Image

യുക്മ യു - ഗ്രാന്‍ഡ് നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ കാര്‍ ജോബി പൗലോസിന്

Published on 13 February, 2020
യുക്മ യു - ഗ്രാന്‍ഡ് നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ കാര്‍ ജോബി പൗലോസിന്
ലണ്ടന്‍: യുക്മ ദേശീയ - റീജണല്‍ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ഥം യുക്മ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാന്‍ഡ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിനു എന്‍ഫീല്‍ഡില്‍ നടന്ന യുക്മ - അലൈഡ് ആദരസന്ധ്യയോടനുബന്ധിച്ചു നടന്നു.

പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാന്‍ഡ്ന്യൂ Peugeot 108 കാര്‍ എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയും ഹേവാര്‍ഡ്സ്ഹീത്തില്‍ താമസക്കാരനുമായ ജോബി പൗലോസ് സ്വന്തമാക്കി. (ടിക്കറ്റ് നമ്പര്‍ 704) യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണല്‍ പ്രസിഡന്റ് ആന്റണി എബ്രഹാമും നേതൃത്വം നല്‍കുന്ന സൗത്ത് ഈസ്റ്റ് റീജണിലെ HUM ഹേവാര്‍ഡ്സ്ഹീത്ത് അസോസിയേഷന്‍ അംഗമാണ് ജോബി. ഭാര്യ: സുരഭി . അമീലിയ, ആഞ്ചലീന എന്നിവര്‍ മക്കളാണ്. ഹേവാര്‍ഡ്സ്ഹീത്തു പ്രിന്‍സ് റോയല്‍ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.

മിഡ്ലാന്‍ഡ്സിലെ MIKCA വാല്‍സാല്‍ അസോസിയേഷന്‍ സെക്രട്ടറി കൂടിയായ അജീസ് കുര്യന്‍ രണ്ടാം സമ്മാനമായ (ടിക്കറ്റ് നമ്പര്‍ 4302) 24 ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങള്‍ക്ക് ഉടമയായപ്പോള്‍ , മൂന്നാം സമ്മാനമായ (ടിക്കറ്റ് നമ്പര്‍ 4382) 16 ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങള്‍ WAM വെന്‍സ്ഫീല്‍ഡ് അസോസിയേഷനിലെ ജിജിമോന്‍ സെബാസ്റ്റ്യന്‍ സ്വന്തമാക്കി.

ഒരു പവന്‍ വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകള്‍ക്കും രണ്ട് സ്വര്‍ണനാണയങ്ങള്‍ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നത്.

സൗത്ത് ഈസ്റ്റ് റീജണില്‍ ബോയ്‌സ് കൂവക്കാടന്‍(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗില്‍ഡ്‌ഫോഡ്), സൗത്ത് വെസ്റ്റ് റീജിയണില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, എല്‍ദോസ് മത്തായി എന്നിവര്‍ സംയുക്തമായി എടുത്ത ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവര്‍ക്കും, ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ KCF വാറ്റ്‌ഫോര്‍ഡിലെ മനോജ്കുമാര്‍ മകന്‍ ആര്‍ത് മനോജ്കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ ജ്വാല ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട്ട് (9820), മിഡ്‌ലാന്‍ഡ്‌സ് റീജിയല്‍ നിന്നും ജോ ഐപ്പ് (9511) (BCMC, ബര്‍മിങ്ഹാം), സാനു ജോസഫ് (4384) (WAM, വെഡ്‌നെസ്ഫീല്‍ഡ്), യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹമ്പര്‍ റീജണില്‍ രഞ്ജി വര്‍ക്കി (7055)(WYMA, വേക്ഫീല്‍ഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീല്‍ഡ്), സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് ഈസ്റ്റ്, വെയില്‍സ് എന്നീ സ്ഥലങ്ങളില്‍ നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്‌കോട് ലന്‍ഡ്), സനീഷ് ചന്ദ്രന്‍ (6419) (CMA, കാര്‍ഡിഫ്), നോര്‍ത്ത് വെസ്റ്റ് റീജണില്‍ LIMA, ലിവര്‍പൂള്‍ മുന്‍ സെക്രട്ടറി എല്‍ദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടില്‍ (7404) (MMCA, മാഞ്ചസ്റ്റര്‍), ദേശീയ തലത്തില്‍ വര്‍ഗീസ് ഫിലിപ്പ് മകള്‍ ഫെബ ഫിലിപ്പിന്റെ പേരില്‍ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്ഫോര്‍ഡ്) എന്നീ ടിക്കറ്റുകള്‍ക്കാണ് ഒരു പവന്‍ വീതം സ്വന്തമാക്കിയത്.

യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ് യുക്മ യു- ഗ്രാന്‍ഡ്- 2019 ന്റെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

യുക്മ ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, യു-ഗ്രാന്‍ഡിന്റെ ചുമതലയുള്ള ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് എന്നിവര്‍ യുക്മ ദേശീയ കമ്മിറ്റിക്കുവേണ്ടി വിജയികള്‍ക്ക് അനുമോദനങ്ങളും ആശംസകളും നേര്‍ന്നു. വിജയികള്‍ക്ക് യുക്മ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക