Image

ഗ്‌ളോബല്‍ മാര്‍ത്തോമ്മ സംഗമം 2020 ജൂലൈ 2 മുതല്‍ 5 വരെ അറ്റ്‌ലാന്റായില്‍

ഷാജീ രാമപുരം Published on 14 February, 2020
ഗ്‌ളോബല്‍ മാര്‍ത്തോമ്മ സംഗമം 2020                        ജൂലൈ 2 മുതല്‍ 5 വരെ അറ്റ്‌ലാന്റായില്‍
ന്യുയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ 2020 ജൂലൈ 2 വ്യാഴം മുതല്‍ 5 ഞായര്‍ വരെ അറ്റ്‌ലാന്റായില്‍ ഉള്ള കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്ററില്‍ വെച്ച് ഭദ്രാസനത്തിലെ ഏറ്റവും വലിയ കുടുംബസംഗമം ആയ 33  മത് ഫാമിലി കോണ്‍ഫ്രറന്‍സ് ഗ്ലോബല്‍ മാര്‍ത്തോമ്മ സംഗമം ആയി നടത്തപ്പെടുന്നു.

മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എന്നിവരെ കൂടാതെ റവ.ഡോ.പ്രകാശ് കെ.ജോര്‍ജ് (പ്രിന്‍സിപ്പാള്‍, മാര്‍ത്തോമ്മ തിയോളജിക്കല്‍ സെമിനാരി കോട്ടയം), റവ.ഈപ്പന്‍ വര്‍ഗീസ് (പ്രിന്‍സിപ്പാള്‍, സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗോരഗോണ്‍, ഡല്‍ഹി) എന്നിവര്‍ സമ്മേളനത്തിന് മുഖ്യ നേതൃത്വം നല്‍കും.

നിങ്ങള്‍ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിന്‍ അതു നിങ്ങള്‍ക്ക് കിട്ടും എന്ന ബൈബിള്‍ വാക്യത്തെ ആധാരമാക്കി ഘശ്ശിഴ ഇവൃശേെ, ഘലമുശിഴ ശി എമശവേ എന്നതാണ് കോണ്‍ഫ്രറന്‍സിന്റെ മുഖ്യ ചിന്താവിഷയം.

അറ്റ്‌ലാന്റായില്‍ ഉള്ള ഹില്‍ട്ടണ്‍, ഹോളിഡേ ഇന്‍, കംഫോര്‍ട്ട് സ്യുട്ട്‌സ് എന്നീ ഹോട്ടലുകളില്‍ ആണ് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് 100 ഡോളറും, കോണ്‍ഫ്രറന്‍സ് ഫീസ് 100 ഡോളറും ആണ്. മാര്‍ച്ച് 31ന് രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കും.

യുഎസ്എ, കാനഡ ഒഴിച്ചുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രതിനിധികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് മാത്രം നല്‍കിയാല്‍ മതി എന്ന് സംഘാടകര്‍ അറിയിച്ചു.

കോണ്‍ഫ്രറന്‍സിന് വിദേശത്തു നിന്നും ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി അനേകര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ജനറല്‍ കണ്‍വീനര്‍ പ്രൊഫ.ഡോ.ജോഷി ജേക്കബ്, വൈസ്. പ്രസിഡന്റ് റവ.അജു എബ്രഹാം, രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ മാത്യൂസ് അത്യാല്‍, ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ mtcgfc2020.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഗ്‌ളോബല്‍ മാര്‍ത്തോമ്മ സംഗമം 2020                        ജൂലൈ 2 മുതല്‍ 5 വരെ അറ്റ്‌ലാന്റായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക