Image

ആക്രമണകാരികളെ നേരിടാന്‍ ആരാധനാലയങ്ങള്‍ തയ്യാറെടുപ്പിലാണ്: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 13 February, 2020
ആക്രമണകാരികളെ നേരിടാന്‍ ആരാധനാലയങ്ങള്‍ തയ്യാറെടുപ്പിലാണ്: ഏബ്രഹാം തോമസ്
ടെക്‌സസ്സിലെ വൈറ്റ് സെറ്റില്‍മെന്റ് ചര്‍ച്ചില്‍ ഒരു ഞായറാഴ്ച ആരാധനയില്‍ പങ്കെടുത്തിരുന്നവര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്ത് രണ്ട് പേരെ വധിച്ചു. അതിന് ശേഷം ആരാധനാലയങ്ങളില്‍ എത്തുന്ന ഭക്തര്‍ സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കുന്നത് പരിശീലിക്കുകയാണ്.

ഹഴ്സ്റ്റ് എന്ന ചെറിയ നഗരത്തിലെ പള്ളിയില്‍ ഫെലോഷിപ് ഹാളില്‍ ഇനിയും അഴിച്ച് മാറ്റിയിട്ടില്ലാത്ത ക്രിസ്മസ് വിളക്കികള്‍ക്ക് താഴെയുള്ള ശത്രുവിന്റെ പ്രതിരൂപത്തില്‍ ഒരു ഗ്ലോക്ക് ഗണ്‍ ഉന്നം വച്ച് ജാക്ക്മില്‍സ് വെടിയുതിര്‍ത്തു. പ്രതിരൂപത്തിന്റെ വെസ്റ്റിലെ ചുവന്ന ലൈറ്റുകള്‍മിന്നിക്കൊണ്ടിരുന്നു. വെടിയുണ്ട ഏറ്റതിന് തെളിവായി മില്ലറുടേത് ലേസര്‍ ഗണ്ണായിരുന്നു, പ്രതിരൂപത്തിന് പരിക്ക് ഏറ്റില്ല.

യു എസ് എയര്‍ഫോഴ്‌സിലെ വിമുക്ത ഭടനായ മില്‍സ് കഴിഞ്ഞ ഒരു വര്‍ഷമായി ആയുധവുമായി എങ്ങനെ ആക്രമണകാരികളെ നേരിടാം എന്ന് പരീക്ഷിക്കുകയായിരുന്നു.'ഒരു കാര്‍ഡ് ബോര്‍ഡ് ടാര്‍ജറ്റിനെ വെടിവയ്ക്കുന്നത് പോലെയല്ല ഒരു യഥാര്‍ത്ഥ മനുഷ്യനെ വെടിവയ്ക്കുന്നത്. ഒരാളുടെ മുഖത്ത് വെടി വച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് അതിന് കഴിയും എന്ന് എങ്ങനെ വിശ്വസിക്കാനാവും?'

മില്‍സ് ചോദിക്കുന്നു, ടെക്‌സസ്സില്‍ പോലീസിനെ പോലെ തന്ത്രങ്ങള്‍ പയറ്റി അക്രമികളെ നേരിടാന്‍ പരിശീലനം നല്‍കുന്നത് ഒരു ചെറുകിട വ്യവസായമായി വളര്‍ന്നിരിക്കുന്നു. കാരണം അടുത്ത ആക്രമണം തങ്ങളുടെ ദേവാലയത്തില്‍ ആകുമോ എന്ന ജനങ്ങളുടെ ഭയമാണ് ഒരോ കൂട്ടവെടിവെയ്പിനും ശേഷം തങ്ങളുടെ സ്വനം ആവശ്യപ്പെടുന്നവര്‍ വര്‍ദ്ധിച്ചു വരികയാണെന്ന് ഈ മുഖ്യധാരാ പള്ളികളിലെ ആരാധനയില്‍ സംബന്ധിക്കുന്നവരില്‍ എത്രപേര്‍ നിറതോക്കുകളുമായി എത്തുന്നു എന്ന വിവരം ലഭ്യമല്ല. എന്നാല്‍ സുരക്ഷാ വ്യവസ്ഥകള്‍ പറയുന്നത് ഈയ്യിടെ ലെജിസ്ലേച്ചര്‍ പാസാക്കിയ നിയമം ഇതിന് അനുമതി നല്‍കിയതിന് ശേഷം ടീമുകളായി തോക്കുകള്‍ ധരിച്ച് പള്ളികളില്‍ സംരക്ഷണം നല്‍കുന്നവര്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്. സാധാരണ പരിശീലനങ്ങളില്‍ സജീവ ഷൂട്ടിംഗ് ഡ്രില്ലുകളും ഭക്തരെ മാനസികമായി വിലയിരുത്തുന്നതും യഥാര്‍ത്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതും എല്ലാം ഉള്‍പ്പെടുന്നു.

ഒരു ടെക്‌സസ് വ്യവസായത്തിലെ ട്രെയിനര്‍ ചര്‍ച്ച് ഹാളിലൂടെ നടന്ന് കൃത്രിമ ആള്‍ രൂപങ്ങള്‍ക്ക്‌മേല്‍ വെടിവയ്ക്കുന്നു. ആരാധനയില്‍ പങ്കെടുത്ത് കൊണ്ടിരുക്കുമ്പോള്‍ അക്രമികടന്നുവന്ന് വെടിവച്ചാല്‍ എങ്ങനെ ഇരിക്കും എന്നതിന്റെ ഒരു ലൈവ് ഡെമോ ആണിത്.

'ഇതൊരു തിരിച്ചറിവ് സൃഷ്ടിക്കലാണ്. നമുക്ക് ഒരു മിഥ്യാധാരണയുണ്ട് മുകളില്‍ ഒരു കുരിശും വാതില്‍ക്കല്‍ പേരും എഴുതി വച്ചിട്ടുള്ളതിനാല്‍ നമുക്ക് എല്ലാതരം ആക്രമണങ്ങളില്‍ നിന്നും പ്രതിരോധം ഉണ്ടെന്ന്' നാഷണല്‍ ഫെയ്ത്ത് ബെയ്‌സ്ഡ് സെക്യൂരിറ്റി നെറ്റ വര്‍ക്കിന്റെ പ്രസിഡന്റ് കാള്‍ചിന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും തോക്കും തോക്ക് ധാരികളേയും സ്വാഗതം ചെയ്യണോ എന്ന കാര്യത്തില്‍ പലര്‍ക്കും രണ്ടഭിപ്രായമുണ്ട്. രാജ്യത്ത് ഒട്ടാകെയുള്ള 1000ത്തോളം പാസ്റ്റര്‍മാരില്‍ പകുതി മാത്രമേ തോക്കുധാരികളായ അംഗങ്ങളെ സ്വാഗതം ചെയ്യുന്നുള്ളു എന്ന് ജനുവരിയില്‍ ലൈഫ് വേ റിസേര്‍ച്ച് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി.

6% പാസ്റ്റര്‍മാരാണ് സര്‍വ്വീസുകള്‍ നടക്കുന്ന സമയത്ത് പോലീസിനെയോ സായുധ സുരക്ഷാ ദളത്തെയോ വാടകയ്ക്ക് നിയോഗിക്കുമെന്ന് പറഞ്ഞത്. ചെറിയ പള്ളികള്‍ക്ക് സാമ്പത്തികമായി ഇത് താങ്ങാനാവില്ല എന്നതും ഒരു കാരണമാണ്.

ചില സഭാംഗങ്ങള്‍ പൂര്‍ണ്ണമായ പരിശീലനം ഇല്ലാതെ മറ്റുള്ളവരെ തോക്കുകളുമായി ആരാധനാലയങ്ങള്‍ എത്തുന്നത് അനുവദിക്കാനാവില്ല എന്ന് പറഞ്ഞു. ഒരു ചൂടേറിയ വാക്കേറ്റം ഉണ്ടായാല്‍ തോക്കെടുത്ത് അന്യോന്യം വെടിവയ്ക്കുകയില്ല എന്ന് പറയാനാവില്ല. തോക്ക് ധാരികളായ കാവല്‍ക്കാരെ പള്ളികവാടങ്ങളില്‍ നിര്‍ത്തുന്നത് സന്ദര്‍ശകരുടെ ഉള്ളില്‍ ഭീതി സൃഷ്ടിക്കും എന്നും ഇവര്‍ പറഞ്ഞു.

തോക്ക് ഒരു കപട ദൈവമാണ്. സുരക്ഷയുടെ മിഥ്യാബോധമാണ് അത് നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ സുരക്ഷ ലഭിക്കുക നമ്മുടെ അയല്‍ക്കാരെ സ്‌നേഹിക്കുകയും ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയും ചെയ്യുമ്പോഴാണ്. ഈ അടിസ്ഥാന പ്രശ്‌നങ്ങളാണ് യഥാര്‍ത്ഥത്തില്‍ അക്രമണത്തിലേക്ക് നയിക്കുന്നത്. ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസ്ബിറ്റേറിയന്‍ പീസ് ഫെലോഷിപ്പിന്റെ ഗണ്‍ വയലന്‍സ് പ്രിവെന്‍ഷന്‍ മിനിസ്ട്രി കോ ഓഡിനേറ്റര്‍ റവ ഡീയന ഹോളാസ് പറഞ്ഞു.

ഹാഴ്സ്റ്റിലെ നോര്‍ത്ത് പോയിന്റ് ബാപ്ടിസ്റ്റി ചര്‍ച്ചിലെ സേഫ്ടി സെമിനാറില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സെമിനാറില് മില്‍സ് ഡെമോണ്‌സ്‌ട്രേഷനും പരിശീലനവും നല്‍കി. മടക്കിവയ്ക്കാവുന്ന മേശപ്പുറത്ത് രൂപാന്തരപ്പെടുത്തിയ ഗ്ലോക്ക് വെടിക്കോപ്പുകള്‍ വയ്ക്കാനാവില്ല എന്ന് മില്‍സ് വെളിപ്പെടുത്തി. ജിജ്ഞാസാലുക്കള്‍ തോക്കുകള്‍ കൈകളിലെടുത്ത് പരിശോധിച്ചു. ചിലര്‍ വെസ്റ്റുകള്‍ ധരിച്ച മാന്വിക്വിന്നുകള്‍ക്ക് നേരെ തങ്ങളുടെ ഉന്നം പരിശോധിച്ചു.

ഈ തോക്കിന്റെ വില 1900 ഡോളറാണ്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളും പള്ളികളും തുല്യമായി ഇവ വാങ്ങിയിട്ടുണ്ടെന്ന് മില്‍സ് വെളിപ്പെടുത്തി. പരിശീലനത്തിന് പകുതി ദിവസത്തേക്ക് 55 ഡോളറും 60 മണിക്കൂര്‍ പരിപാടിക്ക് 500 ഡോളറും ഇയ്യാള്‍ വാങ്ങുന്നു. ഫോര്‍ട്ട്വര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ച്ച്വല്‍ ടാക്ടിക്കല്‍ ട്രെയ്‌നിംഗ് റിസോഴ്‌സസിന്റെ ഉടമയാണ് മില്‍സ്. ആരാധനാലയത്തില്‍ പ്രവേശിക്കാം എന്ന് മില്‍സ് പറയുന്നു.

സുരക്ഷ എല്ലാ ആരാധനാലയങ്ങള്‍ക്കും ലഭിക്കുവാന്‍ 2017ല്‍ ടെക്‌സസ് ലെജിസ്ലേച്ചര്‍ പള്ളികള്‍ക്ക് സ്വന്തമായി സുരക്ഷാ ടീം ഉണ്ടാകുവാന്‍ സംസ്ഥാന പരിശീലനനിബന്ധനകളിലും ഫീസിലും ഇളവുകള്‍ പ്രഖ്യാപിച്ചു. 2006 ല്‍ ഗേറ്റ് കീപ്പേഴ്‌സ് സെക്യൂരിറ്റി ആരംഭിച്ച ചക്ക് ചാഡ്വിക്ക് ഇതിനകം ടെക്‌സസ്സില്‍ 100 ഓളം ആരാധനാലയങ്ങളില്‍ 500 വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയതായി പറഞ്ഞു.

ചര്‍ച്ച് സുരക്ഷാ ടീമുകളില്‍ പ്രവര്‍ത്തിക്കുവാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ മുന്‍ നിയമപാലകര്‍, മിലിട്ടറി അംഗങ്ങള്‍, നേഴ്‌സുമാര്‍, സ്‌ക്കൂള്‍ ടീച്ചര്‍മാര്‍ എന്നിവരാണ്.
Join WhatsApp News
CID Moosa 2020-02-13 18:10:21
Why can't they pray to Trump. He is the new savior .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക