Image

ജനവിധി അംഗീകരിക്കുന്നു, കെജ്രിവാളിന് ആശംസകള്‍' - ആറാം ഇന്ദ്രിയത്തില്‍ പിഴച്ച് മനോജ് തിവാരി

Published on 11 February, 2020
ജനവിധി അംഗീകരിക്കുന്നു, കെജ്രിവാളിന് ആശംസകള്‍' - ആറാം ഇന്ദ്രിയത്തില്‍ പിഴച്ച് മനോജ് തിവാരി


ന്യൂഡല്‍ഹി:  ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ വന്‍വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. 

ഡല്‍ഹിയിലെ എല്ലാ വോട്ടര്‍ന്മാര്‍ക്കും നന്ദി. പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വനം ചെയ്ത എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി. ജനവിധി അംഗീകരിക്കുന്നു. അരവിന്ദ് 
കെജ്രിവാളിന് വിജയാശംസകള്‍ നേരുന്നു'. - മനോജ് തിവാരി ട്വീറ്റ് ചെയ്തു. 'ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായി ഡല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. എവിടെയാണ് പിഴവു സംഭവിച്ചതെന്ന് വിശകലനം ചെയ്യും.' -തിവാരി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക