Image

തൃശ്ശൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; പൂര്‍ണ്ണമായി കത്തിയ സ്ത്രീയുടെ മൃതദേഹത്തില്‍ ആഭരണങ്ങളും

Published on 13 February, 2020
തൃശ്ശൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; പൂര്‍ണ്ണമായി കത്തിയ സ്ത്രീയുടെ മൃതദേഹത്തില്‍ ആഭരണങ്ങളും
തൃശ്ശൂര്‍ : വടക്കാഞ്ചേരിയ്ക്ക് സമീപം കുറാഞ്ചേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്.

എന്നാല്‍, മൃതദേഹം പറമ്പില്‍ വെച്ച് കത്തിച്ചതിന്റെ സൂചനകളില്ല. അതുകൊണ്ടു തന്നെ മൃതദേഹം കത്തിച്ച ശേഷം ഇവിടെ കൊണ്ടുവന്നിട്ടതാകാനാണ് സാധ്യത. പൂര്‍ണ്ണമായി കത്തിക്കരിഞ്ഞ ശരീരത്തില്‍ ആഭരണങ്ങളും ഉണ്ട്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി.

അതേസമയം, തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്ത്രീകളെ കാണാതായെന്ന പരാതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനില്‍ നിന്നും വിവരം ശേഖരിക്കാനാണ് തീരുമാനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക