Image

അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്; പാചകവാതക വില കൂടിയതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ ട്രോളികൊന്ന് സോഷ്യല്‍ മീഡിയ

Published on 13 February, 2020
അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്; പാചകവാതക വില കൂടിയതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ ട്രോളികൊന്ന് സോഷ്യല്‍ മീഡിയ
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്ത് എത്തിയതിന് പിന്നാലെ പാചകവാതക വില കേന്ദ്രം കുത്തനെ കൂട്ടിയിരിക്കുകയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 146 രൂപ 50 പൈസയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. അതേസമയം സബ്സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് വില ബാങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം. ഇതോടെ ശോഭാ സുരേന്ദ്രന്‍ മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യു.പി.എ സര്‍ക്കാറിന്റെ വില വര്‍ദ്ധനക്കെതിരെ ശോഭ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു ഇത്

അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ദ്ധിച്ചു,'' എന്നാണ് വീട്ടിലെ അടുക്കളയില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക