Image

വിട്ടുവീഴ്ചകള്‍ക്ക് എല്ലാവരും തയാറാകണം: പാത്രിയര്‍ക്കീസ് ബാവ

Published on 13 February, 2020
വിട്ടുവീഴ്ചകള്‍ക്ക് എല്ലാവരും തയാറാകണം: പാത്രിയര്‍ക്കീസ് ബാവ
ദുബായ്:  കേരളത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും വിട്ടുവീഴ്ചകള്‍ക്ക് എല്ലാവരും തയാറാകണമെന്നും എപ്പോഴും സമാധാനവും സന്തോഷവുമുണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്നും പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് എല്ലാവരും. ഒരുമിച്ചു പ്രാര്‍ഥിക്കുകയും സ്‌നേഹത്തോടെ ജീവിക്കുകയും ചെയ്യുന്നതു കാണാനാണ് ആഗ്രഹം.

ആത്മീയ പിതാവെന്ന നിലയില്‍, വിഭാഗീയതയ്ക്ക് അപ്പുറം എല്ലാവരും സാഹോദര്യത്തില്‍ കഴിയണമെന്ന് ഇച്ഛിക്കുന്നു. ചര്‍ച്ചകള്‍ക്ക് എപ്പോഴും സാധ്യതയുണ്ട്. അതിനായി പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാവരും ചര്‍ച്ചകള്‍ക്ക് തയാറാകണം. സെമിത്തേരികളില്‍ മൃതദേഹം സംസ്കരിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ പാസാക്കിയ കേരള മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി. സമാധാനത്തിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി. അക്രമത്തിന്റെ പാത ആരും സ്വീകരിക്കരുത്.

താന്‍പോരിമയാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്കു കാരണം. സമാധാനത്തിനും അനുരഞ്ജനത്തിനും എതിരെ പ്രവര്‍ത്തിക്കുന്നത് പാപമാണ്. ദൈവഭയമുണ്ടെങ്കില്‍ മനുഷ്യരോട് കരുതലുണ്ടാകും. വിട്ടുവീഴ്ചകള്‍ക്ക് എല്ലാവരും തയാറാകണമെന്നും പറഞ്ഞു.


Join WhatsApp News
Too Late? 2020-02-13 10:20:00
Dear Patriarch, You lived in Kerala, don't you remember? You should have respected and contacted the Kottayam Catholicos and could have made peace. You let the dogs out, now you want peace? Call Catholicos and talk to him as your equal in status.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക