Image

മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ പരേതന്റെ ആധാര്‍ കാര്‍ഡ് വേണം; ശ്മശാനം നടത്തിപ്പുകാര്‍ക്ക് താക്കീത്

Published on 11 February, 2020
മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ പരേതന്റെ ആധാര്‍ കാര്‍ഡ് വേണം; ശ്മശാനം നടത്തിപ്പുകാര്‍ക്ക് താക്കീത്
ബെംഗളൂരു: മൃതദേഹം സംസ്കരിക്കുന്നതിനായി ശ്മശാനങ്ങളിലെത്തുന്നവരോട് രേഖയായി പരേതന്‍റെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്ന ശ്മശാനം നടത്തിപ്പുകാര്‍ക്ക് ബെംഗളൂരു കോര്‍പ്പറേഷന്റെ താക്കീത്. രേഖയായി ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്ന ശ്മശാനം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യല്‍ കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

 മൃതദേഹം സംസ്കരിക്കണമെങ്കില്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം ശ്മശാനം അധികൃതര്‍ക്ക് നല്‍കിയിട്ടില്ലെന്നും മരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പരേതന്റെ ഫോട്ടോയും നല്‍കിയാല്‍ മതിയെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇവയില്ലെങ്കില്‍ പരേതന്റെ അടുത്തബന്ധു ശ്മശാനം അധികൃതര്‍ക്ക് കത്തു നല്‍കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ആധാര്‍ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം സംസ്ക്കരിക്കുന്നതുബന്ധപ്പെട്ട് വിഷമതകള്‍ നേരിട്ടതായി ബന്ധുക്കള്‍ മാധ്യമങ്ങളെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക