Image

ആപ്പ് വിട്ട് കോണ്‍ഗ്രസിലെത്തിയവര്‍ ആപ്പിലായി

Published on 11 February, 2020
ആപ്പ് വിട്ട് കോണ്‍ഗ്രസിലെത്തിയവര്‍ ആപ്പിലായി
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് കൂടുമാറിയവര്‍ പരാജയത്തിന്റെ രുചിയറിഞ്ഞു.  ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വന്‍ വിജയം നേടിയവരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ അമ്പേ പരാജയപ്പെട്ടത്. അല്‍ക്ക ലാംബ, ആദര്‍ശി ശാസ്ത്രി, കപില്‍ മിശ്ര എന്നിവരാണ് എ.എ.പി വിട്ട് കോണ്‍ഗ്രസ് ബിജെപി പാര്‍ട്ടികളില്‍ ചേര്‍ന്ന് ജനവിധി തേടിയത്.

അല്‍ക്ക ലാംബ

അല്‍ക്ക ലാംബയുടെ ചരിത്രം കൂടുമാറ്റങ്ങളുടേതാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ വന്ന് ആംആദ്മി എം.എല്‍.എ ആയി വിജയിച്ചു, പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ചാന്ദ്‌നി ചൗക്കില്‍ നിന്ന് ജനവിധി തേടി. പക്ഷേ പരാജയമായിരുന്നു ഫലം. 47,010 വോട്ടുകള്‍ക്കാണ് അല്‍ക്ക എഎപിയുടെ പ്രഹ്ലാദ് സിങ്ങ് സാഹ്നിയോട് പരാജയപ്പെട്ടത്.

ആദര്‍ശ് ശാസ്ത്രി 

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകനാണ് ആദര്‍ശ് ശാസ്ത്രി. കഴിഞ്ഞ തവണ ആം ആദ്മി ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച ആദര്‍ശ് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയോട് പിണങ്ങി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ദ്വാരകയില്‍ നിന്ന് ജനവിധി തേടിയ ആദര്‍ശിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 

കപില്‍ മിശ്ര

എഎപിയോട് പിണങ്ങി ബിജെപിയിലെത്തിയ കപിലിനും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ബിജെപി ടിക്കറ്റില്‍ മോഡല്‍ ടൗണില്‍ നിന്നാണ് കപില്‍ മിശ്ര ജനവിധി തേടിയത്. തുടക്കത്തില്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാന മണിക്കൂറുകളില്‍ 11,133 വോട്ടിന് മിശ്ര എഎപിയുടെ അഖിലേഷ് ത്രിപാഠിക്ക് പിന്നിലായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക