിര്‍ഭയ കേസ്‌ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ്‌ ഭാനുമതി കുഴഞ്ഞ്‌ വീണു
നിര്‍ഭയ കേസ്‌ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ്‌ ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു. നിര്‍ഭയ കേസ്‌ പരിഗണിച്ച്‌ കൊണ്ടിരിക്കെയാണ്‌ സംഭവം. 

പ്രതികളെ വെവ്വേറെ തൂക്കിലേറ്റണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത്‌ ഈ മാസം 20- ലേക്ക്‌ മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ കുഴഞ്ഞ്‌ വീണത്‌.

കോടതി ജീവനക്കാര്‍ ജഡ്‌ജിയെ കോടതിയില്‍ നിന്നു പുറത്തേക്ക്‌ കൊണ്ടുപോയി. ചേംബറിലെത്തിച്ച ജഡ്‌ജിയെ സുപ്രീം കോടതി ഡോക്ടര്‍മാരെത്തി പരിശോധിച്ചു.

 തുടര്‍ന്ന്‌ ഹര്‍ജി മാറ്റുന്ന കാര്യത്തില്‍ വിധി പറയാന്‍ ജസ്റ്റിസ്‌ അശോക്‌ ഭൂഷനോട്‌ ആവശ്യപ്പെട്ടു . അശോക്‌ ഭൂഷണ്‍ തീരുമാനം പറയുന്നതിനിടെ ആ ഭാഗത്തേക്ക്‌ കുഴഞ്ഞ്‌ വീഴുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക