image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റചരിത്രം (അവലോകനം: ജോസഫ് പടന്നമാക്കൽ)

EMALAYALEE SPECIAL 12-Feb-2020
EMALAYALEE SPECIAL 12-Feb-2020
Share
image
അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റക്കാരിൽ  ഇന്ത്യൻ വംശജരാണ് ഏറ്റവും വലിയ സമൂഹം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ  കൂട്ടമായി യുഎസിൽ വരാൻ തുടങ്ങിയത് കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിലാണ്.  ജനസംഖ്യയുടെ കാര്യത്തിൽ മെക്സിക്കോക്കാരേക്കാളും  ചൈനാക്കാരേക്കാളും  ഇന്ത്യക്കാർ മുന്നിൽ നിൽക്കുന്നു.   ഏറ്റവും വിദ്യാഭ്യാസമുള്ള സമൂഹവും ഇൻഡ്യക്കാർതന്നെ.  മറ്റെല്ലാ കുടിയേറ്റക്കാരെക്കാളും ഇന്ത്യൻ സമൂഹങ്ങളിൽ മൂന്നിരട്ടി ബിരുദധാരികളുമുണ്ട്.     അമേരിക്കയിലെ ഏതു വംശീയ (Ethnic) സമൂഹങ്ങളെക്കാളും   സാമ്പത്തിക ഉന്നമനം നേടിയിട്ടുമുണ്ട്.  ശരാശരി അമേരിക്കൻ ആളോഹരി വരുമാനത്തിന്റെ ഇരട്ടി വരുമാനം ഇൻഡ്യക്കാർക്കുണ്ട്.  സാമ്പത്തികമായി പിന്നിൽ നിന്ന  ഒരു രാജ്യത്തുനിന്നും  അമേരിക്കയിൽ വന്ന ഇന്ത്യക്കാർ ഇന്ന് ഏറ്റവും സമ്പന്നമായത്, തീർച്ചയായും വിസ്മയകരവും നമുക്കു അഭിമാനകരവും തന്നെ.  

 ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാ ദേശ്‌, നേപ്പാൾ, ഭൂട്ടാൻ, ശ്രീ ലങ്ക എന്നീ ഭൂപ്രദേശങ്ങളിൽ നിന്നുള്ളവരെ സൗത്ത് ഏഷ്യക്കാരായി കരുതിയിരുന്നു.  സൗത്ത്  ഏഷ്യാക്കാർ സ്പെയിനിന്റെ  കൊളോണിയൽ പ്രദേശങ്ങളായ മെക്സിക്കോയിൽക്കൂടി എ.ഡി 1500-നു  മുമ്പു  തന്നെ അമേരിക്ക ഭൂഖണ്ഡത്തിന്റെ വിവിധ  ഭാഗങ്ങളിൽ  വാസം ഉറപ്പിച്ചിരുന്നു.  1820 നു മുമ്പ് നിരവധി ജനങ്ങൾ അമേരിക്കൻ ഐക്യനാടുകളിലും  എത്തിയിരുന്നു. ചരിത്രകാരനായ 'വിവേക ബാൾഡ്'  ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.  സൗത്ത് ഏഷ്യൻ കുടിയേറ്റക്കാർ  എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടായപ്പോൾ അവരുടെ സമൂഹം അമേരിക്ക മുഴുവനായി വ്യാപിച്ചിരുന്നു.  ഏ.ഡി 1900 മുതൽ ക്യാനഡായിൽ കുടിയേറ്റം വർദ്ധിച്ചതോടെ  ഐക്യനാടുകളിലും (USA)  കുടിയേറ്റക്കാരുടെ എണ്ണം  വർദ്ധിക്കാനിടയായി.  പഞ്ചാബികളായ തൊഴിലാളികൾ തടി മില്ലുകളിലും  റെയിൽ റോഡുകളിലും  കൃഷി സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നു. അവർ, ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വന്ന സമൂഹങ്ങൾക്കൊപ്പം തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. ഏഷ്യൻ കുടിയേറ്റക്കാർ  ഒരു ഭീഷണിയായി ദേശീയരായ അമേരിക്കക്കാർ   കരുതുകയും അവരെ  വെറുക്കുകയും ചെയ്തിരുന്നു.  അവർക്കെതിരെ ആക്രമണങ്ങളും  കൊള്ളകളും നിത്യ സംഭവങ്ങളായിരുന്നു.

image
image
1910-ൽ  റയിൽവേയിലും തടി മില്ലുകളിലും ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ കാലിഫോർണിയായിൽ കാർഷിക കോട്രാക്ട് ജോലികളിലും ഏർപ്പെടുവാൻ തുടങ്ങി. അനേകം കാർഷിക തൊഴിലാളികളെ ധാന്യ വിളകൾ വിളയിക്കുന്ന കർഷക മുതലാളികൾക്ക്  ആവശ്യമായി വന്നു.  കാർഷിക ജോലികളിൽ വളരെ പ്രാവിണ്യം നിറഞ്ഞിരുന്ന ഇന്ത്യക്കാർ കൃഷിക്കാരുടെ പുരയിടങ്ങളിൽ താമസിച്ച് ദിവസക്കൂലിക്കാരായി ജോലിചെയ്തിരുന്നു. ബാങ്കിൽനിന്നും കടമെടുത്ത് അവർ  ഏക്കർ കണക്കിന് സ്ഥലങ്ങൾ  മേടിക്കാനും തുടങ്ങി. 1914-ൽ ഏഷ്യൻ ഇന്ത്യൻ വംശജർ  പുരോഗമിച്ചുകൊണ്ടിരിക്കുന്ന കർഷക സമൂഹങ്ങളുമായി മാറി. അവർ ഉൾനാടുകളിലുള്ള കൃഷി സ്ഥലങ്ങളിൽനിന്നും മദ്ധ്യ കാലിഫോർണിയയിൽ താമസമാക്കി, ഒരു സ്വതന്ത്ര വംശം സ്ഥാപിക്കുകയുമുണ്ടായി. അവർ കഠിനാധ്വാനികളും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായിരുന്നു.   ഈ സമൂഹം സാമ്പത്തികമായി  ഉയരുന്നതുമൂലം മറ്റു വെള്ളക്കാരായ കർഷകപ്രമാണികളുടെ  വെല്ലുവിളികളും നേരിടേണ്ടി വന്നു. 1920 -ൽ വെള്ളക്കാരുമായുള്ള മത്സരം മൂലം ഏഷ്യൻ ഇന്ത്യക്കാരോടുള്ള  വെള്ളക്കാരുടെ ശത്രുത വളരെയേറെ വർദ്ധിക്കുകയുമുണ്ടായി.

സൗത്ത് ഏഷ്യാക്കാരെ  അക്കാലങ്ങളിൽ 'ഹിന്ദൂസ് ' എന്ന്  വിളിച്ചിരുന്നു. കൂടാതെ  അപകടകാരികളായ, അരോചകമായ തൊഴിലാളികൾ എന്നും പരിഹസിച്ചു.  ഇന്ത്യയിൽ   ബ്രിട്ടന്റെ കൊളോണിയൽ ഭരണം  അവസാനിപ്പിച്ചു സ്വാതന്ത്ര്യം  നേടാനുള്ള അമേരിക്കൻ പിന്തുണ അമേരിക്കൻ ഐക്യനാടുകൾക്ക്  അപകടകരമാണെന്നും വിലയിരുത്തിയിരുന്നു. സൗത്ത് ഏഷ്യൻ ഇൻഡ്യക്കാർക്കെതിരെ  വിവേചനവും ശക്തമായികൊണ്ടിരുന്നു.  അവർക്കെതിരെ  തൊഴിൽ മേഖലകളിലും സാമൂഹിക തലങ്ങളിലും പീഡനങ്ങളുമുണ്ടായിരുന്നു.  മറ്റുള്ള ഏഷ്യൻ കുടിയേറ്റക്കാരെപ്പോലെ ഇവരെ ഭൂമി സ്വന്തമാക്കുന്നതിന് അനുവദിച്ചിരുന്നില്ല. കാലിഫോർണിയായിലെ ചില ടൗണുകളിൽ നിന്നും മൃഗീയമായി  പുറത്താക്കാനും തുടങ്ങി. ഇരുപതാം നൂറ്റാണ്ടായപ്പോൾ സൗത്ത് ഏഷ്യക്കാരെ ഒഴിവാക്കുന്നത് ഒരു ദേശീയ പ്രശ്നമായി മാറി. 1911-ലെ 'യു. എസ് ഇമ്മിഗ്രെഷൻ കമ്മിഷൻ' സൗത്ത് ഏഷ്യാക്കാരെ രാജ്യത്തിന് ആവശ്യമില്ലാത്ത കുടിയേറ്റക്കാരായി ഗൗനിച്ചുകൊണ്ടു അവരെ യു. എസ്. എ  യിൽ  പ്രവേശിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

വെള്ളക്കാരുടെ നേതൃത്വത്തിൽ ഏഷ്യാറ്റിക് എക്സ്ക്ലൂഷൻ ലീഗ് (AEL)  എന്ന ഒരു സംഘടനയുണ്ടായി.  ഈ സംഘടന ചൈനാക്കാരെയും ജപ്പാൻകാരെയും എതിർക്കുന്നതിനൊപ്പം കാലിഫോർണിയയിൽ എത്തിയ മൂവായിരം ഏഷ്യൻ ഇന്ത്യക്കാരെയും പീഡിപ്പിക്കാൻ തുടങ്ങി.  ഏഷ്യൻ ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിക്ഷേധങ്ങൾ ശക്തമായിക്കൊണ്ടിരുന്നു. സൗത്ത് ഏഷ്യാക്കാരുടെ കുടിയേറ്റം സംബന്ധിച്ച് അമേരിക്കൻ കോൺഗ്രസ്സിൽ വാദപ്രതിവാദങ്ങളുണ്ടായി. അവരെ ഒഴിച്ചുനിർത്തികൊണ്ടുള്ള കുടിയേറ്റങ്ങൾക്കായിരുന്നു അന്നുണ്ടായിരുന്ന നിയമനിർമ്മാണ സമിതികൾ അനുകൂലിച്ചിരുന്നത്.   അനേക വർഷങ്ങളുടെ പ്രതിക്ഷേധങ്ങളും ഒച്ചപ്പാടുകൾക്കും ശേഷം സമരം വിജയിക്കുകയും 1917-ൽ, സൗത്ത്  ഏഷ്യാക്കാരെ ഒഴിച്ചുനിർത്തിക്കൊണ്ട് ഒരു കുടിയേറ്റ നിയമം പാസ്സാക്കുകയും ചെയ്തു.  'സുപ്രീം കോർട്ടും' 'ഭഗത് സിങ്ങുമായ' കേസിൽ ഇന്ത്യക്കാരെ 'വെളുത്ത വർഗ്ഗക്കാരായി ' കണക്കാക്കില്ലെന്നും വിധിയുണ്ടായി. അതുമൂലം ഇന്ത്യക്കാർക്കും സ്ഥിരമായ കുടിയേറ്റം അനുവദിക്കില്ലെന്നും നിയമം വന്നു.  സ്ഥിരം കുടിയേറ്റാവകാശം ലഭിച്ചവർക്ക് പൗരത്വം നിഷേധിക്കുകയുമുണ്ടായി.

അഞ്ഞൂറു  മില്യൺ ജനങ്ങൾ വസിക്കുന്ന ഒരു ഭൂഖണ്ഡത്തെ  തന്നെ അമേരിക്കൻ കുടിയേറ്റ നിയമം  നിരോധിച്ചു.  പടിഞ്ഞാറുള്ള പല സ്റ്റേറ്റുകളും  സൗത്ത് ഏഷ്യാക്കാർക്ക് ഭൂമി വാങ്ങിക്കുവാനോ ലീസ് (Lease) ചെയ്യാനോ പാടില്ലാന്നുള്ള നിയമവും പാസ്സാക്കി. 1923-ലെ 'ഭഗത് സിങ് തിൻഡ്' കേസനുസരിച്ച് സൗത്ത് ഏഷ്യാക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാൻ പാടില്ലെന്നും വിധിയുണ്ടായി.  ഈ നിയമങ്ങൾ മൂലം സൗത്ത് ഏഷ്യൻ സമൂഹങ്ങൾ തന്നെ രാജ്യത്ത് ചുരുങ്ങാൻ കാരണമായി. സൗത്ത് ഏഷ്യാക്കാർ  അമേരിക്കയിൽ നാമമാത്രമായി നിലനിൽക്കുകയും ചെയ്തു.  1924 -ൽ  സ്ഥിരമായി താമസിച്ചുകൊണ്ടിരുന്ന   രണ്ടു ശതമാനം കുടിയേറ്റക്കാർക്കു മാത്രം  ഗ്രീൻ കാർഡ് കൊടുക്കാനുള്ള നിയമം പാസാക്കി. അടുത്ത ഇരുപതു വർഷങ്ങൾക്കുള്ളിൽ ഇന്ത്യക്കാരുടെ എണ്ണം രണ്ടായിരത്തിയഞ്ഞൂറായി  ചുരുങ്ങി. 1946-ൽ 'ലൂസ്-സെല്ലെർ'ബിൽ   (Luce-Celler Bill) വീണ്ടും പുനഃസ്ഥാപിക്കുകയും ഏഷ്യൻ ഇന്ത്യക്കാർക്ക് നിയന്ത്രിതമായി കുടിയേറ്റം നൽകുകയും ചെയ്തു. 1947-നും 1965-നുമിടയിൽ 6000 ഇന്ത്യക്കാർ  നിയമാനുസ്രതം അമേരിക്കയിൽ  പ്രവേശിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ രാജ്യമായിരുന്ന  ഇന്ത്യയും അമേരിക്കയോടൊപ്പം യുദ്ധത്തിൽ സഹകരിച്ചിരുന്നു.  അമേരിക്കയിൽ മാറ്റങ്ങളുടെ തുടക്കവും ആരംഭിച്ചു. യു എസിലുള്ള സൗത്ത് ഏഷ്യാക്കാർ കുടിയേറ്റ നിയമങ്ങൾക്ക് ഭേദഗതി വരുത്തണമെന്ന ആവശ്യമായി അമേരിക്കൻ രാഷ്ട്രീയക്കാരെ സ്വാധീനിക്കാനും തുടങ്ങി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പിന്തുണ നേടാനും ശ്രമവും തുടങ്ങി. 1946-ലെ 'ലൂസ് സെല്ലർ' നിയമം സൗത്ത് ഏഷ്യാക്കാർക്കു അമേരിക്കൻ പൗരത്വം നൽകാനും തീരുമാനിച്ചു.   എങ്കിലും കുടിയേറ്റം അനുവദിക്കുന്നതിലും വിവേചനമുണ്ടായിരുന്നു. ഒരു വർഷം  നൂറു ഇന്ത്യക്കാർക്കു  മാത്രം 'ക്വാട്ട' അനുവദിച്ചു. സൗത്ത് ഏഷ്യാക്കാർ അമേരിക്കയിൽ വരുന്നതിൽ തന്നെ നിയന്ത്രണമുണ്ടായിരുന്നു. 1960-ൽ അമേരിക്കയിൽ സൗത്ത് ഏഷ്യക്കാരായി പന്തീരായിരം കുടിയേറ്റക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.  അതായത്, സൗത്ത് ഏഷ്യാക്കാർ  വിദേശ കുടിയേറ്റക്കാരിൽ  അര ശതമാനം മാത്രമായിരുന്നു .  അവിടെയാണ് 1965-ലെ സംഭവബഹുലമായ ലിണ്ടൻ ബി ജോൺസന്റെ  കുടിയേറ്റ നിയമം വരുന്നത്.

മാർട്ടിൻ ലൂതർ കിങ്ങിന്റെ കാലത്തുണ്ടായ അമേരിക്കൻ ജനതയുടെ  പൗരാവകാശ  പോരാട്ടങ്ങൾ,   കുടിയേറ്റ നിയമങ്ങളിലെ വിവേചനം അവസാനിപ്പിക്കുന്നതിന് വഴിതെളിയിച്ചു. 1920 മുതലുള്ള ഇമ്മിഗ്രെഷൻ ക്വാട്ടയിൽ  (quota) മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിയമങ്ങൾ പുറപ്പെടുവിച്ചു. ലിംഗം,നിറം, വർഗം,  ദേശീയത, ജനന സ്ഥലം, താമസിക്കുന്ന സ്ഥലം പരിഗണിക്കാതെ കുടിയേറ്റ വിസാകൾ നൽകാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു.  കൂടാതെ രാജ്യത്തിനാവശ്യമായ തൊഴിലുകൾക്കധിഷ്ഠിതമായി വിസാ നൽകാനും തീരുമാനം എടുത്തു. മാതാപിതാക്കൾ, സഹോദരങ്ങൾ മുതലായ അടുത്ത ബന്ധു ജനങ്ങളെ കൊണ്ടുവരാമെന്നുള്ള ഭേദഗതികളും കുടിയേറ്റ നിയമങ്ങളിൽ കൂട്ടിച്ചേർത്തു.  വിവേചനം അവസാനിപ്പിക്കണോ ; കൂട്ടമായി കുടിയേറ്റക്കാരെ ഈ രാജ്യത്തിലേക്ക്  ആകർഷിക്കണോ എന്നെല്ലാമുള്ള  വാദ പ്രതിവാദങ്ങൾ തുടർന്നുകൊണ്ടിരുന്നു.  നിയമം ഉണ്ടാക്കുന്നവരുടെ മനസ്സിൽ ഇന്നും വർഗ വിവേചനം കുടികൊള്ളുന്നുണ്ട്. ഏഷ്യൻ കുടിയേറ്റക്കാരുടെ ചർച്ചകൾ വരുന്ന സമയങ്ങളിൽ അവർക്കുള്ള  ആനുപാതികമായ പങ്ക്  (ക്വാട്ട)  തടയാനുള്ള ശ്രമങ്ങൾ സ്പഷ്ടമായി കാണാം.

അമേരിക്കൻ കോൺഗ്രസ്സ്,  ഏഷ്യൻ അമേരിക്കക്കാർക്ക്  കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് പാകിസ്ഥാൻ, ബംഗ്ളാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം തുടരുന്നു.  പുതിയ കുടിയേറ്റ നിയമം വിദ്യാഭ്യാസമുള്ളവർക്കും വൈദഗ്ധ്യമുള്ള തൊഴിലുകൾ (Skilled)ചെയ്യുന്നവർക്കും തുറന്നു വെച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ അവരുടെ വിദ്യാഭ്യാസ രീതികൾക്കും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ആഗോള മാർക്കറ്റിൽ മത്സരിക്കാൻ വിദ്യാഭ്യാസത്തോടൊപ്പം ധാരാളം പേർക്ക് തൊഴിൽ മേഖലകളിൽ ഉള്ള വൈദഗ്ദ്ധ്യവും  നൽകി വരുന്നു. ഇന്ത്യയിൽ  തൊഴിൽ ചെയ്യുന്നവരെ മുഴുവനായി ഉൾക്കൊള്ളാൻ നമ്മുടെ  സമ്പദ് വ്യവസ്ഥക്ക് സാധിക്കില്ല. അതുകൊണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ അവസരങ്ങൾ തേടി ഇന്ത്യക്കാർ പോവുന്നു. 1980 മുതൽ 2013 വരെയുള്ള കണക്കിൽ 206,000  കുടിയേറ്റക്കാരിൽ നിന്നും 2.4  മില്യൺ ഇന്ത്യൻ കുടിയേറ്റക്കാർ ഈ രാജ്യത്ത്  വന്നിട്ടുണ്ട്. ഓരോ പത്തു വർഷത്തിലും അവരുടെ എണ്ണം ഇരട്ടിയാകുന്നു. 1990-ൽ സ്ഥിരം കുടിയേറ്റക്കാരുടെയും താൽക്കാലിക കുടിയേറ്റക്കാരുടെയും എണ്ണം വർദ്ധിച്ചു. 2014-ൽ 316,000  എച്ച്  വൺ വിസ യിൽ വന്നവരിൽ 70  ശതമാനം ഇന്ത്യക്കാരായിരുന്നു. ചൈന കഴിഞ്ഞാൽ ഇന്ത്യകാരാണ് ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വിസയിൽ ഈ നാട്ടിൽ വരുന്നവർ.  അതുപോലെ പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും ബംഗ്ളാദേശിൽ നിന്നും  കുടിയേറ്റക്കാർ ഇരട്ടിച്ചിട്ടുണ്ട് .

ന്യൂ ജേഴ്‌സി, ന്യൂ യോർക്ക്, കാലിഫോർണിയ എന്നിവടങ്ങളിൽ ഇന്ത്യക്കാർ  കൂട്ടമായി സ്ഥിരതാമസം തുടങ്ങി. ടെക്‌സാസ് , മിനിസോട്ട, ജോർജിയ, നോർത്ത് കരോലിന സ്ഥലങ്ങളിൽ  വീടുകളും പണിയാൻ തുടങ്ങി. 'നിക്കി ഹാലി', ബോബി ജിൻഡാൽ മുതൽ  അമേരിക്കൻ സ്റ്റേറ്റുകളിൽ ഗവർണർമാർ വരെ ആകുന്ന ചരിത്രവുമുണ്ടായി. സാങ്കേതിക രംഗത്തും അനേകം ടെക്ക്നിക്കൽ നേതാക്കന്മാരുണ്ടായി. ഗൂഗിൾ മേധാവി സുന്ദർശൻ പിച്ചാൽ, മൈക്രോസോഫ്ട് മേധാവി സത്യനാടെയല്ല,  അഡോബി മേധാവി ശാന്ത  നാരായൺ മുതൽപേർ ഇന്ത്യയ്ക്ക് തന്നെ അഭിമാനകരമാണ്. അതേസമയം അനേകം ഇന്ത്യക്കാരും സൗത്ത് ഏഷ്യക്കാരും സാമ്പത്തീകം, സാമൂഹികം രാഷ്ട്രീയം എന്നീ തലങ്ങളിൽ നിലനിൽപ്പിനായി പട പൊരുതേണ്ടിയും വന്നു. ഇംഗ്ളീഷ് ഭാഷ പരിജ്ഞാനക്കുറവു മൂലം ആദ്യകാല ഇന്ത്യക്കാർ പലപ്പോഴും ചൂഷണത്തിന് വിധേയമായിരുന്നു.  സ്വദേശികളായ അമേരിക്കരിൽ നിന്നും വെറുപ്പുകളും  (Hate crimes) പീഡനങ്ങളും  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  ഓക്ക് ക്രീക്ക്, വിസ്കോൺസിൻ എന്നിവടങ്ങളിൽ സിക്കുകാരുടെ അമ്പലങ്ങൾ തകർത്തിട്ടുണ്ട്. 2012 മുതൽ നിയമപരമല്ലാത്ത കുടിയേറ്റക്കാരും രാജ്യത്തു വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 1990 നു ശേഷം അനധികൃതരുടെ എണ്ണം കണക്കില്ലാതെ  വർദ്ധിക്കുകയുമുണ്ടായി.

വീടും നാടും ഉപേക്ഷിച്ച് വിദേശങ്ങളിൽ താമസിച്ച നിരവധി പേർ തങ്ങളുടെ വ്യക്തിത്വവും  നേട്ടങ്ങളും തെളിയിച്ചിട്ടുണ്ട്. അവരിൽ ശാസ്ത്രജ്ഞരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കന്മാരും നോബൽ സമ്മാന ജേതാക്കളുമുണ്ട്. അന്യനാടുകളിലാണെങ്കിലും  അവിടെയുള്ളവരുടെ സംസ്‌കാരങ്ങളിൽ ലയിച്ചു ജീവിക്കുന്നതുകൊണ്ടാണ് അവർക്ക് വിജയങ്ങൾ നേടാൻ സാധിച്ചത്. അറബിയുടെ നാട്ടിൽ അറബിയെപ്പോലെയും സായിപ്പിന്റെ നാട്ടിൽ സായിപ്പിനെപ്പോലെയും ജീവിക്കാൻ പ്രവാസികൾ പഠിച്ചു. എന്നിരുന്നാലും നാടിന്റെ സംസ്‌കാരങ്ങളും നിലനിർത്താൻ അവർ അതീവ തല്പരരായിരുന്നു. നിരവധി പ്രാദേശികമായ  സംഘടനകൾ രൂപീകരിച്ച് ഓണവും ക്രിസ്തുമസും ദീപാവലിയും ശിവരാത്രിയുമെല്ലാം ആചരിക്കുന്നു. അതുമൂലം നാടിന്റെ സംസ്ക്കാരം നിലനിർത്തുന്നതിനും പ്രേരണ ലഭിക്കുന്നു.  ക്ഷേത്രങ്ങൾ, അരമനകൾ, മോസ്കുകൾ, പള്ളികൾ എന്നിങ്ങനെ ഓരോ മതങ്ങളുടെയും ആചാരങ്ങളനുസരിച്ച് സ്ഥാപനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ കുടിയേറ്റക്കാർ വ്യത്യസ്തരാണ്. അമേരിക്കയിൽ ജീവിക്കാൻ സാമ്പത്തികമായി കഴിവുള്ളവർക്കാണ്  ബന്ധു  വിസ അനുവദിക്കാറുള്ളത്.  ഇന്ത്യ ജനാധിപത്യ രാജ്യമായതുകൊണ്ട് എല്ലാ കുടിയേറ്റക്കാരും സ്വതന്ത്രമായ മനസോടെ അവരവരുടെ ഇഷ്ടത്തിന് ഇവിടെ വന്നവരാണ്. ജോലിക്കായി വന്നവരെല്ലാം യുവാക്കളായിരുന്നു. ഓരോരുത്തർക്കും പഠിച്ചതിനനുസരിച്ച് തൊഴിൽ പ്രാവണ്യവും നേടണമായിരുന്നു. അതുകൊണ്ട് ജോലിചെയ്യുന്നവർക്കു വലിയ വേതനം പണം  മുടക്കുന്ന തൊഴിൽ ദാദാവിന് (Employer) നൽകേണ്ടി വന്നില്ല.

ജനിച്ചുവളർന്ന ഇന്ത്യയുടെ മൂല്യം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് വിവാഹ മോചനങ്ങൾ വളരെ വിരളമായി  മാത്രമേ ഇന്ത്യൻ സമൂഹങ്ങളിൽ സംഭവിക്കുന്നുള്ളൂ. ഒരു സ്ത്രീക്കോ പുരുഷനോ ഒറ്റക്ക് കുടുംബജീവിതം നയിക്കേണ്ടി വരുന്നില്ല. ഭാര്യയും ഭർത്താവും ഒന്നിച്ച് ജോലി ചെയ്യുന്നതുകൊണ്ട് കുടുംബങ്ങൾ സാമ്പത്തികമായും മെച്ചപ്പെടുന്നു. അമേരിക്കൻ ജനതയിൽ 60 ശതമാനം കുടുംബങ്ങൾ മാതാപിതാക്കളുമൊത്തു  ജീവിക്കുമ്പോൾ ഇന്ത്യൻ കുടുംബങ്ങളിൽ 95 ശതമാനം കുട്ടികൾ മാതാപിതാക്കന്മാരുമായി ഒത്തൊരുമിച്ചു ജീവിക്കുന്നവരാണ്.  ഇന്ത്യയിൽ നിന്നും വരുന്ന കുടിയേറ്റക്കാർ മൂന്നിൽ രണ്ടു വിഭാഗം ഇരുപതിനും മുപ്പത്തിയഞ്ചിനും വയസിനിടയിലുള്ളവരാണ്.  ഇന്ന്,  വിദേശികളായ സൗത്ത് ഏഷ്യാക്കാരുടെ എണ്ണം  41 മില്യൺ ആയി വർദ്ധിച്ചിരിക്കുന്നു. അവർ അമേരിക്കൻ ജനസംഖ്യയുടെ പതിമൂന്നു ശതമാനമുണ്ട്. സൗത്ത് ഏഷ്യൻ സമൂഹത്തിന് നീണ്ട ചരിത്രമുണ്ടെങ്കിലും കഴിഞ്ഞ അമ്പതു  വർഷങ്ങളിൽ മാത്രമാണ് അവരുടെ ചരിത്രത്തിന്റെ സുവർണ്ണ കാലമെന്നു പറയാൻ സാധിക്കുള്ളൂ.

1965 മുതൽ 1990 വരെയുള്ള കാലഘട്ടത്തെ  കുടിയേറ്റ ചരിത്രത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നു. പ്രസിഡന്റ് 'ലിണ്ടൻ ബി ജോൺസൺ' 1965-ൽ  കുടിയേറ്റ നിയമ ബില്ലിൽ ഒപ്പിട്ടു. ഈ ബില്ലിനെ ഹാർട്ട്  സെല്ലെർ ആക്ട് (Hart-Celler Act) എന്ന് പറയുന്നു. ഇന്ത്യക്കാർക്ക് നിശ്ചിതമായിരുന്ന  വിസാ ക്വാട്ടകൾ  നീക്കം ചെയ്തു. പകരം,  ഓരോരുത്തരുടെ തൊഴിലിന്റെ  കഴിവനുസരിച്ചും പ്രൊഫഷണൽ ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഗ്രീൻ കാർഡ് നൽകാനായിരുന്നു നിയമം. 1970 നു ശേഷം അനേകം ഏഷ്യൻ ഇന്ത്യക്കാർ ചെറുകിട ബിസിനസുകൾ ആരംഭിച്ചു. റെസ്റ്റോറന്റ്,  ട്രാവൽ ഏജൻസികൾ, മോട്ടലുകൾ മുതലായവകളാരംഭിച്ചു.  ഏഷ്യൻ ഇന്ത്യക്കാർ സ്റ്റുഡന്റ് വിസായിലും വന്നെത്തിയിരുന്നു.  1990 -ൽ അവരുടെ ജനസംഖ്യ എട്ടുലക്ഷത്തോളമുണ്ടായിരുന്നു.  1990-ൽ ടെക്കനോളജി ഡിഗ്രിയുള്ളവർക്കും ഐറ്റി പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്കും വിസ നൽകി വന്നു. എ.ഡി.  2000-മായപ്പോൾ  കോളേജുകൾ മുഴുവൻ ഇന്ത്യക്കാരായ  സമർത്ഥരായ വിദ്യാർത്ഥികളെക്കൊണ്ട് നിറഞ്ഞിരുന്നു.


image
Facebook Comments
Share
Comments.
image
Why we need this guy in WH?
2020-02-14 08:47:53
Trump makes 86 false claims over two weeks, including whoppers about Bloomberg, Pelosi and Social Security. Are we morally bankrupted? Sad, very sad for America
image
2nd IMPEACHMENT
2020-02-14 05:47:38
rump has admitted sending Rudy Giuliani to Ukraine to dig dirt on a political rival, openly contradicting his own denials on the subject during the impeachment inquiry, just days after being acquitted of all alleged crimes. IMPEACH AGAIN & AGAIN UNTIL HE RUN
image
Joseph
2020-02-13 22:59:46
ലേഖനത്തിന് അഭിപ്രായങ്ങൾ എഴുതിയവർക്ക് നന്ദി. ശ്രീ ജോൺ കുന്തറ ഈ വിഷയത്തിൽ പുസ്തകം എഴുതിയതിലും അഭിനന്ദിക്കുന്നു. ചില പേരുകൾ ലേഖനത്തിൽ തെറ്റായി ഞാൻ എഴുതിയിട്ടുണ്ട്. "ഗൂഗിൾ മേധാവി 'സുന്ദര്‍ പിച്ചൈ', മൈക്രോസോഫ്റ്റ് മേധാവി'സത്യ നഡെല്ല', അഡോബി മേധാവി 'ശന്തനു നാരായണ്‍'" എന്നു തിരുത്തി വായിക്കുക. വായനക്കാർ സദയം ക്ഷമിക്കുമല്ലോ!
image
joecheripuram
2020-02-13 18:53:39
In America,The Italians use to beat up Irish,one of my patient who was an Irish told me he has to walk through the roof a building to go to work,because the Italians were waiting in their door step to beat them.
image
കള്ളൻ വാസു
2020-02-13 17:26:32
എന്റെ പേര് കള്ളൻ വാസു . ജോസേട്ടൻ പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു . കള്ളം ചെയ്തിട്ട് പോലീസ്കാര് എടുത്തിട്ട് പെരുമാറുമ്പോൾ ഞാൻ തന്നെ സത്യം പറയുമായിരുന്നു . അന്നേരമാണ് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് സ്ഥിരം സി എൻ എൻ കാണു കയാണെങ്കിൽ പസിഡന്റ്‌ കള്ളം പറയേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചു തരുമെന്ന്. ആദ്യം ഒക്കെ ഞാൻ വിശ്വസിച്ചില്ല . അമേരിക്കൻ പ്രസിഡണ്ട് കള്ളം പറയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാൻ . ജീവിതത്തിൽ കിണ്ടി , ചെമ്പ് , കുട്ടകം മുതലായ സാധനങ്ങൾ മോഷ്ടിച്ച് ' കള്ളൻ വാസു' എന്ന് പേരുള്ള എന്റെ ജീവിതത്തിലേക്ക് ഈ വലിയ മനുഷ്യന്റെ പേര് വലിച്ചിഴക്കുന്നത് ശരിയല്ലെന്നെനിക്ക് തോന്നി . പക്ഷെ കാണാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് എനിക്ക് മനസ്സിലായത് ഞാൻ എത്ര ഡീസെന്റാണെന്ന്. നമ്മുടെ മുഖത്ത് നോക്കി ഒരു കാര്യം പറഞ്ഞു ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു ചോദിച്ചാൽ പറയും നമ്മളാ കള്ളെനെന്ന്‌. ഇതറിയാമായിരുന്നെങ്കിൽ ഞാൻ എന്നെ പിടിച്ച പൊലീസുകാരെ മുഴുവൻ കള്ളന്മാരാക്കിയേനെ പിന്നെ എന്റെ സുഹൃത്ത് പറഞ്ഞു, അദ്ദേഹത്തിന് ഇപ്പോൾ കള്ളം പറയാതിരിക്കാൻ വയ്യെന്ന് . കാരണം പ്രസിഡന്നാണ് . എന്റെ കൂട്ടുകാരൻ പറയുന്നു ഇപ്പോൾ അവരുടെ പള്ളിയിലെ യേശുവിന്റെ രൂപം മാറ്റി ട്രംപിനെ നടക്കും യേശുവിനെം ഇടത്തും മറ്റൊരു കള്ളനെ വലത്തും മായി ക്രൂശിച്ച പടമാണ് വച്ചിരിക്കുന്നതെന്ന് . അതിന്റ താഴെ ആഡം ഷിഫും പെലോസിയും കുന്തം പിടിച്ചു നിൽക്കുന്ന ചിത്രവും ഉണ്ട് . പിന്നെ പറുദീസയിലേക്ക് 'ട്രാവൽ ബാനും ഏർപ്പെടുത്തി'. കുരിശിൽ കിടക്കുമ്പോഴും അദ്ദേഹം ബേസിനു ട്വീറ്റ് ചെയ്യുന്നത് കണ്ടവരുണ്ട് . മൂന്നാം മണി നേരത്ത് ട്രംപിനെ ഇമ്പീച്ചു ചെയ്‍തപ്പോൾ വലിയ ഒരാട്ടഹാസം കേട്ടു . അത് സ്റ്റോമി ദാനിയേലിന്റെ അലർച്ചയായിരുന്നു . മീടൂ ക്കാര് സ്വർഗ്ഗത്തിൽ ഇദ്ദേഹത്തെ കടത്തരുതെന്നും , അങ്ങനെ ചെയ്യതാൽ ദൈവത്തിന്റ ബിസിനെസ്സ് പൊളിക്കുമെന്ന് പറഞ്ഞു ബഹളം വയ്ക്കുന്നത് കണ്ടു. പീഡിപ്പിക്കപ്പെട്ട പത്തിരുപത് പെണ്ണുങ്ങളും ബഹളം വായിയ്ക്കുന്നുണ്ടായിരുന്നു .അപ്പോൾ ഇമ്പീച്ച്മെന്റ് ക്രൂശിൽ നിന്നും ' ഞാൻ ഇവളുമാരെ ഒന്നിനേം അറിയുന്നില്ല/ എന്ന് ഒരു നിലവിളി ഉണ്ടായി . എന്തായാലും ഇങ്ങനൊരാളിനെ എന്റെ നേതാവായി കാണുന്നതിൽ എനിക്ക് വിരോധമില്ല . ജോസേട്ടൻ ഈ മഹാനായ എന്റെ ഗുരുവിനെ പരിചയപ്പെടുത്തി തന്നതിൽ നന്ദി ഉണ്ട് . ഞാൻ ഉടൻ തന്നെ ട്രംപ് അധോലോക സർവ്വകലാശാലയിൽ ചേർന്ന് ." ഹൈഡ് ആൻഡ് സിക്ക് " എന്ന കോഴ്സ് എടുക്കാൻ പോവുകയാണ് . ഞാൻ ജോസേട്ടന്റെ ഇംഗ്ലീഷ് ക്ളാസ്സി ചേർന്ന് പഠിച്ചത പക്ഷെ ഇപ്പോഴും അത് പറഞ്ഞാൽ അടി തീർച്ചയാണ് . മലയാളം ഭാഷക്കകത്ത് സായിപ്പിന്റ ഭാഷാകേറി നാക്കേൽ ഉടക്കി നല്ലത് പറയാൻ തുടങ്ങിയാലും ചീത്തയായിട്ടേ സായിപ്പിന് തോന്നുകയുള്ളൂ . ഇന്നാള് സിക്സ് പാക്ക് എന്ന് പറഞ്ഞപ്പോൾ സിക്ക് ഫക്കെന്ന സായിപ്പ് കേട്ടത് . ജീവനും കൊണ്ട് ഓടി എന്ന് പറഞ്ഞാൽ മതിയല്ലോ . എന്നാലും എനിക്ക് ട്രംപിനെയാണ് ഇഷ്ടം . എന്റെ ഗുരുവാണ് അദ്ദേഹം . അദ്ദേഹത്തിന് എന്റെ നടുവിരൽ പ്രണാമം
image
b john kunthara
2020-02-12 09:48:18
I wrote a book on this in 2014, The Unbeaten Mind. Based on on September 4 1907, a group of Sick immigrants were beaten up in lumber yards by white people in Bellingham Washington. The reason these immigrants worked for low wages and long hours. In that book I explained the struggle sicks went through in Canada and America.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തിൽ ഒളിച്ചവരും (ജോസ് കാടാപുറം)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut