Image

സര്‍ഗ്ഗവേദിയില്‍ ഒ.എന്‍.വി സ്മൃതി

Published on 13 February, 2020
സര്‍ഗ്ഗവേദിയില്‍ ഒ.എന്‍.വി സ്മൃതി
വിശ്വമാനവികതയുടെ ദീപ്തഗോപുരത്തിലേക്ക് ആറു പതിറ്റാണ്ടുകളിലൂടെ നടന്നു കയറിയ മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍. വി. ഓര്‍മ്മയായിട്ട് ഫെബ്രുവരി 13 ന്  നാല് വര്‍ഷം .  ന്യുയോര്‍ക്ക് സര്‍ഗ്ഗവേദി 2020 ഫെബ്രുവരി 16 ഞായര്‍ വൈകുന്നേരം 6 .30 ന് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ ഒ. എന്‍. വി. സ്മൃതി ആചരിക്കുന്നു.

പ്രസ്തുത യോഗത്തില്‍ എഴുത്തുകാരനും സര്‍ഗ്ഗവേദിയുടെ ആത്മബന്ധുവുമായ കെ. കെ. ജോണ്‍സണ്‍"ഒ. എന്‍. വി  മാനവികതയെ ചേര്‍ത്തുനിര്‍ത്തിയ കവി'' എന്ന വിഷയം ചര്‍ച്ചക്ക് അവതരിപ്പിക്കുന്നു. തദവസ്സരത്തില്‍ ഒ. എന്‍. വി കവിതകളും ഗാനങ്ങളും ആലപിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.

എല്ലാ സഹൃദയരും സജീവമായി പങ്കെടുത്ത് പരിപാടിയെ പരിപൂര്‍ണ്ണ വിജയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സര്‍ഗ്ഗവേദിക്കുവേണ്ടി,
പി. ടി. പൗലോസ് (516 366 9957 );
ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013 ).



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക