Image

മാമ്പഴം കഴിച്ചാല്‍ ആമാശയ അള്‍സര്‍ മാറുമോ?

Published on 12 February, 2020
മാമ്പഴം കഴിച്ചാല്‍ ആമാശയ അള്‍സര്‍ മാറുമോ?
ആമാശയ അള്‍സര്‍, മലബന്ധം എന്നിവ തടയുന്നതിനും മാമ്പഴം ഫലപ്രദം. ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രോട്ടീന്‍ എന്നിവയെ വിഘടിപ്പിച്ച് ഊര്‍ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനു മാമ്പഴത്തിലുളള ചിലതരം എന്‍സൈമുകള്‍ സഹായകം. മാമ്പഴത്തിലുളള ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ്, ചെറിയ തോതിലുളള സിട്രിക് ആസിഡ് എന്നിവ ശരീരത്തിലെ ആല്‍ക്കൈലൈന്‍ തോത് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായകം. മെറ്റബോളിക് അസിഡോസിസ്, വൃക്കരോഗങ്ങള്‍, അസ്ഥികള്‍ ദുര്‍ബലമാകല്‍ എന്നിവ തടയുന്നതിനും അതു സഹായകം.

മാമ്പഴത്തില്‍ ധാരാളം നാരുകളുണ്ട്. ദഹനം സുഗമമാക്കുന്നതിനും മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനും കുടലിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും നാരുകള്‍ സഹായകം. ക്രോണ്‍സ് രോഗം പോലെ ദഹനേന്ദ്രിയ വ്യവസ്ഥയിലെ രോഗങ്ങള്‍ തടയുന്നതിനും നാരുകള്‍ സഹായകമെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

മാമ്പഴത്തിലുളള ഫ്‌ളേവനോയ്ഡുകളായ ബീറ്റാ കരോട്ടിന്‍, ആല്‍ഫ കരോട്ടിന്‍, ബീറ്റ ക്രിപ്‌റ്റോസാന്തിന്‍ എന്നിവ മികച്ച കാഴ്ചയ്ക്കു സഹായകം. ഒരു ദിവസം ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ 25 ശതമാനം ഒരു കപ്പ് നുറുക്കിയ മാമ്പഴത്തിലുണ്ടെന്നു വിദ്ഗ്ധര്‍ പറയുന്നു. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓര്‍മ നിലനിര്‍ത്തുന്നതിനും ഏകാഗ്രതയ്ക്കും മാങ്ങയിലെ ഗ്ലൂട്ടാമൈന്‍ ആസിഡ്, വിറ്റാമിന്‍ ബി6 എന്നിവ സഹായകമെന്നു ഗവേഷണഫലം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക