Image

"സിങ് ഹല്ലേലുയ്യ 2020' പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് ഫെബ്രുവരി പതിനഞ്ചിന്

Published on 13 February, 2020
"സിങ് ഹല്ലേലുയ്യ 2020' പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് ഫെബ്രുവരി പതിനഞ്ചിന്
ന്യൂജേഴ്‌സി :  സാധക സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഭാഗമായ സാധക മ്യൂസിക് ബാന്‍ഡ്  സംഘടിപ്പിക്കുന്ന  സംഗീത സായാഹ്‌ന പരിപാടി   "സിങ് ഹല്ലേലുയ്യ 2020 "  പ്രോഗ്രാമിന്റെ  ഔദ്യോഗിക  ടിക്കറ്റ് കിക്കോഫ്   ഫെബ്രുവരി പതിനഞ്ച്   ശനിയാഴ്ച വൈകുന്നേരം അഞ്ചര  മണിക്ക്  ആര്‍ഡിസ്ലെയിലെ സൈന്റ്‌റ് ബര്‍ണബാസ് ദേവാലയത്തില്‍ വെച്ച് അരങ്ങേറും

െ്രെടസ്‌റ്റേറ്റ് മേഖലയിലെ കലാ, സാമൂഹിക , സാംസ്കാരിക മേഖലകളിലെ  പൗര പ്രമുഖര്‍ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഡയറക്ടര്‍ ശ്രീ കെ ഐ അലക്‌സാണ്ടര്‍  അറിയിച്ചു

ലൈവ്  ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടു കൂടി ഏപ്രില്‍ നാലാം തീയതി  ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക്  റോക്‌ലാന്‍ഡ് കൗണ്ടിയിലുള്ള എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍  വെച്ച്  ക്രമീകരിച്ചിരിക്കുന്ന  "സിങ് ഹല്ലേലുയ്യ 2020 "  പ്രോഗ്രാമില്‍  സാധകയുടെ  ഭാവി വാഗ്ദാനങ്ങളായ കുരുന്നുപ്രതിഭകളും മറ്റു കൊയര്‍ ഗ്രൂപ്പുകളും   ഗാനാപനങ്ങള്‍ക്കു  നേതൃത്വം കൊടുക്കും

 കിഡ്‌നി സംബന്ധമായ രോഗബാധിതരേയും, ഡയാലിസിസ് രോഗികള്‍ക്കും കൈത്താങ്ങാകുന്നതിനു  ലക്ഷ്യമിട്ടാണ്  സാധക മ്യൂസിക് ബാന്‍ഡ്  ഈ  പ്രോഗ്രാം അവതരിപ്പിക്കുന്നത്

റവ ഫാദര്‍ ഡേവിസ് ചിറമേല്‍ വിഭാവനം ചെയ്ത  കാരുണ്യസ്പര്‍ശം  എന്ന പദ്ധതിയുടെ ഭാഗമായാണ്  "സിങ് ഹല്ലേലുയ്യ 2020 "  പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്

െ്രെടസ്‌റ്റേ മേഖലയിലെ  ന്യൂജേഴ്‌സി , ന്യൂയോര്‍ക്, ജഅ  സ്‌റ്റേറ്റുകളില്‍ അനവധി  സംഗീത ക്ലാസ്സുകളും, സ്‌റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുള്ള സാധകയ്ക്കു  എല്ലാ അഭ്യുദയകാംഷികളും  നല്‍കിവരുന്ന  സഹായസഹകരണങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം ,  "സിങ് ഹല്ലേലുയ്യ 2020 " പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് വിജയിപ്പിക്കണത്തിനായി ഫെബ്രുവരി  പതിനഞ്ച്  ശനിയാഴ്ച വൈകുന്നേരം അഞ്ചര  മണിക്ക്  ആര്‍ഡിസ്ലെയിലെ സൈന്റ്‌റ് ബര്‍ണബാസ് ദേവാലയത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരും മുന്നോട്ടു വരണമെന്നും സംഘാടകര്‍ അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ കെ ഐ അലക്‌സാണ്ടര്‍ (267 632 1557)

വാര്‍ത്ത: ജിനേഷ് തമ്പി

"സിങ് ഹല്ലേലുയ്യ 2020' പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് ഫെബ്രുവരി പതിനഞ്ചിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക