Image

വോട്ടര്‍പട്ടികയുടെ പേരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍

Published on 13 February, 2020
വോട്ടര്‍പട്ടികയുടെ പേരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ പേരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും എ.സി.മൊയ്തീന്‍ വ്യക്തമാക്കി.


തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയാണെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കലഹിച്ച്‌ തിരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോകലല്ല, മറിച്ച്‌ കമ്മിഷന് വേണ്ട സഹായങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിനെ ചോദ്യംചെയ്ത് യുഡിഎഫ് നല്‍കിയ ഹര്‍ജിയാണ് വ്യാഴാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചിരുന്നത്. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദേശവും കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക