Image

മുസ്‌ലിം സമൂഹവും ഇടതു വലതു പാര്‍ട്ടികളും മാപ്പ് പറയേണ്ടി വരുമെന്നു അബ്ദുല്ലക്കുട്ടി

Published on 11 February, 2020
മുസ്‌ലിം സമൂഹവും ഇടതു വലതു പാര്‍ട്ടികളും മാപ്പ് പറയേണ്ടി വരുമെന്നു അബ്ദുല്ലക്കുട്ടി
കോഴിക്കോട്: പൗരത്വ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിം സമൂഹവും സിപിഎമ്മും  കോണ്‍ഗ്രസുമെല്ലാം  തങ്ങള്‍ ചെയ്ത തെറ്റിനു മാപ്പ് പറയേണ്ടി വരുമെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. കല്ലാച്ചിയില്‍ ജന ജാഗരണ സമിതി സ്വാഭിമാന്‍ റാലിയുടെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാദാപുരം ചേറ്റുവെട്ടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം കല്ലാച്ചി കോര്‍ട്ട് റോഡില്‍ സമാപിച്ചു.  പി.ഗംഗാധരന്‍, വത്സന്‍ തില്ലങ്കേരി, എം.പി.രാജന്‍, സി.സി.ചന്ദ്രന്‍, പി.പി.ഇന്ദിര, എ.പി.ആദര്‍ശ്,  കെ.ടി.കെ.ചന്ദ്രന്‍ രാജേഷ് നാദാപുരം എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക