Image

പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം, കുവൈറ്റ് വാര്‍ഷിക പൊതുയോഗവും സെമിനാറും 14 ന്

Published on 11 February, 2020
പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം, കുവൈറ്റ് വാര്‍ഷിക പൊതുയോഗവും സെമിനാറും 14 ന്
കുവൈത്ത്: കുവൈത്തിലെ പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്), കുവൈറ്റ് നാലാമത് വാര്‍ഷിക പൊതുയോഗവും സെമിനാറും ഫെബ്രുവരി 14 - നു (വെള്ളി) നടക്കും.

മംഗാഫ് അല്‍-നജാത് സ്‌കൂളില്‍ ഉച്ചകഴിഞ്ഞു മൂന്നിനു തുടങ്ങുന്ന യോഗം കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ. വി. കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി. പി. എഫിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന യോഗം പുതിയ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളും പുതിയ ഭാരവാഹികളേയും തെരഞ്ഞെടുക്കും.

സമ്മേളനത്തിനോടനുബന്ധിച്ചു വൈകുന്നേരം 6 നു നടക്കുന്ന പൊതുയോഗത്തില്‍ 'പ്രവാസി വിഭവശേഷിയും സാമ്പത്തിക വളര്‍ച്ചയും' എന്ന വിഷയത്തില്‍ പ്രഫ. വി. കെ. രാമചന്ദ്രന്‍ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക