Image

കെ. എച്ച്. എന്‍. എ കമ്മിറ്റികള്‍ രൂപീകരിച്ചു.

ശ്രീജിത്ത് ശ്രീനിവാസന്‍ Published on 12 February, 2020
കെ. എച്ച്. എന്‍. എ  കമ്മിറ്റികള്‍ രൂപീകരിച്ചു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ. എച്ച്. എന്‍. എ ) യുടെ  പ്രസിഡന്റ് ഡോ. സതീഷ് അമ്പാടിയുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചതായി കെ. എച്ച്. എന്‍. എ ഭാരവാഹികള്‍ അറിയിച്ചു.

കെ. എച്ച്. എന്‍. എ ഉപദേശക സമിതി, ശ്രീ. ടി.എന്‍. നായര്‍ ചെയര്‍മാന്‍  ആയും ശ്രീ. ശശിധരന്‍ നായര്‍ വൈസ് ചെയര്‍മാന്‍ ആയും രൂപീകരിച്ചു. സര്‍വശ്രീ എം. ജി. മേനോന്‍, അനില്‍ പിള്ള, ആനന്ദന്‍ നിറവേല്‍, മന്മഥന്‍ നായര്‍, പ്രസന്നന്‍ പിള്ള, അനില്‍കുമാര്‍ പിള്ള എന്നിവരാണ് ഈ സമിതിയിലെ മറ്റ് അംഗങ്ങള്‍.

സംഘടനാകാര്യങ്ങള്‍ക്കും അംഗത്വത്തിനുമുള്ള കമ്മിറ്റിയില്‍  പ്രൊഫ. ജയകൃഷ്ണന്‍ ചെയര്‍മാനും  സര്‍വശ്രീ രാജീവ് ഭാസ്‌കരന്‍, അരവിന്ദ് പിള്ള എന്നിവര്‍ അംഗങ്ങളും ആണ്.

അന്താരാഷ്ട്ര ബന്ധങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  ഡോ. നിഷ പിള്ളയുടെ നേതൃത്വത്തില്‍ ഡോ. രാംദാസ് പിള്ള, ശ്രീ. സനല്‍ ഗോപി എന്നിവര്‍ പ്രവര്‍ത്തിക്കുന്നതാണ്.

 കെ. എച്ച്. എന്‍. എ യുടെ സാഹിത്യസംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാനും പാരിതോഷിക നിര്‍ണയത്തിനുമുള്ള  കമ്മിറ്റി ശ്രീ. രാജീവ് ഭാസ്‌കരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കെ. എച്ച്. എന്‍. എ ജനറല്‍ സെക്രട്ടറി ശ്രീ. സുധീര്‍ പ്രയാഗ, ശ്രീ. രാധാകൃഷ്ണന്‍ നായര്‍, ഡോ. നാരായണന്‍ നെയ്തലത്ത്, ശ്രീ. ശ്രീകുമാര്‍, ശ്രീ. സുരേന്ദ്രന്‍ നായര്‍, ശ്രീ. സനില്‍ ഗോപി എന്നിവര്‍ ഈ സമിതിയിലെ അംഗങ്ങളാണ്.

കെ. എച്ച്. എന്‍. എ  യുടെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 'ഗീതം' 2021 ജൂലൈയില്‍ അരിസോണയിലെ ഫീനിക്‌സ് നഗരത്തില്‍  വച്ച് നടത്തുന്നതിന് മുന്നോടിയായി മറ്റു പല കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചതായി ഡോ. സതീഷ് അമ്പാടി അറിയിച്ചു.

കെ. എച്ച്. എന്‍. എ  കമ്മിറ്റികള്‍ രൂപീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക