Image

കൊറോണ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ജപ്പാന്‍, എണ്‍പതുകാരി മരിച്ചു; ചൈനയില്‍ മരണം 1368 ആയി

Published on 13 February, 2020
കൊറോണ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ജപ്പാന്‍, എണ്‍പതുകാരി മരിച്ചു; ചൈനയില്‍ മരണം 1368 ആയി
ടോക്യോ: കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ എണ്‍പതുകാരി മരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് പുറമേ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാന്‍. നേരത്തെ ഫിലിപ്പിന്‍സിലും ഹോങ്കോങിലും കൊറോണ മരണം സ്ഥിരീകരിച്ചിരുന്നു.

വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എണ്‍പതുകാരിയുടെ മരണം വ്യാഴാഴ്ചയാണ് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ജപ്പാനിലെ സൗത്ത് ടോക്യോയ്‌സമീപം കനഗ പ്രീഫെക്ച്ചറില്‍ താമസിക്കുന്ന എണ്‍പതുകാരിയാണ് മരണപ്പെട്ടത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ചൈനയില്‍ 1368 പേരാണ് കൊറോണ ബാധയില്‍ മരിച്ചത്. ഫിലിപ്പിന്‍സിലും ഹോങ്കോങിലും ഓരോരുത്തരും മരണപ്പെട്ടിരുന്നു. ലോകത്താകമാനം 60,286 പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ 
റിപ്പോര്‍ട്ട് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക