Image

2019 ലെ കേരള കലാകേന്ദ്രം എക്‌സലന്‍സ് അവാര്‍ഡ്, ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡ്

കെ.ആനന്ദകുമാര്‍ Published on 11 February, 2020
2019 ലെ കേരള കലാകേന്ദ്രം എക്‌സലന്‍സ് അവാര്‍ഡ്, ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡ്
വിവിധ മേഖലകളില്‍  ശ്രദ്ധേയവും വിജയകരവുമായ പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍:

എക്‌സലന്‍സ് അവാര്‍ഡ് 2019
ശ്രീ.തെന്നല ബാലകൃഷ്ണപിള്ള(മുന്‍ പാര്‍ലമെന്റ് അംഗം)
മുന്‍ പ്രസിഡന്റ്, കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി

ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡ് 2019
ശ്രീ.പ്രേംജിത്ത് മീത്തലേ പൊയില്‍
ചെയര്‍മാന്‍& മാനേജിംഗ് ഡയറക്ടര്‍, ബിന്‍ ഹംറൂര്‍ ഗ്രൂപ്പ്, യു.എ.ഇ.
ശ്രീ.കരുണാകരന്‍ വടക്കേപ്പാട്ട്
ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍, വീല്‍സ് ഇ.എം.ഐ., പൂന

ശ്രീ. തെന്നല ബാലകൃഷ്ണപിള്ള, മുന്‍ പ്രസിഡന്റ്, കെ.പി.സി.സി.
തികഞ്ഞ ഗാന്ധിയനായ പൊതുപ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ്, നിയമസഭാ സാമാജികന്‍, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ കേരളീയ സമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് തെന്നല ബാലകൃഷ്ണപിള്ള.

ശൂരനാട് പുലിക്കുളം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ശൂരനാട് മണ്ഡലം പ്രസിഡന്റ്, കുന്നത്തൂര്‍ ബ്‌ളോക്ക് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് അങ്ങിനെ പടിപടിയായി ഉയര്‍ന്ന് വന്ന നേതാവാണ് അദ്ദേഹം. 2 തവണ നിയമസഭാംഗവും 3 തവണ രാജ്യസഭാംഗവുമായി. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. അയ്യപ്പ സേവാ സംഘം തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ ചുമതല വഹിക്കുന്ന അദ്ദേഹം സജീവവും സാര്‍ത്ഥകവുമായ പൊതുപ്രവര്‍ത്തനത്തിനുടമയാണ്.

2019 ലെ കേരള കലാകേന്ദ്രം എക്‌സലന്‍സ് അവാര്‍ഡ്, ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക