Image

ഒരുതരത്തിലും വിട്ടുവീഴ്ചയില്ല, ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശബ്ദമലിനീകരണം വേണ്ട; കര്‍ശന നടപടിയെന്ന് ദേവസ്വം മന്ത്രി

Published on 14 February, 2020
ഒരുതരത്തിലും വിട്ടുവീഴ്ചയില്ല, ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശബ്ദമലിനീകരണം വേണ്ട; കര്‍ശന നടപടിയെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: പത്താംക്ലാസ്, പ്ലസ്ടു പരീക്ഷ നടക്കുന്നതിനാല്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ നഗരത്തില്‍ ശബ്ദമലിനീകരണമുണ്ടാവാന്‍ അനുവദിക്കരുതെന്ന് പോലീസിനോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയ മന്ത്രി ഇക്കാര്യത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ച അനുവദിക്കില്ലെന്നും വ്യക്തമാക്കി.


ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്നും പൊങ്കാല ദിവസം ഡ്രൈഡേ ആയി ആചരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.


വിവിധ വകുപ്പുകളും തിരുവനന്തപുരം നഗരസഭയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം, വഴിവിളക്കുകള്‍, അടിയന്തരഘട്ടങ്ങളിലെ ചികിത്സ, ആംബുലന്‍സ്, ഭക്ഷ്യ സുരക്ഷ, കുടിവെള്ളം, വാഹനപാര്‍ക്കിംഗ്, ഇടോയ്‌ലറ്റ് എന്നിവയെല്ലാം സജ്ജമായിരിക്കും. സുരക്ഷയ്ക്ക് വിപുലമായ പോലീസ് സംവിധാനമുണ്ടാകും. നിരീക്ഷണക്യാമറകള്‍ പ്രധാന ഭാഗങ്ങളിലെല്ലാം ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക