Image

സിഎജി റിപ്പോര്‍ട്ട്‌; ഗവര്‍ണര്‍ക്ക്‌ വിശദീകരണം നല്‍കി ബെഹ്‌റ

Published on 14 February, 2020
സിഎജി റിപ്പോര്‍ട്ട്‌; ഗവര്‍ണര്‍ക്ക്‌ വിശദീകരണം നല്‍കി ബെഹ്‌റ


തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളില്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ വിശദീകരണം നല്‍കി.

മുഖ്യമന്ത്രിയുടെ പൊലീസ്‌ ഉപദേഷ്ടാവ്‌ രമണ്‍ ശ്രീവാസ്‌തവയ്‌ക്ക്‌ ഒപ്പമെത്തിയാണ്‌ ഡിജിപി ഗവര്‍ണര്‍ക്ക്‌ വിശദീകരണം നല്‍കിയത്‌.

പൊലീസ്‌ മേധാവി ഉള്‍പ്പടെയുള്ളവരെ പ്രതി സ്ഥാനത്തു നിര്‍ത്തിയ റിപ്പോര്‍ട്ട്‌ പുറത്തു വന്നതിനു പിന്നാലെ വിഷയത്തില്‍ ഗവര്‍ണര്‍ ഡിജിപിയോട്‌ വിശദീകരണം തേടിയിരുന്നു. ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഗുരുതര സാമ്‌ബത്തിക തിരിമറി നടത്തിയെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍.

 വിവിധ ആവശ്യങ്ങള്‍ക്കുള്ള തുക ഡിജിപി ഇടപെട്ട്‌ വകമാറ്റി ചിലവഴിച്ചുവെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്‌.
ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ ബുധനാഴ്‌ച നിയമസഭയുടെ മേശപ്പുറത്ത്‌ വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ്‌ സംസ്ഥാന പോലീസ്‌ മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്‌. 

2016-17 കാലത്താണ്‌ സംസ്ഥാനത്ത്‌ വി.വി.ഐ.പി. സുരക്ഷയ്‌ക്കായും ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട്‌ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്‌.

2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി. ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ്‌ മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. 

എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ തയ്യാറായില്ല എന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക