Image

മലങ്കര കത്തോലിക്കാ സഭാ ഗോസ്പല്‍ മിനിസ്ട്രി ടീം രൂപീകരണ പരിശീലനം

Published on 13 February, 2020
മലങ്കര കത്തോലിക്കാ സഭാ ഗോസ്പല്‍ മിനിസ്ട്രി ടീം രൂപീകരണ പരിശീലനം


ലണ്ടന്‍: സുവിശേഷ പ്രചാരണത്തിന് ശക്തി പകരുന്നതിനും സുവിശേഷ ജീവിത ശൈലി പകര്‍ന്നു നല്‍കുന്നതിനുമായി യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം ഗോസ്പല്‍ മിനിസ്ട്രി ടീം സുവിശേഷ സംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 14, 15, 16 തീയതികളില്‍ ലണ്ടനില്‍ പ്രത്യേക പരിശീലനം ക്രമീകരിച്ചിരിക്കുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം സെന്റ് ആന്‍ഡ് മാര്‍ ഇവാനിയോസ് സെന്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മലങ്കര കത്തോലിക്കാ സഭാ സുവിശേഷ സംഘം ഡയറക്ടര്‍ ഡോ. ആന്റണി കാക്കനാട്ട് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സഭയിലെ വൈദികരും മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും റജിസ്റ്റര്‍ ചെയ്ത അംഗങ്ങളും സംബന്ധിക്കും.

2012 ജനുവരിയില്‍ സഭാ പിതാക്കന്മാരുടെ പരിശുദ്ധ സുന്നഹദോസിന്റെ തീരുമാനപ്രകാരം രൂപീകൃതമായതാണ് സുവിശേഷ സംഘം. ഗോസ്പല്‍ മിനിസ്ട്രി ടീം സഭയുടെ നവീകരണ പ്രസ്ഥാനമായി ഇന്നു സുവിശേഷ സംഘം പ്രവര്‍ത്തിക്കുന്നു.

മലങ്കര കത്തോലിക്കാ സഭയുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് സുവിശേഷം ജീവിക്കുകയും പങ്കുവയ്ക്കുയും ആഘോഷിക്കുകയും ചെയ്യുന്ന ജീവിത ശൈലിയാണ് സുവിശേഷ സംഘം വിഭാവനം ചെയ്യുന്നത്. കൃത്യമായ കൈവയ്പു നല്‍കി സഭാ ശുശ്രൂഷയ്ക്കായി നിയോഗിക്കുന്നു. ഡോ. ആന്റണി കാക്കനാട്ട് സുവിശേഷ സംഘം സഭാതല ഡയറക്ടറായി ശുശ്രൂഷ ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക