Image

നിര്‍ഭയ കേസ്; മരണവാറന്റ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിചാരണക്കോടതിയെ സമീപിക്കാം: സുപ്രിംകോടതി

Published on 11 February, 2020
നിര്‍ഭയ കേസ്; മരണവാറന്റ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിചാരണക്കോടതിയെ സമീപിക്കാം: സുപ്രിംകോടതി

ഡല്‍ഹി : നിര്‍ഭയ കേസില്‍ മരണവാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണ് എന്ന് സുപ്രിം കോടതി. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നോട്ടീസ് അയക്കാനും ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു.


ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച സമയത്തിനുള്ളില്‍ പ്രതികള്‍ നിയമപരിഹാര വഴികള്‍ തേടിയില്ല. ഇതുവരെയും ദയാഹര്‍ജി സമര്‍പ്പിക്കാത്ത പ്രതി പവന്‍ കുമാര്‍ ഗുപ്തയെ അതിന് നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

നേരത്തെ നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തിഹാര്‍ ജയില്‍ അധികൃതരുടെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. ഹര്‍ജി അനവസരത്തിലുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക