ജിദ്ദ: ഷറഫിയ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് യാഹുട്ടി തിരുവേഗപ്പുറയെ തെരഞ്ഞെടുത്തു. ബ്ലോക്കിനു കീഴിലുള്ള നാല് ബ്രാഞ്ച് കമ്മിറ്റികള്‍ക്കും ഒഴിവുള്ള സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തി.
ഹിജാസ് ബ്രാഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്തഫ ചേറൂറിനെയും സെക്രട്ടറിയായി റഫീഖ് മക്കരപ്പറമ്പിനെയും തെരഞ്ഞെടുത്തു. ശബാബ് ബ്രാഞ്ച് പ്രസിഡന്റായി ഹസൈനാര്‍ മാരായമംഗലം , സെക്രട്ടറി ആയി നബീല്‍ പട്ടാമ്പി എന്നിവരേയും ബാഗ്ദാദിയ ബ്രാഞ്ച് പ്രസിഡന്റായി അബുബക്കര്‍ മക്കരപ്പറമ്പ്, സെക്രട്ടറി ആയി ഫൈസല്‍ പട്ടാമ്പി എന്നിവരേയും കന്തറ ബ്രാഞ്ച് പ്രസിഡന്റായി ഷെഫീഖ് വേങ്ങര, സെക്രട്ടറി ആയി റഫീഖ് മുണ്ടേരി എന്നിവരെയും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി ജെംഷീദ് ചുങ്കത്തറ, വൈസ് പ്രസിഡന്റ് സൈദാലിക്കുട്ടി , ജോയിന്റ് സെക്രട്ടറി മുക്താര്‍ ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റു ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍. ഷറഫുദ്ദീന് പപ്പടപടി , സൈദാലിക്കുട്ടി , കലാം അടൂര്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു .
ഹനീഫ കടുങ്ങല്ലൂര്‍ , ഹസന് മങ്കട , റഫീഖ് ചേളാരി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍