Image

അനില്‍ പനച്ചൂരാനും കൊല്ലം അഭിജിത്തും റിയാദില്‍

Published on 13 February, 2020
അനില്‍ പനച്ചൂരാനും കൊല്ലം അഭിജിത്തും റിയാദില്‍

റിയാദ്: നവോദയയുടെ പത്താം വാര്‍ഷികാഘോഷമായ ദശോത്സവം സീസണ്‍ 2 ല്‍ പങ്കെടുക്കാന്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും പിന്നണി ഗായകന്‍ കൊല്ലം അഭിജിത്തും റിയാദിലെത്തി. ഇരുവരേയും എയര്‍പോര്‍ട്ടില്‍ നവോദയ ഭാരവാഹികളായ രവീന്ദ്രന്‍, സുരേഷ് സോമന്‍, ബാബുജി, വികമലാല്‍, ശ്രീരാജ്, രതീഷ്, ജോജി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഫെബ്രുവരി 14 നു (വെള്ളി) വൈകുന്നേരം 5 നു റിയാദ് എക്‌സിറ്റ് 18-ലെ നോഫാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദശോത്സവം സാംസ്‌കാരിക സമ്മേളനം അനില്‍ പനച്ചൂരാന്‍ ഉദ്ഘടനം ചെയ്യും. തുടര്‍ന്നു കൊല്ലം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക