image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അനുരാഗതുടിപ്പുകള്‍ (ഒരു വലന്റയിന്‍ കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

EMALAYALEE SPECIAL 12-Feb-2020
EMALAYALEE SPECIAL 12-Feb-2020
Share
image
പ്രേമം ദിവ്യമാണു. അനശ്വരമാണ്. അനുഭൂതിദായകമാണ്. ഉദിക്കുന്ന സൂര്യനെ പോലെയാണ്. തിളങ്ങുന്ന ചന്ദ്രനെ പോലെയാണ്. വിടരുന്ന പൂക്കളെ പോലെയാണ്. നിത്യനിര്‍മ്മലവും നിതാന്ത സുന്ദരവും ആണ്. ഹ്രുദയഹാരിയും സുഗന്ധിയുമാണ്. മനസ്സില്‍ പ്രേമമുണ്ടാകുന്നു, മാംസത്തില്‍ കാമമുണ്ടാകുന്നു. നിര്‍മ്മലവും, നിഷ്കളങ്കവുമായ  മനസ്സിലെ പ്രേമം ജനിക്കുകയുള്ളു. മാംസത്തിലാണെങ്കില്‍ കാമവികാര ങ്ങളുടെ അലകള്‍ ഒഴിഞ്ഞനേരമില്ല. ലൈലയും, മജ്‌നുവും, ദേവദാസും പാര്‍വതിയും, ഹീരയും രഞ്ചയും ഒക്കെ പ്രേമത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞതു അവര്‍ നിഷ്കളങ്കരായതുകൊണ്ടാണു.

ഒരു ഹിന്ദിസിനിമയിലെ പാട്ടിനിടക്കു നായകന്‍ പറയുന്നുണ്ടു. കിസ്സിസ്സെ പ്യാര്‍ കര്‍ക്കെ ദേഖിയെ ജിന്ദകി കിത്തനി ഹസീന്‍ ഹെ? (ആരെയെങ്കിലും പ്രേമിച്ചു നോക്കു, അപ്പോളറിയാം ജീവിതം എത്ര സുന്ദരമാണെന്നു.) അനശ്വരനായ വയലാര്‍ പാടി ''കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടൊ? പ്രേമത്തെ പലപ്പോഴും മനുഷ്യര്‍ വ്യഭിചരിക്കുന്നതുകൊണ്ടാണു അതു തെറ്റിദ്ധരിക്കപെടുന്നതു.

പ്രേമം മാംസനിബദ്ധമാകുമ്പോള്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്നു. "പ്രേമമെ നിന്‍ പേരു കേട്ടാല്‍ പേടിയാം - വഴി പിഴച്ച കാമകിങ്കരന്മാര്‍ ചെയ്യും കടുംകൈകളാല്‍.'' മാംസം ഉപയോഗിച്ചു കഴിഞ്ഞാല്‍ കേടു വരാതെ സൂക്ഷിക്കണം. അതിനു ഒരു ഫ്രിഡ്ജ് വേണം. ഫ്രിഡ്ജിനു ഊര്‍ജ്ജം അല്ലെങ്കില്‍ വൈദ്യുതി ആവശ്യമാണു. വൈദ്യുതിയുടെ കാര്യത്തില്‍ അനാസ്ഥ കാണിച്ചാല്‍ ഷോക്കടിക്കും. അങ്ങനെ പോകുന്നു പൊല്ലാപ്പുകള്‍. എന്നാല്‍ പ്രേമം അഭൗമമായ അനുഭൂതിയാണു. മുഖക്കുരു കവിളില്‍ പൊട്ടുന്നകാലത്തു "ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവെ'' എന്നു മനസ്സുകൊണ്ടെങ്കിലും ഉരുവിടാതിരുന്ന ഒരു ആണ്‍കുട്ടിയുണ്ടെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍ അവനു മാതാപിതാക്കള്‍ കടുക്കകഷായം കോരി കൊടുത്തു കാണും. വാസന്ത പൗര്‍ണ്ണമി നാളില്‍  പ്രിയമുള്ളോരാരോ വരുമെന്നു ഒരിക്കലെങ്കിലും കിനാവു കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുമുണ്ടാകില്ല. മലയാളികളില്‍ മിക്കവരും സത്യസന്ധമായും മറച്ചുവച്ചും ഉറക്കെ പറയുന്ന സ്വയം സ്വഭാവ സര്‍ട്ടിഫിക്കറ്റിലെ പ്രമാദമായ വാചകം "ഞാന്‍ വിവാഹത്തിനു മുമ്പു  പ്രേമിച്ചിട്ടില്ല'' എന്നുള്ളതു വാസ്തവത്തില്‍ ശരീരശുദ്ധിയെപ്പറ്റിയാണു. മനസ്സിന്റെ സ്വകാര്യമുറികളില്‍ ആരും ഒരുകാലത്തും അറിയാത്ത വിരുന്നുകാരുണ്ടായിരുന്നുവെന്നു ഒരിക്കലും തെളിയാത്ത സത്യമായി അവശേഷിക്കുന്നു. ചില വല്ല്യമ്മമാര്‍ പല്ലും നഖവും കൊഴിയുമ്പോള്‍ അവരുടെ യൗവ്വന  കാലത്തു തോന്നിയ ശ്രുംഗാരസ്ഫുരണങ്ങളുടെ രഹസ്യ കഥകള്‍ പല്ലില്ലാത്ത മോണകാട്ടി വെളിപെടുത്താറുണ്ടു.

ചരിത്രത്തിന്റെ താളുകളില്‍ അനശ്വരപ്രേമത്തിന്റെ അനവധി കഥകള്‍ നമ്മള്‍ വായിക്കുന്നു. ഇതിഹാസങ്ങളുടെ ഏടുകളില്‍ നിന്നു എഴുത്തുകാര്‍ മെനഞ്ഞെടുത്ത കഥകളിലും പ്രേമത്തിന്റെ ദിവ്യമായ അനുഭവവും അതു സാക്ഷാത്കരിക്കപെടാന്‍ ഭാഗ്യമില്ലാതിരുന്ന കമിതാക്കള്‍ മരണം കൈവരിച്ചതും ഭംഗിയായി വിവരിച്ചിരിക്കുന്നു. പ്രേമിക്കുന്ന പെണ്‍കുട്ടികളുടെ വീരനായകനാണു വടക്കെഇന്ത്യയില്‍ പ്രുത്വിരാജ് ചൗഹാന്‍. ജയചന്ദ് രാജാവിന്റെ മകളായ സംയുക്തയും പ്രുത്വിരാജ് ചൗഹാനും അനുരാഗബദ്ധരായി. അഛന്റെ എതിര്‍പ്പിനെ അവഗണിക്കാന്‍ സംയുക്ത തയ്യാറായപ്പോള്‍ ഒറ്റക്കു ഒരു കുതിരപ്പു റത്തു വന്നു കാമുകിയെ ധീരതയോടെ കൂട്ടികൊണ്ടു പോയയാളാണു പ്രുഥിരാജ്. ആ വൈരാഗ്യം തീര്‍ക്കാന്‍ ജയചന്ദ് പ്രുഥിയെ ഒരു മുസ്‌ലിം സുല്‍ത്താനു ഒറ്റികൊടുത്തു. ആ ഒറ്റികൊടുക്കല്‍ ഭാരതത്തില്‍ മുസ്‌ലിം ഭരണത്തിനു തുടക്കം കുറിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു.

ദുഷ്യന്തനു ശകുന്തളയോടു തോന്നിയതു അനുരാഗമല്ലായിരുന്നു എന്നു  ഈ ലേഖകന്‍ വിശ്വസിക്കുന്നു. അതു വെറും പച്ച കാമമായിരുന്നു. ശകുന്തള നടന്നപ്പോള്‍ നിതംബങ്ങളുടെ ഭാരം കൊണ്ടു ഉപ്പുറ്റി മണ്ണില്‍ താഴ്ന്നുകിടക്കുന്നതു നോക്കി രതിരസം നുണയുന്ന ദുഷ്യന്തന്റെ മനസ്സില്‍ നിര്‍മ്മലരാഗമല്ലായിരുന്നു. മുനികന്യകയുടെ അഴകുള്ള അംഗോപാംഗങ്ങങ്ങളിലേക്കു കാമക്കണ്ണുകള്‍ അയച്ചു മന്നവന്‍ നിന്നു കൊതിയൂറി. ഇണയോടു തോന്നുന്ന വികാരത്തിനു മുഴുവനായി മനുഷ്യന്‍ പ്രേമം എന്നു വിളിക്കുന്നതു ശരിയല്ല. ഇപ്പോള്‍ പീഡനം എന്ന ഒരു വാക്കു ഉദയം ചെയ്തിട്ടുള്ളതു കാലത്തിന്റെ ആവശ്യമായതുകൊണ്ടായിരിക്കും.

തന്നെക്കാള്‍ ആറു വയസ്സിനു ഇളയപുരുഷനെ ഭര്‍ത്താവായി സ്വീകരിച്ച ആംഗലകവയത്രി എലിസബത്തു ബ്രൗണിങ്ങിന്റെ പ്രേമ വിവാഹമായിരുന്നു. കവിയായ റോബര്‍ട്ട് ബ്രൗണിങ്ങിനെയാണു അവര്‍ വിവാഹം ചെയ്തതു. അദ്ദേഹത്തിനു വേണ്ടി അവര്‍ രചിച്ച കവിതയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.  "എന്റെ ആത്മാവില്‍ നിന്റെ കാലടി സ്വരം കേട്ടപ്പോള്‍ ഭൂമിയുടെ മുഖഛായ മാറിപോയി'' ഇംഗ്ലണ്ടിലെ ഡ്യുക്കായിരുന്ന എഡ്വേര്‍ഡ് എട്ടാമന്‍ രണ്ടുതവണ വിവാഹമോചനം തേടിയ ഒരമേരിക്കകാരിയെ വിവാഹം കഴിക്കാന്‍വേണ്ടി അദ്ദേഹത്തിനു കിട്ടേണ്ടിയിരുന്ന സിംഹാസനം വേണ്ടെന്നുവച്ചു. രാജാവാകു ന്നതിനേക്കാള്‍ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കുന്നതു സന്തോഷകരമെന്നു അദ്ദേഹം കരുതി. നോക്കണേ പ്രേമത്തിന്റെ ഒരു മാസമരശക്തി.

പ്രേമവിവശനായി ദല്‍ഹി സിംഹാസനം ഒരു നര്‍ത്തകിയുടെ കാല്‍ കീഴില്‍ വക്കാന്‍ തയ്യാറായ ഒരു പാദുഷയെപറ്റി വായനക്കാര്‍ കേട്ടിരിക്കും. ജഹാംഗീര്‍ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ പ്രേമം പൂവണിഞ്ഞില്ല. വേറെ വിവാഹം കഴിച്ചെങ്കിലും മനസ്സിന്റെ ചെപ്പില്‍ അനാര്‍ക്കലിയെന്ന പെണ്‍കുട്ടിയെ ജഹാംഗീര്‍ കൊണ്ടുനടന്നു. അവളെ കുറിച്ചു കവിത വരെ എഴുതി. ''ഭൂമിയിലെ മനുഷ്യന്റെ അന്ത്യവിധി നടപ്പാക്കുന്ന ദിവസം അനാര്‍ക്കലിയുടെ സുന്ദരവദനം ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടാകുകയാണെങ്കില്‍ അദ്ദേഹം അല്ലാഹുവിനോട് നന്ദി പറയുമെന്നാണു കവിത.

കവിയും, കാമുകനും, ഉന്മാദിയും ഒരേ കൂട്ടത്തില്‍ പെടുത്താവുന്നവരാണെന്നു ഷേക്‌സ്ഫിയര്‍ അഭിപ്രായപെടുന്നു. മനുഷ്യ നീ മണ്ണാകുന്നു എന്നു മതം പറയുമ്പോള്‍ റഷ്യയില്‍ നിന്നും പുഷ്കിന്‍ എന്ന കവി പറയുന്നു “Not all of me is dust.  പ്രേമലോലുപരാകുമ്പോള്‍ കവികള്‍ മനോഹരമായ കവിതകള്‍ രചിച്ചിട്ടുണ്ടു. പ്രത്യേകിച്ചു വിപ്രലംബശ്രുംഗാരഭാവത്തില്‍ നിന്നു ടലെടുത്തിട്ടുള്ള സന്ദേശകാവ്യങ്ങള്‍ മനുഷ്യഹ്രുദയങ്ങളെ എക്കാലവും വശീകരിച്ചിട്ടുണ്ടു. വലിയകോയിതമ്പുരാന്റെ മയൂരസന്ദേശത്തിലെ താഴെ കൊടുക്കുന്ന വരികള്‍ വായിക്കുക.

കോടക്കാര്‍ കൊണ്ടിരുളിയലുമീയമ്പരം
കാണവെ മാന്‍
പേടക്കണ്ണാള്‍ വിരഹവിധുരീ
ഭാവമാര്‍ന്നെന്റെ നാഥ
കൂടെകൂടെക്കരയുമതിനാലാശു നീ
യന്തികേ ചെന്നാടല്‍ക്കെല്ലാമറുതിയുളവാ
ക്കേണമെന്‍ ക്ഷേമമോതി

പ്രേമത്തെ ആധാരമാക്കിയുള്ള രചനകള്‍ മറ്റുഭാഷകളിലുമുണ്ടു. ഹിന്ദിയിലേയും, ഉറുദുവിലേയും, ഗസലുകളും, ഷയരികളും കവി ഭാവനയുടെ ഉദാത്ത മേഖലകള്‍ തേടുന്നവയാണു. ഈ ലേഖകന്‍ കേട്ട ഒരു ഹിന്ദി-ഉറുദു ഗസലിന്റെ സ്വതന്ത്ര വിവര്‍ത്തനം ഇങ്ങനെ: കാമുകന്‍ ഓര്‍ക്കുന്നപോലെയാണു ആവിഷ്കാരം. "എന്റെ പേരു പുസ്തകതാളില്‍ എഴുതുമ്പോള്‍ ലജ്ജകൊണ്ടു വിടരുന്ന ചുണ്ടിനെ അവള്‍ കൈവിരലുകള്‍കൊണ്ടു മറയ്ക്കുന്നുണ്ടാകും. സ്വപ്നങ്ങളുടെ കരവലയങ്ങളില്‍ എന്നെ പുണര്‍ന്നുകൊണ്ടു അവള്‍ ഉറക്കത്തില്‍ മന്ദഹസിക്കുന്നുണ്ടാകും. മനസ്സില്‍ പ്രേമംനിറയുമ്പോള്‍ കവികള്‍ കുത്തി കുറിക്കാത്തെന്താണു?  ഇ്രംഗ്ലീഷില്‍ ഈ ലേഖകന്‍ വായിച്ച ഒരു കവിത ഓര്‍മ്മയില്‍ നിന്നും സ്വതന്ത്ര വിവര്‍ത്തനം ചെയ്യുന്നു. ഇവിടെ നായകന്‍ നായികയോടു  പറയുന്നതാണു സന്ദര്‍ഭം. മനോഹരങ്ങളാണു നീ താമസിക്കുന്ന പര്‍വ്വതനിരകളും, ഫലങ്ങള്‍ നിറഞ്ഞ പ്രകാശമാനമായ താഴ്‌വരകളും. അവിടത്തെ അരുവികളുടെ നിര്‍ത്ഢരി കേട്ടു നീ പാടുന്ന പാട്ടുകള്‍ അതിമനോഹരങ്ങളാണു. എവിടെയാണു ആ മനോഹരമായ താരണി കാനനപ്രദേശം. ആ അഭൗമമായ അന്തരീക്ഷത്തില്‍ എല്ലാ കാലത്തും വിടര്‍ന്നുവിലസുന്ന പൂക്കള്‍ക്കിടയിലൂടെ എനിക്കു ചുറ്റി നടക്കണം.

മുഗള്‍സാമ്രാജ്യത്തിലെ സൗന്ദ്യരാരാധകനായ ഷാജഹാന്‍ ചക്രവര്‍ത്തി പ്രിയപത്‌നി മുംതാസിന്റെ ഓര്‍മ്മക്കായി വെണ്ണകല്ലില്‍ ഒരു സ്മാരകം പണിതു. ഇരുപതു വര്‍ഷംകൊണ്ടു ഇരുപതിനായിരം ജോലിക്കാര്‍ കെട്ടിയുയര്‍ത്തിയ സ്‌നേഹസ്മാരകം ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായി നിലകൊള്ളുന്നു. കാലത്തിന്റെ കപോലത്തില്‍ ഒരു കണ്ണുനീര്‍ത്തുള്ളി എന്നു വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോര്‍ ഈ സ്മാരകത്തെ വിശേഷിപ്പിച്ചിരിക്കുന്നു.

ടൈമൂറിന്റെ സുന്ദരിയായ ബീബി ജൈത്രയാത്ര കഴിഞ്ഞു തിരിച്ചെത്തുന്ന സുല്‍ത്താനു തന്റെ അനുരാഗത്തിന്റേയും അഭിനന്ദനത്തിന്റെയുംന്ചിഹ്നമായി നല്‍കാന്‍ ഒരു വെണ്മണിസൗധം വേണമെന്നാഗ്രഹിച്ചു. അതിനായി വിദഗ്ദ്ധനായ ഒരു ശില്‍പ്പിയേയും വരുത്തി. എന്നാല്‍ ഏഴഴകും തികഞ്ഞ അതി സുന്ദരിയായ സുല്‍ത്താനയെ കണ്ടു ശില്‍പ്പിയുടെ ഹ്രുദയം മിടിച്ചു. സൗധത്തിന്റെ പണിതീര്‍ക്കാന്‍ പ്രതിഫലമായി ശില്‍പ്പി ചോദിച്ചതു "ബീബി തന്‍ കപോലത്തില്‍ ഒരു ചുംമ്പനം മാത്രമായിരുന്നു''. നിവ്രുത്തിയില്ലാതെ ബീബി ശില്‍പ്പിയുടെ ആഗ്രഹത്തിനു വഴങ്ങി. എന്നാല്‍ ശില്‍പ്പി ചുംബിക്ല കവിളില്‍ ഒരു വട്ടകല കരുവാളിച്ചു കിടന്നു. കഴുകീട്ടും, തുടച്ചിട്ടും, നുള്ളിയിട്ടും മാഞ്ഞുപോകാത്ത ഒരു കല. പ്രേമശില്‍പ്പി എന്ന പേരില്‍ യശ്ശശരീരനായ എസ്സ്.കെ. പൊറ്റെക്കാട് പ്രസ്ത്തുത കഥ കവിതയിലാക്കീട്ടുണ്ടു.

സോളമന്‍ ചക്രവര്‍ത്തിക്കു ഒരു ഇടയ കന്യകയില്‍ ജനിച്ച അഭിനിവേശം ഒരു മനോഹരമായ കാവ്യമായി രൂപാന്തരംകൊണ്ടു. "നീ എന്റെ ഹ്രുദയത്തെ അപഹരിച്ചിരിക്കുന്നു. ഒരു നോട്ടം കൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്റെ ഹ്രുദയത്തെ അപഹരിച്ചിരിക്കുന്നു. എന്റെ സഹോദരി, എന്റെ കാന്തേ നിന്റെ പ്രേമം എത്ര മനോഹരം,'' ഉത്തമ ഗീതത്തില്‍ നമ്മള്‍ വായിക്കുന്നു. ബൈബിളിലെ ഉത്തമഗീതം എന്നറിയപെടുന്ന ഈ സുന്ദരസ്രുഷ്ടി മതവിശ്വാസികള്‍ "സഭക്കു ക്രുസ്തുവിനോടുള്ള'' സ്‌നേഹത്തെകുറിച്ചു പ്രതിപാദിക്കുന്നതായി കരുതപെടുന്നു. എന്തായാലും ഏകദേശം മുവ്വായിരം വര്‍ഷങ്ങള്‍ക്കുമുമ്പു രചിച്ച ഈ ക്രുതി അതുല്യ സാഹിത്യസ്രുഷ്ടിയായി നിലകൊള്ളുന്നു. ഇതിലെ നായികയായ അജപാലബാലിക ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ പ്രൗഡിയും ആഡംബരങ്ങളും കണ്ടു മോഹിക്കപെടുന്നില്ല. അവള്‍ ആരില്‍ അനുരക്തയാണൊ അയാളില്‍ അവള്‍ മനസ്സൂന്നി അടിയുറച്ചു നിന്നു. ഒരു പ്രലോഭനങ്ങള്‍ക്കും അവളെ വശീകരിക്കാന്‍ സാധിച്ചില്ല. ചക്രവര്‍ത്തി അവളെ അവളുടെ കാമുകനു തന്നെ നല്‍കി. അനശ്വര പ്രേമത്തിന്റെ മറ്റൊരു കഥ.

ഞാന്‍ എന്റെ പ്രിയന്നുള്ളവള്‍
അവന്റെ ആഗ്രഹം എന്നോടാകുന്നു
പ്രിയാ, വരിക, നാം വെളിമ്പ്രദേശത്തു പോക
നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം

പ്രേമിക്കുന്നവര്‍ക്കു എല്ലാ ദിവസവും വലന്റയിന്‍ ദിനമാകട്ടെ. അവര്‍ അതികാലത്തു എഴുന്നേറ്റു സ്‌നേഹത്തിന്റെ മുന്തിരിവള്ളി തളിര്‍ക്കുകയും, പൂവിടരുകയും, മാതളനാരകം പൂക്കയും ചെയ്തുവൊ എന്നു നോക്കട്ടെ. അവിടെ വച്ചു അവര്‍ പ്രേമം  പങ്കുവക്കട്ടെ.

എല്ലാ വായനക്കാര്‍ക്കും, എഴുത്തുക്കാര്‍ക്കും, അഭ്യുദ്യയകാംക്ഷികള്‍ക്കും, അവരുടെ പ്രേമഭാജനങ്ങള്‍ക്കും നിതാന്തവും, പ്രേമനിര്‍ഭരവുമായ വലന്റയിന്‍ ദിനങ്ങള്‍ ആശംസിച്ചുകൊണ്ടും പ്രേമിച്ച പെണ്‍കുട്ടിയെ മറക്കേണ്ടിവന്ന ഒരു കാമുകന്റെ ഹ്രുദയവികാരങ്ങള്‍ ചേതോഹരമായി വര്‍ണ്ണിക്കുന്ന ശ്രീ പി.ഭാസ്കരന്റെ ഒരു കവിത താഴെ ഉദ്ധരിച്ചുകൊണ്ടും ഈ കുറിപ്പു ചുരുക്കുന്നു.

ആയിരം വികാരങ്ങള്‍, ആയിരം സങ്കല്‍പ്പങ്ങള്‍
ആയിരം വ്യാമോഹങ്ങള്‍ ഇവയില്‍ മുങ്ങി തപ്പി
പണ്ടത്തെ കളിതോഴന്‍ കാഴ്ചവക്കുന്നു മുന്നില്‍
രണ്ടു വാക്കുകള്‍ മാത്രം ''ഓര്‍ക്കുക വല്ലപ്പോഴും"


image Read More
Facebook Comments
Share
Comments.
image
വളഞ്ഞ വാലന്‍റ്റയിന്‍
2020-02-15 18:23:41
A Florida city shut down a section of a lake Thursday after receiving reports of swarming snakes. Turns out, the slithery creatures were just celebrating Valentine's Day a little early. The Lakeland Parks & Recreation department wrote on its Facebook page that a group of non-venomous water snakes congregated to mate near a traffic roundabout. Officials said the snakes are “generally not aggressive as long as people do not disturb them.” Once mating is over, they snakes are expected to go their separate ways. The city said that Florida water snakes are a native species. “They are generally found resting in tree limbs over water or basking on shorelines. They are an important part of the ecosystem and should not be disturbed,” the Facebook post said. Lakeland is in central Florida, between Tampa and Orlando.
image
യെരുസലേം പുത്രിമാരെ
2020-02-15 17:25:34
ന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ! 2 ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു. 3 എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ? 4 എന്റെ പ്രിയൻ ദ്വാരത്തിൽ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി. 5 എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു. 6 ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. 7 നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവൽക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു. 8 യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാൻ നിങ്ങളോടു ആണയിടുന്നു. 9 സ്ത്രീകളിൽ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു. 10 എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ. 11 അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു. 12 അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകും. 13 അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; 14 അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം. 15 അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു. 16 അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
image
തണുപ്പ് ആണ് കാരണം
2020-02-15 17:16:59
തണുപ്പ് നിമിത്തം ആണെന്ന് തോന്നുന്നു കിളവ്ന്മ്മാര്‍ ഒക്കെ ചുരുങ്ങി ഇരിക്കുന്നു, ഇക്കളി ഇല്ലാതെ കിളവിമാരും അതിനാല്‍ ഇതാ ഉത്തമ ഗീതം വീഞ്ഞ് - ആവോളം കുടിക്കു സ്ത്രീകളിൽ അതിസുന്ദരിയേ എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു. എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു. 16 എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.
image
Romance & Wine
2020-02-15 17:10:58
2 അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൌരഭ്യമായതു; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു. 3 4 നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ളാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.
image
vayanakaaran
2020-02-15 16:29:18
ഇപ്പോൾ നടക്കുന്നത് അനുരാഗ തട്ടിപ്പുകളല്ലേ സുധീറേ ...ഇ മലയാളിയിൽ പ്രണയം പൂത്തു തളിർത്തു.. നമ്മുടെ ആൻഡ്രു ചുള്ളൻ തന്നെ. ഉമ്മ വച്ചാലൊന്നും ശരീര ശുദ്ധി പോകയോ കല്യാണം നടക്കാതിരിക്കയോ ചെയ്യില്ലെന്ന് എല്ലാവർക്കുമറിയാം എന്നാലും ഒന്ന് പേടിപ്പിച്ച് നിർത്തിയാലല്ലേ ആരെങ്കിലും സുഖിക്കുന്നത് തടയാൻ പറ്റത്തു ള്ളു . സ്ത്രീ വിഭാഗമാണല്ലോ സ്‌കോർ ചെയ്തത് പുരുഷ വിഭാഗം കിഴവന്മാരായോ?
image
വിദ്യാധരൻ
2020-02-15 00:08:32
പ്രണയത്തിന്റ ശരീരഘടനാവിച്ഛേദനത്തിലൂടെ സുധീർ പണിക്കവീട്ടിൽ വായനക്കാരെ അതിന്റ അധോലോകത്തിലേക്കും കൂട്ടി കൊണ്ടുപോകുന്നു . പ്രണയത്തിന്റ കൈവഴികൾ അന്വേഷിച്ചു പോകുമ്പോൾ അത് നമ്മെ കാമദേവന്റ പർണ്ണാആശ്രമത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. അവിടെ ചെല്ലുമ്പോൾ പഞ്ചേന്ദ്രിയങ്ങൾ അടക്കി ഇരിക്കുന്ന ഒരു താപസനെയല്ല നാം കാണുന്നത്, പ്രത്യുത , പഞ്ചബാണങ്ങൾ മൂർച്ച കൂട്ടി തൊടുക്കാൻ തയാറായി നിൽക്കുന്ന സാക്ഷാൽ കാമനെയാണ് കാണുന്നത് . അദ്ദേഹത്തിന്റ ബാണം ഏറ്റപ്പോൾ, "ദുഷ്യന്തനു ശകുന്തളയോടു തോന്നിയതു അനുരാഗമല്ലായിരുന്നു എന്നു ഈ ലേഖകന്‍ വിശ്വസിക്കുന്നു. അതു വെറും പച്ച കാമമായിരുന്നു. ശകുന്തള നടന്നപ്പോള്‍ നിതംബങ്ങളുടെ ഭാരം കൊണ്ടു ഉപ്പുറ്റി മണ്ണില്‍ താഴ്ന്നുകിടക്കുന്നതു നോക്കി രതിരസം നുണയുന്ന ദുഷ്യന്തന്റെ മനസ്സില്‍ നിര്‍മ്മലരാഗമല്ലായിരുന്നു. മുനികന്യകയുടെ അഴകുള്ള അംഗോപാംഗങ്ങങ്ങളിലേക്കു കാമക്കണ്ണുകള്‍ അയച്ചു മന്നവന്‍ നിന്നു കൊതിയൂറി. ഇണയോടു തോന്നുന്ന വികാരത്തിനു മുഴുവനായി മനുഷ്യന്‍ പ്രേമം എന്നു വിളിക്കുന്നതു ശരിയല്ല. ഇപ്പോള്‍ പീഡനം എന്ന ഒരു വാക്കു ഉദയം ചെയ്തിട്ടുള്ളതു കാലത്തിന്റെ ആവശ്യമായതുകൊണ്ടായിരിക്കും." എന്നുള്ള ലേഖകന്റെ പ്രസ്താവനയോട് തികച്ചും യോചിക്കുന്നു . അതുപോലെ വള്ളത്തോളിനെ കൊണ്ട് വിലാസലതികയിൽ എഴുതിച്ചതും ഈ കാമൻ തന്നെയായിരിക്കും. ഇവിടെ പ്രണയത്തിന്റ ഒരു ലാഞ്ചനയും കാണുന്നില്ല "ലാവണ്യകടവിൽ കളങ്കമിയലാ- തുണ്ടായ വാർതിങ്കളോ? പൂവമ്പന്റെ പുകഴ്ച്ച കാട്ടി വിലസും പുത്തൻ കൊടിക്കൂറയോ ? ദൈവത്തിന്റെ വിചിത സൃഷ്‌ടിവിരുതോ ശൃംഗാരസൂക്തോന്മിഷൽ - ക്കൈവല്യപ്പൊരുളോ, നമുക്കെതിരിലി ക്കാണാകുമേണാക്ഷിയാൾ " (വള്ളത്തോൾ -വിലാസലതിക ) എന്റെ മുന്നിൽ കാണുന്ന സുന്ദരിയായ ഇവൾ, സൗന്ദര്യത്തിന്റെ സമുദ്രത്തിൽ കളങ്കമില്ലാതെയുണ്ടായ മനോഹരമായ ചന്ദ്രബിംബമോ ? കാമദേവനെ പ്രശംസിച്ചു വിലസുന്ന പുതിയ പതാകയോ ? ദൈവത്തിന്റ അതുഭുതകരമായ സൃഷ്ടിസാമർഥ്യമോ ? ( ദൈവത്തിന് വിഷ്‌ണു ശിവൻ കാമൻ എന്നൊക്കെ പരിയായം ഉണ്ട് ) ശൃംഗാരമന്ത്രത്തിന്റെ പ്രഭാപ്രസരമുള്ള മോക്ഷസാരമോ ? എന്തായാലും വളരെ ഒരു നല്ല ലേഖനം അദ്ദേഹം വാലന്റൈൻ ദിനത്തിൽ വായനക്കാർക്കായി നൽകിയിരിക്കുന്നു
image
Guru Jose
2020-02-14 01:48:45
ഇ-മലയാളി ഒരു മലയാള പത്രമായിട്ടാണ് കരുതുന്നത്. ഒരു മലയാള ലേഖനത്തിനു താഴെ ഇംഗ്ലീഷിൽ മറുപടി എഴുതുന്നത് തന്നെ ലേഖനത്തിന് യോജിക്കുന്നില്ല. നാളെ ഹിന്ദിയിലും സ്പാനിഷിലും തമിഴിലും മറുപടികൾ എഴുതുന്നവരുമുണ്ടാകാം. അഥവാ ഇംഗ്ലീഷ് തെറ്റുകൾ തിരുത്താൻ ഒരു എഡിറ്റർ മെനക്കെട്ടാൽ ഇവിടെ തെറ്റു തിരുത്തി കഴിയുമ്പോൾ എഡിറ്റർ ക്ഷീണിതനാകും. കുറച്ചു തെറ്റുകൾ ഇവിടെ തിരുത്തുന്നു. (1)" I think " emalayalee" should have " Correct: I think "E-Malayalee" should have (2) Writing some English words without any rules, is an insult: Correct: Writing some English words without any rules is an insult (rules കഴിഞ്ഞു കോമ എന്തിന്?) (3) I have only one question to FOMMA/ Correct: for FOMMA/ (4) FOMMA/FOCAA?We the media Correct: FOMMA/FOCAA? We the media (? We -needs space) (5) To up lift- Correct 'uplift' (6) More to come......... Stay tune Correct : Stay tuned
image
Jose
2020-02-13 23:31:09
I think " emalayalee" should have an editorial department which should not allow writers, who do not meet the minimum English language proficiency, to publish their articles. Writing some English words without any rules, is an insult to the language and to the readers. I will give you some examples from some frequent writers: 1. I have only one question to FOMMA/FOCAA?We the media Have worked,To up lift you,then what you did for us? My questions: Why do you have two question marks? Also can you rearrange the words like "what did you do for us?. Then there are unnecessary "comas". 2. So, they find an ideal person in Trump and whish him to be the president for 1000 years come. They are worship is male-dominated. My questions: What is "whish"? What is the meaning of the last sentence? 3. I am agree with mr. kurian. Correct sentence: "I am agreeing with Mr. Kurian" So, Please be careful. More to come......... Stay tuned.
image
josecheripuram
2020-02-13 17:47:22
I would Say my friend Sudhir,Is Romantic,& when I talk to him I get Inspiration to write to Right .
image
Girish Nair
2020-02-13 09:45:40
മലയാളസാഹിതൃത്തിൽ പ്രണയത്തിന്റെ എഴുത്തുകാരി ആരാണെന്ന് നമുക്കറിയാം. എന്നാൽ ഏറ്റവും സത്യസന്ധമായി, മനോഹരമായി ഹൃദയം നിറഞ്ഞു തുളുമ്പുന്ന ഭാഷയിൽ പ്രണയദിനത്തിനായി ഒരു ലേഖനം ഇ മലയാളി സാഹിത്യ ആസ്വാദകർക്ക് വേണ്ടി സമർപ്പിച്ച ഇ മലയാളിയിലെ പ്രണയ എഴുത്തുകളുടെ രാജാവായ ശ്രീ സുധീർ സാറിനു അനുമോദനം. തന്റെ ലേഖനം അതിന്റെ ശുദ്ധത കൊണ്ടും ഉദാത്ത കൊണ്ടും മറക്കാൻ വയ്യാത്തവയാണ്. ലേഖനം വായിക്കുമ്പോൾ ശ്രീ വൈക്കം മുഹമ്മദ് ബഷീറിൻറെ മതിലുകൾ എന്ന നോവലിൽ ഒരു കനത്ത മതിലിന്റെ അപ്പറവും ഇപ്പറവും നിന്നുകൊണ്ട് പ്രണയം പങ്കുവെക്കുന്ന രണ്ടു കഥാപാത്രത്തെ ഓർമ്മ വരുന്നു. അവർ ഒരിക്കലും കാണുന്നില്ല. കേൾക്കുക മാത്രം. പക്ഷേ ശബ്ദത്തിൽ നിന്നും അവർ പ്രണയിക്കുന്നു.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut