Image

സിയാറ്റിലില്‍ നിന്ന് ബാംഗളൂരിലേക്ക് നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റ് ഒക്ടോബറില്‍

Published on 13 February, 2020
സിയാറ്റിലില്‍ നിന്ന് ബാംഗളൂരിലേക്ക്  നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റ് ഒക്ടോബറില്‍
സിയാറ്റില്‍: അമേരിക്കന്‍ എയര്‍ ലൈന്‍സ് ഈ ഒക്ടോബറില്‍ സിയാറ്റിലില്‍ നിന്ന് ബാംഗളൂരിളെക്ക് പ്രതിദിന നോണ്‍ സ്റ്റ്പ്പ് ഫ്‌ളൈറ്റ് ആരംഭിക്കും. 16 മണിക്കൂര്‍ 20 മിനിട്ട് നീളുന്നതാണ് യാത്ര. ഇതാദ്യമായാണു ബാംഗളൂറിലേക്കു അമേരിക്കയില്‍ നിന്നു നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റ്.

ഡാലസ് കേന്ദ്രമായുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പ്രധാന കേന്ദ്രമല്ല(ഹബ്) സിയാറ്റില്‍. അതിനാല്‍ അലാസ്‌ക എയര്‍ ലൈന്‍സുമായി ചേര്‍ന്നാണ് ഫ്‌ലൈറ്റ് ആരംഭിക്കുക. അലാസ്‌ക എയര്‍ലൈന്‍സിനുകാലിഫോര്‍ണിയ അടക്കം ഈ മേഖലയില്‍ വലിയ സ്വാധീനമുണ്ട്

മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ടെക്ക്‌നോളജി കമ്പനികളുടെ ആസ്ഥാന്മാണ് സിയാറ്റില്‍ ബാംഗളൂര്‍ ആണു ഇന്ത്യയില്‍ പ്രധാന ടെക് നഗരം. കാലിഫോര്‍ണിയ, ടെക്‌സസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു യാത്രക്കാര്‍ക്ക് അലാസ്‌ക എയ്ര്‌ലൈന്‍സിലോ അമേരിക്കന്‍ എയലൈന്‍സിലോ സിയാറ്റിലിലെത്തി നേരെ ബാംഗളൂരിലേക്കു പോകാം. കേരളത്തിലേക്കുള്ള യാത്രയും എളുപ്പമാകും.

ഈ മാസം അവസാനം ടിക്കറ്റ് വില്പ്പന ആരംഭിക്കും.

ഇപ്പോള്‍ ന്യു യോര്‍ക്ക്/ന്യുവാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഡള്‍ ഹിയിലേക്ക് എയര്‍ ഇന്ത്യയും യുണൈറ്റഡ് എയര്‍ ലൈന്‍സും നോണ്‍ സ്റ്റോപ്പ് സര്‍വീസ് നടത്തുന്നു.

വാഷിംഗ്ടണ്‍, ഡി.സിയില്‍ നിന്നും, ചിക്കാഗോയില്‍ നിന്നും എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ഡല്‍ ഹിക്ക്.

ന്യു യോര്‍ക്കില്‍ നിന്ന്എയര്‍ ഇന്ത്യ, ഡെല്റ്റ, യുണൈറ്റഡ് എന്നിവ മുംബയിലേക്കും നോണ്‍ സ്റ്റോപ്പ് ഫ്‌ലൈറ്റുകള്‍ സര്‍വീസ് നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക