Image

ഷക്കീലയായി അഭിനയിക്കുന്ന നടി! റിച്ച ഛദ്ദയും വിവാഹിതയാവുന്നു, ബോളിവുഡ് താരങ്ങളുടെ വിവാഹം ഉടന്‍

Published on 13 February, 2020
ഷക്കീലയായി അഭിനയിക്കുന്ന നടി! റിച്ച ഛദ്ദയും വിവാഹിതയാവുന്നു, ബോളിവുഡ് താരങ്ങളുടെ വിവാഹം ഉടന്‍

കേരളത്തിലടക്കം ഒത്തിരി താരവിവാഹങ്ങളോടെയാണ് പുത്തന്‍ വര്‍ഷം പിറന്നിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ താരങ്ങള്‍ കുടുംബ ജീവിതത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി റിച്ച ഛദ്ദയും വിവാഹിതയാവാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മുംബൈ മിറര്‍ പുറത്ത് വിട്ട വാര്‍ത്തയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.


അലി ഫസലും റിച്ചയുമാണ് യഥാര്‍ഥ ജീവിതത്തില്‍ ഒന്നിക്കാന്‍ പോവുന്നത്. 2013 ല്‍ റിലീസിനെത്തിയ ഫുക്രെ എന്ന കോമഡി ചിത്രത്തിലൂടെയാണ് അലിയും റിച്ചയും ഒന്നിച്ച്‌ അഭിനയിക്കുന്നത്. ഈ സിനിമയുടെ രണ്ടാം ഭാഗം 2017 ല്‍ ഇറങ്ങിയപ്പോഴും ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ശേഷം ഈ റിലേഷന്‍ഷിപ്പ് ഇരുവരും തുടരുകയായിരുന്നു.

ഏറെ കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹത്തിലൂടെ ഒന്നിക്കുകയാണ്. ഈ വര്‍ഷം ജൂണിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ വിവാഹം ഉണ്ടാവുമെന്നാണ് അറിയുന്നത്. ജൂണിലോ ജൂലൈയിലോ എന്തായാലും കല്യാണം നടത്തും. മുംബൈയിലും ദില്ലിയിലുമായി ചടങ്ങുകളും പാര്‍ട്ടിയും നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ഇരു കുടുംബങ്ങളും.


നേരത്തെ മുതല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിടാറുണ്ടായിരുന്നു. തെന്നിന്ത്യന്‍ മാദക സുന്ദരി ഷക്കീലയുടെ ബയോപിക്കില്‍ ഷക്കീലയായി അഭിനയിക്കുന്നതും റിച്ചയാണ്. ഈ സിനിമയുടെ പേരിലാണ് നടി കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക