Image

വിദ്യാര്‍ത്ഥിനിയുടെ മരണം; വിശ്വസിക്കാനാവാതെ സഹപാഠികള്‍

Published on 13 February, 2020
വിദ്യാര്‍ത്ഥിനിയുടെ മരണം; വിശ്വസിക്കാനാവാതെ സഹപാഠികള്‍
അമ്പലവയല്‍ : കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. അമ്പലവയല്‍ നരിക്കുണ്ട് കണക്കയില്‍ മുസ്തഫയുടെ മകള്‍ തസ്‌നിയാണ് (19) മരിച്ചത്. ബത്തേരി ടൗണിലെ പാരലല്‍ കോളജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ചാടിയത്. 6 ന് ഉച്ചയോടയായിരുന്നു സംഭവം 

ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്കു പോകാനിറങ്ങിയ വിദ്യാര്‍ഥിനി വഴിമധ്യേ സുഹൃത്തുക്കളെ പറഞ്ഞയച്ചശേഷം വീണ്ടും കോളജിലേക്കു തിരിച്ചെത്തി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നു; ചാടുകയായിരുന്നു.  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക